ശ്രീരാഗം [VAMPIRE]

Posted by

ഒന്നും പറ്റിയൊട്ടുന്നുമില്ല, ഇന്നെന്റെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണെടാ…..

എന്നിട്ട് നീ എന്താ പൊട്ടാ നേരത്തെ പറയാഞ്ഞേ.?

ഞാൻ പോലും ഇന്നാ അറിയുന്നേ…..
അതിനുള്ള ഒരു റൗണ്ട് ചീത്ത എന്റെ നല്ല പാതിയിൽ നിന്നും ഇപ്പൊ കേട്ടതെ ഉള്ളൂ…
ബാക്കി വഴിയേ വന്നോളും…
നീ വേഗം ഇറങ്ങ്, എന്നിട്ട് വേണം ബാക്കി കലാപരിലാടി നോക്കാൻ…

ശെരി, ടാ..ഞാൻ വേഗം എത്താം…….

ഞാൻ പെട്ടെന്ന് ഒരു കുളിയും പാസ്സാക്കി…
മുൻവശത്തെ കതകടച്ചു പുറത്തിറങ്ങി….

ബസ്റ്റാണ്ടിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ…
അവിടെ എത്തിയപ്പോൾ ബസ്സുകൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു..
ആദ്യം പോകുന്ന ബസ്സിലേക്ക് കയറി വിൻഡോ സീറ്റിലേക്കിരുന്നു…ഒരു മണിക്കൂറിലേറെ യാത്രയുണ്ട് മനുവിന്റെ വീട്ടിലേക്ക്….
അൽപ്പസമയത്തിനകം തന്നെ ബസ് പുറപ്പെട്ടു…

ഞാൻ വിൻഡോ സീറ്റിലൂടെ പുറമേയുള്ള കാഴ്ച്ചകളും ആസ്വദിച്ച് അങ്ങനെയിരുന്നു….

“കയ്യും തലയും പുറത്തിടാതിരിക്കാം,
പക്ഷേ കണ്ണും, മനസ്സും
പുറത്തിടാതെ വിൻഡോ സീറ്റിലിരുന്ന്
ഒരു യാത്രയും സാധ്യമല്ല”…..

“മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു..
മൗനാനുരാഗത്തിൻ ലോലഭാവം…….

പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം”…

ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ നുന്നും വന്ന
മധുരമേറിയ ഗാനം എന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് പതിയെ ഒഴുകി വന്നു….

“അല്ലേലും പാട്ടുകൾക്ക് പ്രത്യക കഴിവാണ്
പലതും മറക്കാനും, ചിലതെല്ലാം പൊടി
തട്ടിയെടുക്കാനും….”

വിധി……..അതൊരു വല്ലാത്ത
സംഭവം തന്നെ…….
നമ്മൾ ഇഷ്ടപ്പെട്ടതും
നമ്മളെ ഇഷ്ടപ്പെട്ടതും
ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ
ഒന്നും ചെയ്യാനാവാതെ വെറുതെ നോക്കി
നിൽക്കേണ്ടി വരുന്ന
നിമിഷങ്ങളുണ്ട് ജീവിതത്തിൽ………

Leave a Reply

Your email address will not be published. Required fields are marked *