ഹിമകണം 2 [Kannan]

Posted by

“ഡേയ് ഒരു കാറ്ററിംഗ് വർക്ക് കിട്ടിയിട്ടുണ്ട് ഒരു രണ്ട് മണിക്കൂറത്തെ കേസെ ഉള്ളു ഒരു ചെറിയ
പാർട്ടി, എന്തോ ഫാമിലി ഗേറ്റോഗെതെർ മറ്റോ ആണ് അടുത്ത വെള്ളിയാഴ്ച 6 മണി
മുതൽ…എല്ലാരും ഓക്കേ ആണല്ലോ…?”
ബാലു എല്ലാരോടുമായി ചോദിച്ചു
“അതൊക്ക ഓക്കേ…പക്ഷേ എനിക്കറിഞ്ഞുകൂടാത്തതുകൊണ്ട് ചോദിക്കുവാ നിനനക്കൊക്കെ
എന്തിന്റെ കുറവാ വീടുകളിൽ…ഒരുത്തന്റെ അച്ഛൻ ഗള്ഫിൽകിടന്നു കോടികൾ സമ്പാദിക്കുന്നു”
വിഷ്ണു അരുണിനെ നോക്കി പറഞ്ഞു
“അടുത്തവന്റെ ബാപ്പ വലിയ സൂപ്പർമാർക്കെറ്റ് നടത്തി ആൾക്കാരെ
കൊള്ളയടിക്കുന്നു…വേറൊരുത്തന്റെ അച്ഛനും അമ്മയും സെൻട്രൽ ഗവൺമെന്റിന്റെ ശമ്പളം
മേടിക്കുന്നു” വിഷ്ണു എല്ലാരോടുമായി ചിരിച്ചുകൊണ്ട് ചോദിച്ചു
“അതീ കള്ളച്ചോർ തിന്നുന്നതും അധ്വാനിച്ചു തിന്നുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്”
ബാലു പറഞ്ഞു
അപ്പോഴേക്കും വിഷ്ണുവിന്റെ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോ ‘ദേവൂട്ടി കാളിങ്’
“മ്…ചെല്ല്…ചെല്ല്…”
റഫീഖ് വിഷ്ണുവിനോട് പറഞ്ഞു, വിഷ്ണു ഫോണുമായി അല്പം മാറി ഫോൺ അറ്റന്റ് ചെയ്തു
“ദേവൂട്ടി പറ”
“ഉണ്ണിയേട്ടൻ എവിടാ? കോളേജിലാ?”
ദേവിക ചോദിച്ചു
“മ്…എന്താ നിന്റെ സ്വരം വല്ലാണ്ട്?”
“ഉണ്ണിയേട്ടൻ അച്ഛനോട് ഇന്നലെ സംസാരിക്കുന്നത് ഞാൻ കെട്ടായിരുന്നു… ഉണ്ണിയേട്ടൻ എന്റെ
കൂടെയുണ്ടാവുമോ…എന്നും?”
“അതെന്താടി ഇപ്പൊ അങ്ങനൊരു ചോദ്യം…ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്കൊരു തോന്നലുണ്ടോ.”
“അയ്യോ…ഇല്ല എനിക്ക് എന്നെക്കാളും ചേട്ടനെ വിശ്വാസമാണ്, എന്തെങ്കിലും കാരണവശാൽ ഉണ്ണിയേട്ടന്റെ വീട്ടുകാർ നമ്മളുടെ ബന്ധത്തിനെതിരുനിന്നാലോ,”
“എടി ബുദൂസേ നിന്നെ പ്രേമിച്ചതും കല്യാണം കഴിക്കാമെന്ന് പറഞ്ഞതും എന്റെ വീട്ടുകാരാണോ… ഞാനല്ലേ അപ്പൊ നിന്നെ എന്റെ സ്വന്തമാക്കാനും എനിക്കറിയാം…ഞാൻ നിന്റച്ഛന് ഒരുവാക്ക്കൊടുത്തിട്ടുണ്ട് അത് ഞാൻ പാലിക്കും പോരേ”
വിഷ്ണു ശാന്തമായി പറഞ്ഞു
“എനിക്കറിയാം എന്റെ ഉണ്ണിയേട്ടൻ എന്നെ ചതിക്കില്ലെന്ന്, എന്നാലും എന്റച്ഛന്റെ സങ്കടം കാണുമ്പോ ഒരു വിഷമം”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
“എന്റെ ദേവൂട്ടി വിഷമിക്കണ്ട ഞാൻ നിന്നോടൊപ്പം ഉണ്ട് എന്നും”
“ഐ ലവ് യു ഉണ്ണിയേട്ടാ”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
“ഐ ലവ് യൂ റ്റൂ മോളു”

Leave a Reply

Your email address will not be published. Required fields are marked *