വീർത്തിരുന്നു.ശരീരം, നിറയെ ചുവന്ന പാടുകളും മുറിവുകളുമായി ബീഭത്സമായിരുന്നു.
മകരന്ദിന്‌റെ ശരീരം രഹസ്യമായി ഞാൻ പോസ്റ്റുമോർട്ടം ചെയ്യിപ്പിച്ചു, ഇതിനായി പണം കുറേ മുടക്കി.വൈറോളജിയിൽ വിദഗ്ധനായ ഡോ.ശർമയാണ് പോസ്റ്റുമോർട്ടം ചെയ്തത്.അതിനു ശേഷം ശർമ എന്നെ റൂമിലേക്കു വിളിപ്പിച്ചു.തുടർന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
അതിശക്തമായ ന്യൂമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണേ്രത മരണം.ഞാനുമായുളള കോണ്ടം ഉപയോഗിക്കാത്ത ലൈംഗികബന്ധം മൂലമാണ് മകരന്ദിനു രോഗബാധയേറ്റത്. ആ ലൈംഗികബന്ധത്തിൽ കൂടി ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിനാശകാരിയായ വൈറസ് അവന്‌റെ ശരീരത്തിലേക്കു കടന്നു…മർബർ വൈറസ്.
ബാധിക്കുന്നവരിൽ 80 ശതമാനം പേരെയും കൊല്ലുന്ന, എബോള കുടുംബത്തിൽ പെട്ട വൈറസാണു മർബർ.തീപോലെ പടരാനുള്ള ശേഷി ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നു. 1967ലാണ് ആദ്യമായി മർബർ വൈറസ് ബാധ ഭൂമിയിലുണ്ടായത്.അന്ന് ഒത്തിരിപ്പേരെ കൊന്നൊടുക്കിയ ശേഷം ഒരു തെളിവും ശേഷിക്കാതെ വൈറസ് മാഞ്ഞു.പൂർണമായും വൈറസ് നശിച്ചെന്നു ലോകാരോഗ്യസംഘടന അന്നു വിധിയെഴുതി. എന്നാൽ അങ്ങനെയായിരുന്നില്ല കാര്യം.
ഹോങ്കോങ്ങിലെ വവ്വാലിന്‌റെ കടിയിൽ നിന്നാണ് എന്‌റെ ദേഹത്തേക്കു വൈറസ് കൂടുമാറിയത്.എന്നാൽ എന്തുകൊണ്ട് എനിക്കു പനിയും ന്യുമോണിയും വന്നു മരിക്കുന്നില്ലെന്നത് ഡോ.ശർമയെ അദ്ഭുതപ്പെടുത്തി.അദ്ദേഹം എന്‌റെ ശരീരവും രക്തവും പരിശോധിച്ചു.ഒടുവിൽ അദ്ദേഹം പറഞ്ഞ കാര്യം…..
ഞാൻ ഒരു സിംബയോട്ടിക് കാരിയർ ആണത്രേ,ചിലയാൾക്കാരിൽ വൈറസ് കയറിയാലും അവർക്കു രോഗബാധ ഉണ്ടാകില്ല. വൈറസ് അവരെ ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നു സാരം.എന്നാൽ അവർ ജീവിതകാലം മുഴുവൻ അവർ വൈറസിന്‌റെ വാഹകരായിരിക്കും. ഇവരുമായി സമ്പർക്കത്തിലേർപ്പെടുന്നവരിലേക്കു രോഗം പടരുകയും അവർ മരിക്കുകയും ചെയ്യും.അതാണു സിംബയോട്ടിക് കാരിയർമാർ.
എന്‌റെ ശരീരത്തിൽ മർബർ വൈറസുണ്ട്. ഞാനുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പുലർത്തുന്നവരിലേക്കു വൈറസ് പടരും. എന്നാൽ എന്നിൽ നിന്നു വൈറസ് ലഭിച്ചവരിൽ നിന്നു മറ്റുള്ളവരിലേക്കു പടരാൻ ലൈംഗികബന്ധം വേണ്ട.അവരുടെ തുമ്മൽ, ഉമിനീർ,മൂത്രം, മലം എന്നിങ്ങനെ ഏതിൽക്കൂടിയും വൈറസ് അതിവേഗതയിൽ പടരും.
ഇക്കാര്യങ്ങൾ വിശദീകരിച്ച ഡോ.ശർമ സംഭവം ഗവൺമെന്‌റിലറിയിക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ ചെയ്താൽ ഒന്നുകിൽ ഭരണകൂടം എന്നെ രഹസ്യമായി കൊല്ലും, അല്ലെങ്കിൽ ആജീവനാന്തകാലം എന്നെ ക്വാറന്‌റീനിൽ ഏതെങ്കിലും രഹസ്യകേന്ദ്രത്തിൽ പാർപ്പിക്കും. ഇതു രണ്ടും എനിക്കു വേണ്ട.അതിനാൽ ഞാൻ രഹസ്യങ്ങൾ പുറത്തറിയാതിരിക്കാൻ ഡോ.ശർമയെ കൊന്നു. തുടർന്നു ഡെറാഡൂണിൽ നിന്നു രക്ഷപ്പെട്ടു.
ഇതിനിടെ എന്‌റെ ചിന്ത മറ്റൊരു രീതിയിൽ പോയിരുന്നു.മനുഷ്യരുടെ ക്രൂരതയാണ് ഈ ഭൂമിയുടെ ശാപം.അവരുടെ കാമം, ആർത്തി, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയാണു ഭൂമിയെ നശിപ്പിക്കുന്നത്. കൊന്നും തിന്നും ആർത്തിപൂണ്ട മനുഷ്യർ ഇന്നു എണ്ണൂറുകോടി ജനസംഖ്യ കടന്നിരിക്കുന്നു. ഇതു വളരെ കൂടിയ സംഖ്യയാണ്.