[കൂടിയാൽ ഒരു മണിക്കൂർ ] . അതിന്റെ പേരും പറഞ്ഞാണ് മോശമല്ലാത്ത ഒരു വഴക്കുണ്ടായത് [കാര്യം നിസാരം പക്ഷെ പ്രശ്നം ഗുരുതരം ] .
റോസമ്മയുമായുള്ള സംസാരം കഴിഞ്ഞു ഞാൻ അവളെ തിരിച്ചു വിളിച്ചെങ്കിലും ഒരുമാതിരി ട്യൂണിൽ ആണ് അവളെന്നോട് സംസാരിച്ചത് .
“മഞ്ജുസ് വിളിച്ചിരുന്നോ ..?”
അവൾ കാൾ അറ്റൻഡ് ചെയ്ത ഉടനെ ഞാൻ ചിരിയോടെ തിരക്കി .
“ഞാൻ പത്ത് മുപ്പതു വട്ടം വിളിച്ചു..എന്നിട്ട് സാർ ഇപ്പോഴാണോ കാണുന്നെ ..?”
മഞ്ജുസ് സ്വല്പം കലിപ്പിൽ മുരണ്ടു .
“ഹാഹ്..ച്ചുടാവല്ലേ മോളെ ..ഞാൻ നമ്മുടെ റോസമ്മയുമായിട്ട്…..”
ഞാൻ പറഞ്ഞു മുഴുവിക്കും മുൻപേ അവളങ്ങു ഇടയിൽ കേറി.
“ഓഹ്..പഴയ കാമുകി അല്ലെ.അപ്പൊ പിന്നെ തെറ്റ് പറയാനൊക്കില്ല. മ്മ്..ഇത്രേം നേരം സൊള്ളാൻ മാത്രം അവള് നിന്റെ ആരാടാ ? ഞാൻ അതിനിടക്ക് എത്രവട്ടം വിളിച്ചു..അതൊന്നും നീ കണ്ടില്ലേ ? നിനക്കെന്താ അവളെ ഹോൾഡ് ചെയ്തു എനിക്കൊന്നു തിരിച്ചു വിളിച്ചാ”
മഞ്ജുസ് ഗൗരവത്തിൽ തിരക്കി .
“ശേ..നീ ഇതെന്തൊക്കെയാടി പറയുന്നേ ? റോസമ്മയെ നിനക്കറിയാന്മേലെ ?”
ഞാൻ അവളുടെ കോപ്പിലെ സംസാരം കേട്ട് അമ്പരന്നു .
“അഹ്..ഒകെ അറിയാം. അതോണ്ട് തന്നെയാ പറയുന്നേ. എന്നേക്കാൾ വലുത് ആണ് അവളെങ്കിൽ നീ ഇനി അവളോട് സംസാരിച്ചോ…എന്നെ വിളിക്കണ്ട..”
അത്രയും പറഞ്ഞു കക്ഷി ദേഷ്യത്തിൽ ഫോൺ കട്ടാക്കി .
“ശേ..ഇതെന്ത് കൂത്ത്…”
എന്ന ഭാവത്തിൽ ഞാനും അന്തം വിട്ടു . പക്ഷെ കക്ഷി ആ നിസാര സംഭവം ഊതിപ്പെരുപ്പിച്ച അടങ്ങൂ എന്ന് ലെവലിൽ ആയിരുന്നു . ആ പേരും പറഞ്ഞു മഞ്ജു എന്നോട് പിണങ്ങി . പിന്നെ ഞാൻ വിളിച്ചാൽ എടുക്കാതെ ആയി . എത്ര വട്ടം വിളിച്ചാലും കക്ഷി കട്ട് ആക്കും . അല്ലെങ്കിൽ സൈലന്റ് മോഡിൽ ഇട്ടു റിങ് തീർക്കും !
ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്നോർത്ത് ഒടുക്കം ഞാൻ അഞ്ജുവിനെ വിളിച്ചു . എന്നിട്ട് ഫോൺ മഞ്ജുസിനു കൊടുക്കാൻ പറഞ്ഞു . അഞ്ജു ആ ഫോൺ കൊണ്ട് കൊടുക്കാൻ ശ്രമിച്ചതും മഞ്ജുസ് ചൂടായി . ഞാനാണ് ലൈനിൽ എന്നറിഞ്ഞപ്പോൾ
“എനിക്കിപ്പോ സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞോ നിന്റെ ചേട്ടനോട്”
എന്ന മഞ്ജുസിന്റെ ദേഷ്യപെട്ടുള്ള സ്വരം കേട്ടതും ഞാൻ പിന്നെ കാത്തുനിന്നില്ല. നേരെ കട്ടാക്കി .
പക്ഷെ പിറ്റേന്നോടെ ആ ദേഷ്യം തീരുമെന്നോർത്തെങ്കിലും മഞ്ജുസ് വിടാനുള്ള ഭാവം ഉണ്ടായില്ല . പിറ്റേന്നും അവള് എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ട് വിളിക്കാൻ നോക്കിയാൽ പഴയ സ്ട്രാറ്റജി തന്നെ !ഒടുക്കം കുറെ തവണ ആവർത്തിച്ച് വിളിച്ചപ്പോൾ കക്ഷി ഒരു വട്ടം ഫോൺ എടുത്തു
“ആഹ്..എന്താന്നു വെച്ചാൽ പറഞ്ഞോ …”
മറ്റാരോടോ സംസാരിക്കുന്ന ലാഘവത്തിൽ മഞ്ജു പറഞ്ഞു തുടങ്ങി .
“എടി മഞ്ജുസേ ..നിനക്കിതെന്താ പറ്റിയേ ? ഞാൻ എത്ര വട്ടമായെടി വിളിക്കുന്നു . നീ എന്താ എടുക്കാത്തത് ? എനിക്ക് എന്ത് വിഷമം ഉണ്ടെന്നു അറിയോ ”
ഞാൻ സ്വല്പം വിഷമത്തോടെ തന്നെ അവളോട് തിരക്കി .
“ഞാൻ വിളിക്കുമ്പോൾ നീയും എടുക്കാറില്ലല്ലോ . നിനക്ക് വേറെ ആൾക്കാരല്ലേ വലുത്. പിന്നെ എനിക്കും ഈ പറയുന്ന വെഷമോം ദെണ്ണവും ഒക്കെ ഉണ്ട്. നിനക്ക് മാത്രം അല്ല “