രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“സിവിൽ എൻജിനീയറിങ് അല്ലെ..അതിന്റെ ഭാഗമായിട്ടുള്ള വർക് തന്നെ ആണ് .”
വിവേകേട്ടൻ ഗൗരവത്തിൽ പറഞ്ഞു .

“ആഹ് ..”
മഞ്ജുസ് പയ്യെ മൂളി ചിരിച്ചു . പിന്നെ വീണയോടൊപ്പം അകത്തേക്ക് ഉൾവലിഞ്ഞു . പിന്നെ ഉമ്മറത്തിരുന്നു ഞാനും വിവേകും കൂടി വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . കൃഷ്ണൻ മാമ വിവേകേട്ടന്റെ കല്യാണ കാര്യവും ഞങ്ങളോട് ഡിസ്കസ് ചെയ്തു .അതിനടുത്ത ദിവസങ്ങളിൽ പെണ്ണന്വേഷണവുമായി ഒന്ന് രണ്ടു വീട്ടിൽ പോകാനുള്ളകാര്യം വിവേകിനെ ഓർമപ്പെടുത്തി .

പിന്നെയൊക്കെ പതിവ് പോലെ തന്നെ . വീണയോടു മിണ്ടി പറഞ്ഞും , അടുക്കളയിൽ മോഹനവല്ലി അമ്മായിയെ സഹായിച്ചും മഞ്ജുസ് നേരം കളഞ്ഞു . ഉച്ചയൂണ് കഴിഞ്ഞതോടെ ഞാനും മഞ്ജുവും ഒന്ന് ഫ്രീ ആയി . ഊണ് കഴിഞ്ഞു കൃഷ്ണൻ മാമ ഒന്ന് മയങ്ങാൻ കൂടി പോയതോടെ ഞാനും മഞ്ജുസും കൂടി ഉമ്മറത്ത് സ്ഥാനം പിടിച്ചു . വിവേകേട്ടനും ഉച്ചമയക്കത്തിലായിരുന്നതുകൊണ്ട് ഞങ്ങൾക്ക് സ്വല്പം സ്വാതന്ത്ര്യം കിട്ടി .

തിണ്ണയിലിരുന്ന എന്റെ അടുത്തേക്കായി മഞ്ജു വന്നിരുന്നു .

“എന്താടി മിസ്സെ മോന്തക്കൊരു വാട്ടം ? ബോറടിക്കുന്നുണ്ടോ ഇവിടെ ?”
മഞ്ജുസിന്റെ ചിന്തയിൽ മുഴുകിയ ഭാവം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .

“ചെറുതായിട്ട് …”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു .

“മ്മ്…സാരല്യ രണ്ടു ദിവസം അല്ലെ ..”
ഞാൻ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു .

“അതൊന്നും കുഴപ്പമില്ലെടാ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിക്കാൻ തുനിഞ്ഞു . ഞാനങ്ങനെ അവളെയും ചേർത്ത് പിടിച്ചോണ്ടിരിക്കുന്ന സമയത്താണ് അടുക്കളയിൽ മോഹനവല്ലി അമ്മായിയെ പാത്രം കഴുകാൻ സഹായിക്കാൻ നിന്ന വീണ ഉമ്മറത്തേക് എടുത്തിട്ട പോലെ കയറി വന്നത് .

മഞ്ജു ആണേൽ എന്നെ കിസ് അടിക്കാനും നിൽക്കുവാണ്! വീണയുടെ കണ്ടതും ഞങ്ങൾ ഒന്ന് ഞെട്ടി . ഷോക്കടിച്ച പോലെ ഞാൻ മഞ്ജുസിന്റെ ദേഹത്ത് നിന്നും കൈമാറ്റി . ഒപ്പം മഞ്ജുസും ഒന്ന് ജാള്യതയോടെ പിന്നാക്കം മാറി, ഒന്നുമറിയാത്ത മട്ടിൽ പുറത്തേക്കൊക്കെ നോക്കി കാഴ്ചകൾ ഇരുന്നു .

വീണ ഞങ്ങളെ നോക്കി ഒരു വഷളൻ ചിരി പാസ്സാക്കി ഒന്നുമറിയാത്ത ഭാവത്തിൽ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നു .പിന്നെ അവളുടെ പതിവ് ചൊറി തുടങ്ങി .

“രണ്ടിനും ബോധം ഒന്നും ഇല്ലേ മക്കളെ ? ഇത് സ്വന്തം വീടൊന്നും അല്ലാട്ടോ.”
ഞങ്ങളുടെ പരുങ്ങൽ കണ്ടെന്നോണം വീണ ചിരിയോടെ പറഞ്ഞു .

“അതിനു ഞങ്ങളെന്തു കാണിച്ചെന്നാടി ഈ പറയുന്നേ ? എന്റെ ഭാര്യയെ ഞാനൊന്നു കെട്ടിപിടിച്ചത് ഇത്ര വല്യ കുറ്റം ആണോ ?”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി വീണയോടായി തിരക്കി .

“അതെ..നിങ്ങള് സംസാരിക്ക്..ഞാൻ പോവ്വാ…”
ഏറെ കൂടി മറുപടി കേട്ടതോടെ മഞ്ജുസ് വലിയാൻ തുടങ്ങി . പക്ഷെ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു തിണ്ണയിലേക്ക് തന്നെ ഇരുത്തി .

“എവിടെ പോണ് ..നീ അവിടെ ഇരിക്കെടി.”

Leave a Reply

Your email address will not be published. Required fields are marked *