” എനിക്ക് അറിയില്ല…. ”
അവളുടെ ഉള്ളിലിപ്പോഴും പരിഭവം ബാക്കിയാണ്……
” എനിക്ക് അറിയില്ല ഒന്നും…. ഞാൻ ചെയ്യണത് ഒക്കെ ശരിയാണോ എന്നറിയില്ല…. നന്ദുവേട്ടനെ സ്നേഹിച്ചത് ശരിയാണോ എന്നറിയില്ല… എന്റെ കഴുത്തിലെ ഈ താലി… ഇത് ശരിയാണോ എന്നെനിക്കറിയില്ല… നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ നിൽക്കുന്നത് തന്നെ ശരിയാണോ എന്നെനിക് ഇപ്പോളും അറിയില്ല….. ”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ ആരംഭിച്ചിരുന്നു….
അവളുടെ കണ്ണ് തുടക്കാൻ എന്റെ കൈകൾ വെമ്പുന്നുണ്ടായിരുന്നു… താമസിച്ചില്ല… അവളുടെ കവിളുകളിലൂടെ തഴുകി ഇറങ്ങിയ മിഴിനീരുകൾ ഞാനെന്റെ രണ്ടു കൈകൾകൊണ്ടും തുടച്ചു നീക്കി . അവളുടെ കവിളുകളെ ഞാൻ എന്റെ കൈകളാൽ പൊതിഞ്ഞു… എന്താണ് നടക്കുന്നതെന്ന് പോലും മനസിലാകാത്തവളെ പോലെ അവളെന്റെ മുഖത്തേക്കുറ്റു നോക്കി …
” ചെയ്തതൊന്നും തെറ്റല്ല പെണ്ണെ… നീ ഒരു ശരിയാണ്… അതറിയാൻ ഞാൻ വൈകി പോയതാണ് തെറ്റ്…… ”
അവളുടെ മുഖത്തു തെളിച്ചം വരുന്നത് ഞാൻ കണ്ടു..
” അറിയാതെ പോയി … നിനക്ക് എന്നുള്ള ഇഷ്ടം. …. അതല്ലേ തെറ്റ്….. അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചതല്ലേ തെറ്റ്… അപ്പോൾ തെറ്റ് ചെയ്തതെല്ലാം ഞാനല്ലേ? പക്ഷെ ഇനി വയ്യ… എനിക്ക് വേണം നിന്നെ… അത്രക് ഇഷ്ടമായത് കൊണ്ട് മാത്രമല്ല… ഈ പെണ്ണിനെ വേറെ ആർക്കും വിട്ടുകൊടുക്കാൻ ഇനി വയ്യ…… ”
ഞാനവളുടെ മുഖം എന്റെ മുഖത്തോടടുപ്പുച്ചു.. എന്റെ ഉദ്ദേശ്യം എന്താണെന്നു കൃത്യമായി മനസ്സിലാക്കിയിട്ടും അവളെനിക്ക് വേണ്ടി കണ്ണുകളടച്ചു നിന്നതേ ഒള്ളു…