ആ ഒരു നിമിഷം അച്ചുന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു…..
അവളെ പരിചയപ്പെട്ടത് മുതൽ അവൾക്കു ഞാൻ വാക്ക് കൊടുത്തത് വരെ തെളിഞ്ഞു വന്നു…..
ഞാൻ പെട്ടന്നു നിക്കിയിൽ നിന്നും അടർന്നു മാറി…..
ചിന്തകളുടെ വേലിയേറ്റം മനസ്സിൽ നടന്നുകൊണ്ട് ഇരുന്നപ്പോഴും ഞാൻ നിക്കിയോട് ” ഐ ആം സോറി നിഖില”
എന്നു മാത്രം പറഞ്ഞു ഇറങ്ങി… ശെരിക്കും ഞാൻ അവിടുന്ന് ഇറങ്ങി ഓടുകയായിരുന്നു….
വേഗം വണ്ടിയെടുത്തു ഞാൻ എന്റെ വീട്ടിലേക്കു വിട്ടു…..
വീട്ടിലെത്തി അമ്മയുടെ അടുക്കൽ എന്തെക്കൊയോ കള്ളം പറഞ്ഞു അകത്തു റൂമിലെത്തി ഡോർ ലോക്ക് ചെയ്തു….
ബെഡിൽ ഇരുന്നു കൊണ്ട് ഞാൻ ചുവരിലേക്കു നോക്കി…
എന്റെയും അച്ചുവിന്റേം ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് അവിടെ തൂക്കിയിട്ടിരുന്നു……
അതിലേക്ക് നോക്കിയതും സർവ്വ നിയന്ത്രണങ്ങൾ വിട്ടു ഞാൻ പൊട്ടി കരഞ്ഞു…..
എന്റെ സുഖത്തിനു വേണ്ടി അവളെ ഞാൻ മറന്നു…അവളോട് തെറ്റ് ചെയ്തു എന്നൊക്കെ പിറുപിറുത്തുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ ഞാൻ കരഞ്ഞു കൊണ്ടിരുന്നു…..
ഈ സമയമത്രയും നിക്കി വിളിക്കുന്നുണ്ടായിരുന്നു…..
ആ കണ്ണീരിനിടയിൽ എപ്പഴോ ഞാൻ മയങ്ങി പോയി……
ചൂടുള്ള ഒരു കര സ്പർശം നെറ്റിയിൽ പതിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…
അച്ചു….!
” നിനക്ക് പനിയുണ്ടോ അതാണോ വിളിച്ചിട്ട് എടുക്കാത്തെ… നേരത്തെ വന്നെന്നു കുഞ്ഞമ്മ പറഞ്ഞു…എന്തുപറ്റി പെട്ടന്ന്…..? ”
ശെരിക്കും അപ്പോൾ എനിക്ക് നല്ല ശരീര വേദനയുണ്ടായിരുന്നു….പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു..
” വയ്യടോ നല്ല ബോഡി പെയിൻ ഉണ്ട്…”
” നീ കിടന്നോ ഞാൻ കഞ്ഞി കൊണ്ടുത്തരാമേ ഒന്നും കഴിച്ചിട്ടില്ലലോ വന്നിട്ട് …..”
അവൾ അതുപറഞ്ഞു അടുക്കളയിലേക്ക് പോയി….
ആ പോക്ക് ഒരു സെക്കന്റ് നോക്കി….
ഇവളെ ചതിക്കാൻ എനിക്ക് തോന്നിയല്ലോ എന്നോർത്തു എനിക്ക് എന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി…..
വേദന കൊണ്ടാവാം വീണ്ടും ഞാൻ മയങ്ങി പോയി…….
അവൾവന്നെന്നെ വീണ്ടും തട്ടി വിളിച്ചു….
എന്നെ എഴുന്നേൽപ്പിച്ചു എനിക്ക് കഞ്ഞി അവൾ തന്നെ കോരി തന്നു….