“മ്മ്…എന്ന ഇരി..ഞാൻ ചായ എടുത്തിട്ട് വരാം ..”
മഞ്ജു പുഞ്ചിരിയോടെ പറഞ്ഞു പുറത്തേക്കു നോക്കി . ആരും റോഡിലൂടെ ഒന്നും പോണില്ലെന്നുകണ്ടപ്പോൾ കക്ഷിക്ക് ആശ്വാസം ആയി . അതുകൊണ്ട് പെട്ടെന്ന് ഒന്ന് കുനിഞ്ഞു കക്ഷി എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു . പിന്നെ നേരെ അകത്തേക്ക് കാലും നീട്ടിവെച്ചു നടന്നു . സ്വല്പം കഴിഞ്ഞതും വേഷമൊക്കെ മാറ്റി നൈറ്റി എടുത്തിട്ട് മഞ്ജു എന്റെ അരികിലേക്ക് വീണ്ടുമെത്തി .
എനിക്കുള്ള ചായയുമായാണ് കക്ഷിയുടെ വരവ് . ഞാനാ സമയം കസേരയിലിരുന്നു കൊണ്ട് കാൻഡി ക്രഷ് കളിക്കുകയാണ് . അത് കണ്ടുകൊണ്ടു തന്നെയാണ് മഞ്ജുവിന്റെ വരവും . കക്ഷി എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു ചായ ഗ്ലാസ് എന്റെ നേരെ നീട്ടി . ഒരു പുഞ്ചിരിയോടെ ഒരു കയ്യിൽ അത് വാങ്ങി മറുകൈകൊണ്ട് ഞാൻ ഗെയിം കളിചോണ്ടിരുന്നു .മഞ്ജുസും അത് സൂക്ഷിച്ചു നോക്കുന്നുണ്ട് .
“നീ കുറെ ആയല്ലോ ഈ സ്റ്റേജ് തന്നെ കളിക്കുന്നു ..ഇതറിയില്ലേൽ പിന്നെ കളിയ്ക്കാൻ നിക്കണോ ”
മഞ്ജു എന്നെ കളിയാക്കുന്ന പോലെ പയ്യെ പറഞ്ഞു .
“ഓഹ്..വേണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം . നീ പോയി ടോം ആൻഡ് ജെറി കാണ്. പ്രായം അതല്ലേ…”
ഞാൻ തിരിച്ചും ഒന്ന് കൊടുത്തോണ്ട് പയ്യെ ചായ ഊതികുടിച്ചു . അതിനു മറുപടി ആയി മഞ്ജുസെന്നെ ഒന്ന് പിച്ചുക മാത്രം ചെയ്തു .
“എടാ ആ ബോംബ് പൊട്ടിക്കെടാ കഴുതേ..എന്നാൽ കുറെയൊക്കെ ക്ലിയർ ആകും ..”
മഞ്ജു ഞാൻ കളിക്കുന്നത് വിലയിരുത്തികൊണ്ട് പറഞ്ഞു .
“ഓഹ് ..അതൊക്കെ എനിക്ക് അറിയാം …നീ മിണ്ടാണ്ടിരുന്ന മതി ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചായ ഗ്ലാസ് അവൾക്കു നീട്ടി . വല്യ മുഖപ്രസാദമില്ലെങ്കിലും മഞ്ജു അത് വാങ്ങി സ്വല്പം ഊതികുടിച്ചു . പിന്നെ എനിക്ക് തന്നെ വീണ്ടും നൽകി .
“എടാ..പിന്നെ നാളെ എപ്പോഴാ പോണേ?”
കൃഷ്ണൻ മാമയുടെ വീട്ടിൽ പോകുന്ന കാര്യം ഓര്മിച്ചെന്നോണം മഞ്ജു തിരക്കി .
“രാവിലെ പോകാം ..എന്നെ കുറച്ചു നേരത്തെ വിളിച്ചാ മതി . നേരത്തെ പോയില്ലെങ്കിൽ പിന്നെ വെയിലാകും ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു കളി മതിയാക്കി .
“വെയിലോ ? അതിനു നമ്മള് കാറിൽ അല്ലെ പോണേ ?”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജു സംശയത്തോടെ എന്നെ നോക്കി .
“കാറും പൂറും ഒന്നും വേണ്ട ..നമുക്ക് ബൈക്കിൽ പോകാം . നമ്മളങ്ങനെ ബൈക്കിൽ എവിടേക്കും പോയിട്ടില്ലല്ലോ ”
ഞാൻ ഒരാഗ്രഹം പോലെ പറഞ്ഞു .
“അത് വേണോ ? ”
മഞ്ജുസ് എന്നെ ചിണുങ്ങിക്കൊണ്ട് നോക്കി .