ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ എന്റെ അടുത്തായി ഇരുത്തി .വീണ അതെല്ലാം ശ്രദ്ധയോടെ നോക്കി കാണുന്നുണ്ട്.
“എടി മഞ്ജുസേ..ഇവള് പറയുന്നതൊന്നും നീ നോക്കണ്ട . നിന്റെ കാര്യം അറിഞ്ഞപ്പോ ആദ്യം ഉടക്ക് വർത്താനം പറഞ്ഞ മൊതല് ആണ് ..”
ഞങ്ങളുടെ ബന്ധം അറിഞ്ഞപ്പോഴുള്ള വീണയുടെ റിയാക്ഷൻ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . അതുകേട്ടതും മഞ്ജുസ് എന്നെയും അവളെയും മാറി മാറി ഒന്ന് നോക്കി . ഇപ്പോൾ വീണയുമായി നല്ല കൂട്ടാണെങ്കിലും ഞാൻ അങ്ങനെ പറഞ്ഞപ്പോൾ മഞ്ജുസിനു വിശ്വാസമായില്ല !
“ഏഹ് ..ആണോടീ ? ”
മഞ്ജു ആശ്ചര്യത്തോടെ വീണയെ നോക്കി .
“അത്…അതിപ്പോ ….”
വീണ എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ഒന്ന് പരുങ്ങി .
“ചിണുങ്ങാതെ പറയെടി …”
വീണയുടെ പരുങ്ങൽ കണ്ടു ഞാൻ പയ്യെ ചിരിച്ചു .
“അങ്ങനെ ഒന്നും ഇല്ല മഞ്ജു ചേച്ചി .അന്ന് എനിക്ക് ഒന്നും അറിയില്ലല്ലോ . കണ്ണേട്ടന് ഒരു അഫ്ഫയർ ഉണ്ടെന്നൊക്കെ കേട്ടപ്പോ ആദ്യം ഒരു രസം തോന്നി . പക്ഷെ പഠിപ്പിക്കുന്ന ടീച്ചർ ആണെന്ന് പറഞ്ഞപ്പോ സത്യായിട്ടും എനിക്ക് ഇഷ്ടായില്ല . അന്നത്തെ ദേഷ്യത്തില് എന്തൊക്കെയോ പറഞ്ഞു . അത്രേ ഉള്ളൂ. അല്ലാതെ ഇവൻ പറയണ പോലെ ഒന്നുമല്ല..”
വീണ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
“മ്മ്..ശരി ശരി…”
മഞ്ജുസ് തലയാട്ടി ചിരിച്ചു . ആ സമയം തന്നെ ഞാൻ മഞ്ജുസിന്റെ തോളിലൂടെ വീണ്ടും കയ്യിട്ടു പിടിച്ചു . വീണ മുന്പിലിരിക്കുന്നതുകൊണ്ട് തന്നെ മഞ്ജുസിനു അതൊരു അസ്വസ്ഥതയുണ്ടാക്കി എന്നുള്ളത് അവളുടെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടതും എനിക്ക് മനസിലായിരുന്നു .
വീണയും അതൊരു ചിരിയോടെ നോക്കുന്നുണ്ട് . പക്ഷെ ഞങ്ങൾ ക്ളോസ് ആയി ഇരിക്കുന്നതൊന്നും അവൾക്കൊരു വിഷയമേ അല്ല !
“കയ്യെടുക്കട അവിടന്ന് ..”
മഞ്ജുസ്എന്നെ നോക്കി പല്ലിറുമ്മി .
“എന്തിനു…?”
ഞാൻ ചിരിയോടെ മഞ്ജുസിനെ നോക്കി .
“അല്ല…ചേച്ചി കണ്ണേട്ടനെ എടാ..പോടാ എന്നൊക്കെ ആണോ എപ്പോഴും വിളിക്കുന്നത് ?”
മഞ്ജുസിന്റെ സംസാരം കേട്ട് വീണ ചിരിയോടെ തിരക്കി .
“ആഹ്…അതേടി വീണേ . ഞാൻ ഭർത്താവു ആണെന്നുള്ള വിലയൊന്നും എനിക്കിവള് തരണില്ല. ഇവളുടെ വിചാരം ഞാനിപ്പോഴും പഴയ സ്ടുടെന്റ്റ് ആണെന്നാ ..”
മഞ്ജുസിന്റെ കഴുത്തിൽ എന്റെ കൈ ഇറുക്കികൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ ഹ …ആണോ മഞ്ജു ചേച്ചി ?”