ഒരു കയ്യിൽ ഫോൺ ഹെല്മെറ്റിനിടയിലൂടെ ചെവിയിൽ വെച്ചു മറുകൈകൊണ്ട് ഞാൻ ബൈക്ക് ഓടിച്ചു .
“ഹലോ..ഞാനാ ശ്യാമേ…നീ എവിടെയാടാ..വീട്ടിലുണ്ടോ ..?”
ഞാൻ ബൈക്ക് പറത്തിവിട്ടുകൊണ്ട് ഉറക്കെ തിരക്കി .
“ആഹ്..ഉണ്ട് അളിയാ..നീ നാട്ടിൽ ലാൻഡ് ചെയ്തോ ?”
ശ്യാം സ്വല്പംആവേശത്തോടെ തിരക്കി .
“ആഹ്….ലാൻഡ് ചെയ്യേണ്ടി വന്നു . ആ പൂറി മോളുമായിട്ട് ചെറിയ ഉടക്കാ ”
ഞാൻ കടുപ്പിച്ചു പറഞ്ഞതും ശ്യാം ഒന്ന് ഞെട്ടി.
“അല്ല…നീ വണ്ടി ഓടിക്കുവാണോ? നല്ല കാറ്റടിക്കുന്ന ശബ്ദം ഉണ്ടല്ലോ . ഒന്നും കേൾക്കുന്നില്ല ..”
ശ്യാം സ്വല്പം ഉറക്കെ പറഞ്ഞു .
“ആഹ്….ഞാൻ പറഞ്ഞില്ലേ. അവളുമായിട്ട് ഉടക്കി. ഞാനിപ്പോ നിന്റെ വീട്ടിലോട്ടു വരുവാ. ഇന്നവിടെ കിടക്കാം ..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞതെനിക്ക് ഓര്മ ഉണ്ട് . പിന്നെ കാണുന്നത് ഹെഡ്ലൈറ്റിന്റെ കണ്ണുതുളക്കുന്ന വെളിച്ചമാണ് . എതിരെ വന്ന ഏതോ വണ്ടി എന്റെ ബൈക്കിനു നേരെ പാഞ്ഞുകയറി . ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആലോചിച്ചു നിൽക്കുമ്പോഴേക്കും എന്തൊക്കെയോ സംഭവിച്ചു കഴിഞ്ഞിരുന്നു. ഞാൻ എടുത്തെറിഞ്ഞപെട്ട പോലെ ഒരു തോന്നൽ. ഒപ്പം ദേഹമാസകലം ഒരു തരിപ്പും !
——-****——-****——–*****———–***—–****——
പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ഒരു ഹോസ്പിറ്റൽ റൂം ആണ് . ഐ.സി.യൂ പോലത്തെ സെറ്റപ്പ്. അല്ലെങ്കിൽ ഐ.സി.യൂ തന്നെ ! നെഞ്ചിലും കയ്യിലുമൊക്കെ ഇലക്ട്രിക് പോസ്റ്റിൽ വയറു തൂങ്ങിയ പോലെ ഓരോ ഒട്ടിപ്പും പൾസ് റേറ്റ് അളക്കുന്ന യന്ത്രവുമെല്ലാം ഘടിപ്പിച്ചിട്ടുണ്ട് . കണ്ണ് മിഴിക്കാൻ തന്നെ എന്തോ ചെറിയൊരു ബുദ്ധിമുട്ടുള്ള പോലെ എനിക്ക് തോന്നി . മേലാസകലം നല്ല വേദനയുണ്ട്.
അപ്പോഴാണ് സംഭവിച്ചു കഴിഞ്ഞ അപകടത്തിന്റെ വ്യാപ്തി എനിക്ക് മനസിലായത് . രാത്രി ഏതോ കാർ നിയന്ത്രണം വിട്ടു റോങ് സൈഡിൽ കയറിയ എന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു . ഭാഗ്യത്തിന് ഹെൽമെറ്റ് ഇട്ടിരുന്നതുകൊണ്ട് തലക്കൊന്നും പറ്റിയില്ല . ബാക്കി പാർട്സിനൊക്കെ സാമാന്യം നല്ല പരിക്ക് ഉണ്ട്. കാലു ഒരെണ്ണം സർജ്ജറി കഴിഞ്ഞു എന്നൊക്കെ പിന്നീട് ഡോക്ടർ വന്നപ്പോഴാണ് അറിഞ്ഞത്. അരയുടെ താഴേക്ക് പുതപ്പിട്ടിരുന്നതുകൊണ്ട് പ്ലാസ്റ്റർ ഇട്ടതൊന്നും ഞാൻ കണ്ടിട്ടില്ല.
കണ്ണുമിഴിച്ചു ഞാൻ ചുറ്റും നോക്കി .ആരും അടുത്തെങ്ങും ഇല്ല. പക്ഷെ സ്വല്പം കഴിഞ്ഞതും ഒരു നേഴ്സ് റൂമിനകത്തേക്ക് കടന്നു വന്നു . കണ്ണുമിഴിച്ചു അവശ നിലയിൽ കിടക്കുന്ന എന്നെ കണ്ടതും അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
“എപ്പോ ഉണർന്നു ?’
സ്വല്പം പ്രായമുള്ള അവർ എന്നോട് ചിരിയോടെ തിരക്കി .
“കുറച്ചായി…”
ഞാൻ പയ്യെ മുരണ്ടു .