അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു.ജിൻസി അവിടെ നിൽക്കുന്നത് കൊണ്ടാകാം അവൻ ഒന്നും മിണ്ടിയില്ല.ജിൻസിക്ക് അശ്വതി കാണിച്ചത് അത്ര അങ്ങോട്ട് പിടിച്ചില്ല.. അവൾ ചാടികുലുക്കി തിരിഞ്ഞു നടന്നു പോയി. ദേ ഞാൻ രക്ഷിച്ചിട്ടുണ്ട് കേട്ടോഅവളുടെ അടുത്ത് നിന്നും മനുഏട്ടനെ. പിന്നെ അവൾ മാറി ഇരുന്നു.അവൻ ആകെ മൂഡ് ഔട്ട് ആയി.. അതിനു കാരണം ഉണ്ട്. മുന്പേ പറഞ്ഞില്ലേ ഒരു കുഴപ്പം ഉണ്ടായത്. അത് ഈ പറഞ്ഞ മത്തായിച്ചന്റെ പെങ്ങളുടെ മോൾ ഞങ്ങളുടെ സീനിയർ ആയിരുന്നു സോഫിയ ചേച്ചി.പക്ഷെ ജിൻസിയെ പോലെ പണത്തിന്റെ അഹങ്കാരം ഒന്നും ഇല്ല സിമ്പിൾ ആയ ഒരു പെൺകുട്ടിആയിരുന്നു ചേച്ചി. മനുഏട്ടന്റെ കൂട്ടുകാരൻ കേറിഅങ്ങ് പ്രേമിച്ചു സോഫി ചേച്ചിയെ. രണ്ടും മുടിഞ്ഞ പ്രേമം. അറിഞ്ഞോ അറിയാതയോ മനുഏട്ടൻ അവരെ സഹായിച്ചു ഒളിച്ചോടാൻ. പക്ഷെ മനുവിനു അറിയില്ലായിരുന്നു അത് മത്തായിച്ചന്റെ പെങ്ങളുടെ മോൾ ആണെന്നുള്ള കാര്യം. അല്ല അതിപ്പോ അറിയാമായിരുന്നു എങ്കിലും പുള്ളി ഇതു തന്നെ ചെയ്തേനെ. എന്തായാലും അടിയുടെ നറുക്ക് വീണത് മനുവിന് ആയിരുന്നു.പക്ഷെ നറുക്ക് വീണത് മനുവിന് ആയിരുന്നെങ്കിലും അന്നുണ്ടായ അടി ഞങ്ങളുടെ കോളേജിന്റെചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപെട്ടു.സംഭവം ഇങ്ങനെ…. ഒളിച്ചോട്ടം എന്ന മഹാ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം മൂന്ന്നാല് ആൾക്കാർ കോളേജിൽ വന്നു മനുവിനെ വിളിച്ചിറക്കി കൊണ്ടു പോയി… മനു അല്ലേ ആൾ അവൻ നേരത്തെ മനസ്സിൽ കണ്ടിരുന്നു ഇങ്ങനെ ഒരു സീൻ. അത് പുള്ളി ഓരോ ഒളിച്ചോട്ടങ്ങൾ നടത്തി കൊടുക്കുമ്പോളും അടുത്തുള്ള ദിവസങ്ങളിൽ ഇങ്ങനെ ഒരു സീൻ പ്രതീഷിക്കാറുണ്ട്. പക്ഷെ അന്ന് വന്ന പണി മത്തായിച്ചന്റെ ആണെന്ന് അവന് അറിയില്ലായിരുന്നു. അടി നടന്നതിന് ശേഷം ആണ് സംഭവങ്ങളുടെ കിടപ്പ് മനുവിന് മനസ്സിലായത്. സോഫിയചേച്ചി മത്തായിചാന്റെ പെങ്ങളുടെ മോൾ ആണെന്നുള്ള കാര്യവും… അടി വന്ന വഴിയും ഏല്ലാം.അടിക്കാൻ വന്ന ഒരുത്തൻ മനുഏട്ടന്റെ ചേച്ചിയെ പറഞ്ഞു കേറി ചൊറിഞ്ഞു. അതുവരെ ശാന്തനായി നിന്നിരുന്ന മനുഏട്ടൻ അടിതുടങ്ങി… അതും ഒറ്റയ്ക്ക് നിന്ന്. സിനിമ സ്റ്റൈലിനെ വെല്ലുന്ന ഇടി ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം പിന്നെ അവിടെ നടന്നത്. മനുഏട്ടനും കിട്ടിയില്ല എന്ന് പറയുന്നില്ല… അത്യാവശ്യത്തിനു മനുഏട്ടനും കിട്ടി. കാണാൻ കുട്ടികൾ കൂടി കൂടി വന്നു. അടിക്കാൻ വന്നവൻമാർ ഓടിയ ഓട്ടം. അപ്പോഴേക്കും മനു ഏട്ടന്റെ ഒരു പടതന്നെ അവിടെ എത്തി. അന്നാണ് ശരിക്കും ഞാൻ പുള്ളിയുടെ ഒരു ഹോൾഡ് മനസ്സിലാക്കുന്നത്.അതെ നമ്മുക്ക് കഥയിലേക്ക് വരാം. ടാ പോകുമ്പോൾ എന്നെയും വിളിക്ക്… ഞാൻ എന്തായാലും രണ്ടു ദിവസം ആന്റിയുടെ കൂടെ നിന്നിട്ടേ വീട്ടിലേക്കു പോകുന്നുള്ളൂ. ഇപ്പൊ പോയാലെ അച്ഛൻ മൂക്ക് കുത്തിയതിനു എന്നെ പഞ്ഞിക്കിടും. വെള്ളിയാഴ്ച അച്ചു ചേട്ടൻ വീട്ടിലേക്കു വരുമ്പോൾ ഞാനും കൂടെ വരാം. മനുഏട്ട ഞാൻ പോട്ടെ അവൾ മനുവിനെ നോക്കി പറഞ്ഞു.ഓഹ്ഹ് ഈ മനു ഏട്ടന്റെ കാര്യം…. ആ പെണ്ണ് കളഞ്ഞിട്ട് പോയെന്നും പറഞ്ഞു ഇപ്പഴും അത് ഓർത്തോണ്ടു ഇരിക്കുവാ.ദേ ഇവൻ എന്തായാലും എന്നെ കെട്ടില്ല എന്ന് ഉറപ്പായി…ഞാൻ ഫ്രീ ആണ് കേട്ടോ… വേണോങ്കിൽ ഒരു കൈ നോക്കാം…. എന്തെ മനുഏട്ടാ.പിന്നെ മനു അശ്വതി എന്ത് പറഞ്ഞാലും ചൂടാകില്ല.ഒരു പക്ഷെ അവൾക്കു ഒരു അഞ്ച്പൈസ കുറവുള്ളത് കൊണ്ടാണോ എന്തോ അവൻ ഒന്നും പറയാറില്ല. അതുംഅല്ല മനു കോളേജിൽ ആകെപാടെ സംസാരിക്കുന്ന ഒരുപെൺതരി എന്ന് പറയുന്നത് അശ്വതിആണ്. മനു അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.പോട്ടെ മനുഏട്ടാ ഞാൻ. മഹ്മ്മ്… അച്ചൂ എന്നെ കൊണ്ടു പോണേടാ… ഓഹ്ഹ് കൊണ്ടു പോകാടി പെണ്ണേ…