എന്നൊക്ക പറയൂലെ അതേപോലെ ഒരയിറ്റം, എന്റെ നെഞ്ചോളം ഉയരം ഉണ്ടാവും നല്ല ഗോതമ്പിന്റ നിറം, നല്ല വിരിഞ്ഞ മാറിടങ്ങൾ ചുവന്ന ചുരിദാറിന്റെ ഉള്ളിൽ പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന പോലെ നില്കുന്നു, അവയിൽ ആണ് ഞാൻ അല്പം മുമ്പ് അമർത്തി യത് എന്നോർത്ത പ്പോ എന്നിൽ ഒരു കുളിര് കടന്നു പോയത് പോലെ അവളുടെ കഴുത്തിൽ നേരിയ ഒരു സ്വർണ മാല യുണ്ട് പക്ഷെ അവളുടെ ശരീരതിന് നിറവും ഏകദേശം സെയിം ആയത് കൊണ്ട് സൂക്ഷിച്ചു നോക്കിയാലെ കാണാൻ പറ്റൂ, ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ നിന്ന് വിറക്കുന്നു, മൂക്കുത്തി ഇട്ട അവളുടെ പരന്ന മൂക്കിന്റെ മുകളിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിട്ടുണ്ട്, അവളുടെ കവിളുകൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്നിട്ടുണ്ട്, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, എന്നാലും ഇറുക്കി അടച്ച വാലിട്ടു കണ്ണെഴുതിയ ആ കണ്ണുകൾ ആണ് ഏറ്റവും ഭംഗി, അവൾ മെല്ലെ ആ കണ്ണുകൾ തുറന്നു ഉഫ്, നല്ല കരി നീല കളറുള്ള കണ്ണുകൾ, ഒരു പെണ്ണിന് ഇത്ര ഭംഗി ഉണ്ടാവുമോ?? ആദ്യ മായി ആണ് ഒരു പെണ്ണിനെ ഇത്ര അടുത്ത് ഇത് പോലെ ഞാൻ നോക്കുന്നത് ഒരുപക്ഷെ അത്കൊണ്ട് തോന്നിയതാവാം. ദൈവമെ സ്ത്രീ വിരോധം എന്നിൽ നിന്ന് ഉരുകി ഒളിച്ചു പോകുവാണോ??
ഇതെല്ലാം ഒരു സെക്കന്റ്‌ന്റെ പകുതികൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണ്. ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നു.
” I’m sorr.. ” പറഞ്ഞു തീർക്കാൻ പറ്റിയില്ല ” പഡേ ” എന്നൊരു ശബ്ദം പിന്നെ കുറച്ച് നേരത്തേക്ക് എന്റെ ഇടത്തെ ചെവിയിൽ ഒരു മൂളക്കം മാത്രം,
” കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്നോർത്ത് ഷമിക്കുമ്പോ ദേഹത്തു കയറി പിടിക്കുന്നോ ഡാ നായെ ” എന്നൊക്ക പറഞ്ഞ് അവൾ ചീറുന്നത് അവ്യക്തമായി എനിക്ക് കേൾക്കാം, അതോടെ ബസിൽ നിന്നവരും ഇരുന്നവരും അടക്കം എല്ലാരും എന്റെ നെഞ്ചത്തേക്ക് കയറി ആരൊക്കയോ തള്ളുന്നു, അടിക്കുന്നു, കുത്തിനു പിടിച്ചു പുറത്തേക്ക് വലിക്കുന്നു, തെറി പറയുന്നു എല്ലാം വേറെ ഏതോ ലോകത്ത് എന്നപോലെ ഞാൻ അറിയുന്നു. നന്ദു വന്നു എല്ലാരേം പിടിച്ചു മാറ്റി അവരൊക്കെ എന്തൊക്കയോ പറഞ്ഞു പിന്നെ ബസ് എടുത്ത് പോയി, ഞാനും നന്ദുവും റോഡിൽ നിൽക്കുവാ. അവൻ ഏതാണ്ട് ഒക്കെ ചോദിക്കുന്നുണ്ട്.
” ആ പെണ്ണ് എന്നെ തല്ലി അല്ലേടാ നന്ദു?? “
” എന്താ?? ” ഞാൻ ചോദിച്ചത് മനസ്സിലാവാത്തെ പോലെ അവൻ ചോദിച്ചു.
” ആ പീറപെണ്ണ് എന്നെ തല്ലി അല്ലേ ഡാ?? ” ഞാൻ അലറി.
“അജു പതുക്കെ ആൾക്കാർ ശ്രദ്ധിക്കുന്നു, നീ അത് വിട് ” നന്ദു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ ദേഷ്യം കൊണ്ട് അടി മുടി വിറക്കുവായിരിക്കുന്നു, എന്റെ ഇടത്തെ കവിൾ എരിയുണ്ട് അതിനേക്കാൾ പുകച്ചിൽ ആണ് നെഞ്ചിനുള്ളിൽ. ആ സീൻ എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.