“എന്താ..തമ്പുരാട്ടി കാറിലെ യാത്ര ചെയ്യൂ ? ”
ഞാൻ ചിരിയോടെ അവളെ നോക്കി .
“പോടാ ..അതോണ്ടൊന്നും അല്ല .”
മഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു .
“ആഹ്…അപ്പൊ പിന്നെ വേറെ തർക്കം ഒന്നും ഇല്ല . നമ്മള് എന്റെ പാട്ടപൊളി ബൈക്കിൽ നാളെ അവിടേക്ക് പോകും..ഓക്കേ ?”
ഞാൻ പറഞ്ഞു കൊണ്ട് അവളെ നോക്കി .
“മ്മ്…ഓക്കേ ”
മഞ്ജു ഒരു ദീർഘ ശ്വാസം എടുത്തു മൂളിപറഞ്ഞു .
പിന്നെ അഞ്ജുവും അമ്മയും തിരിച്ചു വരുന്നത് വരെ ഞാൻ മഞ്ജുസിനോടൊപ്പം ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു . അത് കഴിഞ്ഞു നേരെ ക്ളബിൽ ചെന്നിരുന്നു ചങ്ങാതിമാർക്കൊപ്പം സൊറ പറഞ്ഞിരുന്നു കാരംസും കളിച്ചിരുന്നു . എല്ലാം കഴിഞ്ഞു ഒൻപതു മണിയൊക്കെ കഴിഞ്ഞ ശേഷം ആണ് പിന്നെ തിരിച്ചു വീട്ടിൽ കയറുന്നത് . അന്നത്തെ ദിവസമെല്ലാം പിന്നെ പതിവ് പോലെ തന്നെ ആയിരുന്നു . ഊണ് കഴിഞ്ഞു നേരെ റൂം ..പിന്നെ ചെറിയ ഫോർപ്ളേ ..ഒടുക്കം മയക്കം !
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഞാനും മഞ്ജുവും കൂടി കൃഷ്ണൻ മാമയുടെ വീട്ടിലോട്ടു പോകാൻ തയ്യാറായി . അധികം ഒരുങ്ങാൻ ഒന്നും ഇല്ലാത്തതുകൊണ്ട് രാവിലത്തെ ഫുഡ് കഴിച്ചതും ഞാൻ ഡ്രസ്സ് മാറ്റി ഉമ്മറത്ത് വന്നിരുന്നു . മഞ്ജു അപ്പോഴും ഒരുങ്ങികൊണ്ടിരിക്കുകയാണ് . പിന്നെ കൊണ്ടുപോകാനുള്ള ബാഗും രണ്ടു ജോഡി ഡ്രെസ്സും പാക് ചെയ്യണം .!
ഒടുക്കം പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞു കക്ഷി ഒരുങ്ങിക്കെട്ടി പുറത്തേക്കെത്തി .ഹാളിൽ എത്തിയതേ അഞ്ജുവിനോടുള്ള പതിവ് ചോദ്യം ഞാൻ ഉമ്മറത്തിരുന്നുകൊണ്ട് കേട്ടു.
“എങ്ങനെ ഉണ്ടെടി അഞ്ജു..കൊള്ളാമോ ?”
ഡ്രെസ്സും സൗന്ദര്യവുമൊക്കെ ആവശ്യത്തിനില്ലേ എന്നമട്ടിൽ മഞ്ജു തിരക്കി . അതിനു അടിപൊളി..സൂപ്പർ എന്നൊക്കെ അഞ്ജുവും മറുപടി ആയി തട്ടിവിടുന്നുണ്ട് ! അത് കഴിഞ്ഞതും അമ്മയോടുള്ള യാത്ര പറച്ചിൽ ആയി.
“അമ്മെ….എന്ന പോയിട്ട് വരാട്ടോ …”
അടുക്കളയിലെങ്ങോ ഇരിക്കുന്ന എന്റെ അമ്മയെ നീട്ടിവിളിച്ചുകൊണ്ട് മഞ്ജു ഉറക്കെ പറഞ്ഞു . അതിനു മറുപടി നൽകികൊണ്ട് അമ്മയും രംഗത്തേക്കെത്തി . അങ്ങനെ മൂന്നെണ്ണവും കൂടിയാണ് ഉമ്മറത്തേക്ക് എഴുന്നള്ളുന്നത് .
വെള്ളയിൽ അങ്ങിങ്ങായി നീല പൂക്കൾ ഉള്ള ഒരു കോട്ടൺ ചുരിദാർ സ്യൂട് ആണ് അവളുടെ വേഷം . കൈമുട്ടിനു താഴെ വരെ ഇറക്കമുള്ള കൈകൾ ,ഒപ്പം കഴുത്തിൽ കോളറും ഉണ്ട് ! നീലയിൽ വെള്ള റോസാ പൂക്കൾ ഉള്ള ഷാളും ഇടതു വശത്തു വിടർത്തിയിട്ടിട്ടുണ്ട്. അടിയിലെ പാന്റിന്റെ നിറവും നീലയാണ് !ഒർണമെന്റ്സ് എന്ന് പറയാൻ മാത്രം കാര്യമായി ഒന്നും അണിഞ്ഞിട്ടില്ല , ഡ്രെസ്സിനു മാച്ചിങ് ആയ ഫാൻസി ആഭരണങ്ങളാണ് കയ്യിലും കാതിലുമൊക്കെ കിടക്കുന്നത് . രണ്ടു കൈകൊണ്ടും കൂടി ഒരു ചെറിയ ലഗ്ഗേജ് ബാഗും തൂക്കിപ്പിടിച്ചിട്ടുണ്ട്
മൊത്തത്തിൽ നല്ല ലുക്ക് ഉണ്ട് അവളെ കാണാൻ !