വീണ പൊട്ടിചിരിച്ചുകൊണ്ട് മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .
“പോടീ പെണ്ണെ …അതൊക്കെ ഒരു ഫ്ളോവിൽ വരണതാ . ഞാൻ ഇവനെ പലതും വിളിക്കും .നിയതൊന്നും നോക്കണ്ട…”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു എന്റെ കൈവിടുവിക്കാൻ നോക്കി .
“കവി വിടെടാ ..പ്ലീസ്…”
ഞാൻ ബലം പിടിച്ചതും മഞ്ജുസ് ഒന്ന് ചിണുങ്ങി .
“ഹാഹ് ..നീയെന്തിനാ ഇങ്ങനെ നാണിക്കുന്നേ മഞ്ജുസേ ? ഇവളെ ഓർത്തിട്ടാണേൽ അവൾക്കൊരു കുഴപ്പവും ഇല്ല ..അല്ലെടി വീണേ ?”
ഞാൻ വീണയെ നോക്കി കണ്ണിറുക്കി .
“ആഹ്..അതെ അതെ …കണ്ണേട്ടൻ വേണേൽ ഒരു കിസ് കൊടുത്തോ. എനിക്ക് കുഴപ്പം ഒന്നുമില്ല ”
വീണ ഒന്നുമറിയാത്ത മട്ടിൽ ചിരിയോടെ പറഞ്ഞു .
“ദേ പെണ്ണെ വെറുതെ മിണ്ടാണ്ടിരുന്നോട്ടോ…അവളുടെ ഒരു കിസ്…”
വീണ പറഞ്ഞതിഷ്ട്ടപെടാത്ത മഞ്ജുസ് പയ്യെ ദേഷ്യപ്പെട്ടു .
“അതിനെന്തിനാ നീ അവളോട് ചൂടാവുന്നെ ? കിസ് തരണത് ഞാനല്ലേ ”
മഞ്ജുസ് പറഞ്ഞു നിർത്തിയതും ഞാനവളുടെ കഴുത്തിൽ എന്റെ വലതുകൈ ചുറ്റിപിടിച്ചു എന്നിലേക്ക് ചേർത്തുപിടിച്ചു .
“കവി…വിട്ടേ..ചുമ്മാ കളിക്കല്ലേ ”
ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് ചേർത്തതും മഞ്ജുസ് ദേഷ്യപ്പെട്ടു . വീണയുടെ കള്ളച്ചിരി കാണുമ്പോഴാണ് അവൾക്ക് ദേഷ്യം കൂടി കൂടി വരുന്നതെന്ന് എനിക്ക് തോന്നി .
“ഓ പിന്നെ …എടി വീണേ നീ വേണേൽ കണ്ണുപൊത്തിക്കോ. ഞാൻ ഇവളെ ഒന്ന് കിസ് അടിക്കാൻ പോവാ…”
ഞാൻ കളിയായി പറഞ്ഞു വീണയെ നോക്കി കണ്ണിറുക്കി . പിന്നെ മഞ്ജുസിനെ ഉമ്മവെക്കുന്ന പോലെ ഭാവിച്ചുകൊണ്ട് ചുണ്ടു കൂർപ്പിച്ചു അവളുടെ കവിളിലേക്ക് നീട്ടി .
വീണ അതുകണ്ടു ചെറുതായി പുഞ്ചിരിച്ചു കസേരയിൽ ഞെളിഞ്ഞിരുന്നു .
“കവി..ഞാൻ ഉണ്ടല്ലോ…ദേ ..”
അവൾ വീണയുടെ ഇരുത്തം നോക്കി പിറുപിറുത്തു കൈകാലിട്ടടിച്ചു . പക്ഷെ ഞാനവളുടെ കൈകൾ ഒരു കൈകൊണ്ട് പിടിച്ചുവച്ചു അവളെ അടക്കിനിർത്തി .
“എടി അമ്മായി എങ്ങാനും കേറി വരുമോ ?”
ഞാൻ കണ്ണിറുക്കികൊണ്ട് വീണയോടു തിരക്കി .
“ഏയ് …എവിടന്നു . അമ്മ നേരെ ഉറങ്ങാൻ കിടന്നു കാണും ..”
വീണ ചിരിയോടെ തട്ടിവിട്ടു .
“ആഹ്…അത് സൗകര്യം ആയി …അല്ലെടി മഞ്ജുസേ?”
ഞാൻ ചെറുതായി ചിരിച്ചുകൊണ്ട് അവളുടെ കാതിൽ ചോദിച്ചു .
“കവി…..ആ പെണ്ണ് ഇരിക്കുന്നോണ്ട് ഞാൻ ഒന്നും പറയുന്നില്ല . നീ മര്യാദക്ക് വിടുന്നുണ്ടോ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു . പിന്നെ സ്വല്പം ദേഷ്യത്തിൽ