ശ്രീരാഗം [VAMPIRE]

Posted by

ശ്രീരാഗം
Sreeraagam | Author : VAMPIRE

കാലം കടന്നുപോകുമെന്നും, ഒരു വസന്തം
വരുമെന്നുമുള്ള പ്രതീക്ഷയിൽ, നിറം മങ്ങിയ
കനവുകളെ നെഞ്ചോടുചേർത്ത് നീറി നീറി
ജീവിക്കുന്ന എല്ലാവർക്കുമായി ഞാനിതു
സമർപ്പിക്കുന്നു…!

***********†************†************†**********

മഹാനഗരത്തിന്റെ മാറിൽവീണ പതിവില്ലാമഴയുടെ
സംഗീതം എന്നെ പതിവിലും നേരത്തെ
വിളിച്ചുണർത്തി……

ഇന്ന് ഓഫീസ് അവധിയാണ്.
കുറച്ചുനേരം കൂടി കിടന്നാലോ?
പുതപ്പിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു
കിടക്കാൻ തുടങ്ങിയ എന്നെ
“ജനലഴികളിലൂടെ വന്ന
ജലകണികകളാൽ ജനനിയാം ജൻമഭൂമി” വിളിച്ചുണർത്തി…
ചിങ്ങമാസത്തിൽ നാട്ടിൽ ചിണുങ്ങിപ്പെയ്യുന്ന
മഴപോലെയുണ്ട് ഈ മഴ…
തുറന്നിട്ട ജാലകം വഴി ഞാൻ മാനത്തു
നിന്നും പൊഴിയുന്ന ഓരോ തുള്ളിയും
നോക്കിക്കൊണ്ടിരുന്നു…!

ഈ മഴക്കും, പ്രണയത്തിനും എന്തോ ഒരു ആത്മബന്ധമുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്…..

ഞാൻ കൈനീട്ടി ഷെൽഫിൽ നിന്നും എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഓട്ടോഗ്രാഫ് എടുത്തു…

അതിലെ ആദ്യ താളുകൾ മറിച്ചപ്പോൾ… അന്നവസാനമായി
“”വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ
ആ ഇലഞ്ഞിമരചോട്ടിലിരുന്ന് അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്ത ആ നനഞ്ഞ ചന്ദനത്തിന്റെ സുഗന്ധം എന്റെ വിരൽത്തുമ്പിൽ ഉള്ള പോലെ””…

ഓർമകൾക്കെന്നും യാദാർഥ്യത്തേക്കാൾ മൂർച്ചയാണ്…!

“ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം”…

(ഫോണിന്റെ ശബ്ദം)

ഹലോ……..

ടാ….ശ്രീ, നീ സമയം കളയാതെ വീട്ടിലേക്ക് വാ…..

എന്താടാ മനു, എന്ത് പറ്റി…..

Leave a Reply

Your email address will not be published. Required fields are marked *