”ആ …..ശരി ,വരുമ്പോ ഞാൻ ഫുഡ് കൂടി കൊണ്ട് വരാം ,നീയും ഒന്ന് കുളിച്ചു ഫ്രഷാക് ”
ഊട്ടുപുരയുടെ ഹാളിൽ എല്ലാവരും ഓരോ കൂട്ടമായി ഇരുന്നു വർത്തമാനം പറച്ചിലും,പാട്ടും ഒക്കെയായി ഒരു ഉത്സവ മൂഡിലാണ് ,.എന്നെ കണ്ടതും അമ്മയെഴുന്നേറ്റു വന്നു
”എന്ത് കോലമാടാ ഇത് ,ഇതെന്താ ഷർട്ടിലോക്കെ ,”
”അതവിടെ ചാരി നിന്നിട്ടാ ,, ”
”ഉം…വാ വിശക്കുന്നു ,”
”അപ്പൊ അമ്മ കഴിച്ചില്ലേ ”
”,ഇല്ല കുറെ ദിവസം ആയില്ലേ നിനക്കൊപ്പം ഭക്ഷണം കഴിച്ചിട്ട് ,നോക്ക് ഇവിടെയെല്ലാവരും മക്കളെയൊക്കെ അടുത്തിരുത്തി കഴിക്കുന്നത് കണ്ടു എന്‍റെ മോനെ നോക്കുമ്പോൾ എവിടെ…ആളിപ്പോ വല്യ തിരക്കിലല്ലേ ,ഇത് കൂടി ഒന്ന് കഴിയട്ടെ ഓട്ടവും ചാട്ടവും ഞാൻ നിർത്തി തരുന്നുണ്ട് ..”
അമ്മ പ്ളേറ്റിൽ കഞ്ഞിയും പുഴുക്കും വിളമ്പി എനിക്ക് നീട്ടി.. അമ്മ പറഞ്ഞത് ശരിയാണ് ,കല്യാണത്തിന് മുൻപ് വരെ അമ്മയും ഞാനും ചേച്ചിയുമൊക്കെ ഒരുമിച്ചിരുന്നേ കഴിക്കാറുള്ളു ,,
”എന്താടാ ആലോചിക്കുന്നത് ? ”
”എയ് ഒന്നുമില്ല അമ്മയിരിക്ക്….”
” അല്ലാ സാറ് തിരക്കൊക്കെ കഴിഞ്ഞുവന്നോ ,”
ചെറിയമ്മായി ,പെട്ടത് തന്നെ..
”ആ… മോനെ ജയയും ചെക്കനും തറവാട്ടിലാ ഉള്ളത് ,ഞാനതങ്ങു മറന്നു ,നീ കഴിച്ചിട്ട് അവർക്കുള്ളത് കൊണ്ട് കൊടുക്കണേ ,അവളുടെ തലവേദന കുറഞ്ഞെങ്കിൽ ഇങ്ങോട്ടു കൂട്ടിക്കോ ,ഇന്നിപ്പോ അവിടെ ഒറ്റയ്ക്ക് കിടക്കേണ്ട ..”
തക്ക സമയത്തു വല്യമ്മ വന്നതോടെ ചെറിയമ്മായി കൂടുതലൊന്നും പറയാതെ സ്ഥലം വിട്ടു..ഞാൻ വേഗം കഴിച്ചെഴുന്നേറ്റു..
”മോനു ഒറ്റയ്ക്ക് പോകാൻ പേടിയുണ്ടെങ്കിൽ ആരെയെങ്കിലും വിളിച്ചോ ? ”
”വേണ്ട വല്യമ്മേ ,ഞാൻ പൊയ്ക്കൊള്ളാം..”
”അർജുൻ നീ ഒറ്റയ്ക്ക് പോകേണ്ട ,ഞാൻ ആരെയെങ്കിലും വിളിക്കാം ,”
‘അമ്മ പ്ളേറ് വാങ്ങി വച്ച് എഴുന്നേറ്റു ….
”ഒന്ന് പോടി , മദയാനകളെ ചൂണ്ടു വിരലിൽ അടക്കി നിർത്തിയ കാർന്നോമ്മാരുടേ കണ്ണിയാ അവൻ ,നീ പോയി വാ മോനെ.. ”
വല്യമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി..എന്താന്നറിയില്ല കുറച്ചു ദിവസമായി ഒരു വിധപ്പെട്ട തടസ്സങ്ങളെല്ലാം അവരാണ് ഒഴിവാക്കി തരുന്നത് .
സ്വാമിവീട്ടിൽ ചെല്ലുമ്പോൾ ചെറിയമ്മ കുളിച്ചു സാരിയൊക്കെ മാറി മുറ്റത്തു നിൽപ്പുണ്ട്..
”ജയൻ ? ”