ഹോ കിട്ടി….എന്താടി… ദേ ഞാൻ ഇന്നലെ രാത്രി അക്കുവിന്റെ അടുത്ത് നിന്നും അടിച്ചു മാറ്റിയതാ… ഡയറിമിൽക്കിന്റെ ഒരു വലിയ പാക്കറ്റ് പൊക്കി കാണിച്ചു കൊണ്ടു അവൾ നിഷ്കളങ്കമായി പറഞ്ഞു. ഞാൻ വളരെ ദയനീയമായി അവളെ ഒന്ന് നോക്കി. ഏത് സമയത്താണ് അമ്മാവന്……. വേണോ അച്ചു ചേട്ടാ… നാണം ഇല്ലല്ലോടി… എന്തിനു ദേ ഞാൻ ഏല്ലാം മറച്ചല്ലേ വച്ചേക്കുന്നേ?? ഞാൻ അവളുടെ തലക്കിട്ടു ഒരു കൊട്ട്കൊടുത്തു.. അപ്പോളേക്കും മനു അങ്ങോട്ട് വന്നു. ഹാ അശ്വതി പോയില്ലെടി ക്ലാസ്സിൽ മനു അവളുടെ അടുത്ത് വന്നിരുന്നു കൊണ്ടു ചോദിച്ചു. ദേ ഞാൻ ഇതു തിന്നാൻ വേണ്ടി വന്നതാ. ആഹാ നീ ആരെ പറ്റിച്ചതാടി അശ്വതി… ആരെയും പറ്റിച്ചതല്ല മനൂ അക്കുവിന് ഇന്നലെ ആന്റി വേടിച്ചു കൊടുത്തതായിരിക്കും ഇവൾക്കും വാങ്ങി കൊടുത്തു കാണും.ഇവൾക്ക് കൊടുത്തത് കേറ്റിയിട്ട് കൊച്ചിന്റെ അടിച്ചു മാറ്റി കൊണ്ടു വന്നതാണ് ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.അതെ അവൻ ഇന്നലെ എന്നെ ഒരുപാട് ഉപദ്രവിച്ചു അതുകൊണ്ട് ഇപ്പൊ അവൻ തിന്നണ്ട അവൾ കുണുങ്ങി കുണുങ്ങി ഇരുന്നു അത് കഴിച്ചു കൊണ്ടു പറഞ്ഞു.നാണം ഇല്ലല്ലോടി നിനക്ക്. ഞാൻ അവളെ കളിയാക്കി. മഹ്മ്മ്മ് നീ പോടാ..ടി അശ്വതി ഞാൻ ഇന്നു നേരത്തെ പോകും കേട്ടോ. എനിക്ക് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പിന്നെ ഇത്താക്ക് മൂക്ക് കുത്തണം എന്ന്.മഹ്മ്മ്. മാമിക്ക് എന്ത് പറ്റി?? ഓഹ് ആ കാല് വേദനതന്നെ.. അച്ചുചേട്ടാ എനിക്കും മൂക്ക് കുത്തണം.ദൈവമേ കുടുങ്ങി അല്ലോ. ആ… നിന്റെ അച്ഛനോട് പറ.പ്ലീസ് അച്ചൂ….. അച്ഛൻ സമ്മതിക്കില്ല… മാമിയോട് പറ. ഞാനും വരുന്നു… എനിക്കും വേണം. ഓഹ് ഈ പെണ്ണ്. എന്നിട്ട് വേണം നിന്റെ അച്ഛന്റെ തെറി ഞാൻ കേൾക്കാൻ. അച്ചുചേട്ടാ പ്ലീസ്… മനുവേട്ട ഒന്ന് പറ ഇവനോട്…ആകെ ബഹളം ആയി അവൾ. ഒന്ന് വേടിച്ചു ഇട്ടുകൊടുക്കടെ.ഓഹ്ഹ് ശരി വാ…അതെ മനുവേട്ടാ ഇനി എന്നാ ഒരു ഇടി കാണാൻ പറ്റുന്നെ?? അവൾ മനുവിനോട് ചോദിച്ചു.എന്തെ നിനക്ക് വല്ലവനെയും ഇടിക്കാണോ?? മഹ്മ്മ് അങ്ങിനെ ചോദിച്ചാൽ ദേ അവനിട്ടു ഒന്ന് കൊടുക്ക്.ആരാടി ആർക്കാ?? ദേ ആ വണ്ടി പുറത്തു ഇരിക്കുന്നവന്. അവൾ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു. അല്ല അത് നമ്മുടെ ലല്ലു മോൻ അല്ലേ… എന്തെ അവൻ നിന്നെ വല്ലതും ചെയ്‌തോ…. അവന് ഒരു ചൊറിച്ചിൽ എന്നെ കാണുമ്പോൾ കുറച്ചായി….എന്റെ പൊന്നു മനുഏട്ടാ ഈ നാക്കിനു എല്ലില്ലാത്തവളുടെ വാക്ക് കേട്ടു പോയി ആവിശ്യം ഇല്ലാത്ത പ്രശ്നത്തിൽ ചാടണ്ട. ദേ ഒന്ന് ഇന്നാള് കഴിഞ്ഞതെ ഉള്ളെ ഓർമ്മവേണം. പെട്ടെന്ന് ആരോ പുറകിൽ നിന്നും വിളിച്ചു മനുവിനെ… ഒരു കിളി നാദം ആണ്. പെട്ടെന്ന് മനുവിന്റെ മുഖം മാറി. ടോ ജിൻസി തന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്റെ പിറകെ ഇങ്ങനെ നടക്കരുത്എന്ന്. തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ? ജിൻസി അബ്‌കാരി മത്തായിച്ചന്റെ മകൾ പണചാക്ക്. അതിന്റെ ലേശം അഹങ്കാരം അവൾക്കു ഉണ്ട് താനും. കുറെ നാളായി മനുവിന്റെ പിറകെ നടക്കുന്നു.അവന് ആണെങ്കിൽ ഇവളെ കാണുന്നത് തന്നെ കലിയാണ്. അവൾ അടുത്തേക്ക് വന്നപ്പോൾ അശ്വതി മനുവിന്റെ അടുത്തേക്ക് കുറച്ചു ചേർന്നിരുന്നു. എന്നിട്ട് അവൾ കൈ എടുത്തു അവന്റെ തോളിൽ ഇട്ടു.മനുഏട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ താടി ഇങ്ങനെ വളർത്തരുത്എന്ന്.