സഹായിക്കാനെത്തി.പിന്നെ ചെറിയ ഔരു പെട്ടി കൂടി പാർവ്വതി അമ്മ പൊറത്തെടുത്തു.
അതിനുശേഷം ഇങ്ങനെ പറഞ്ഞു,റാണി വസ്ത്രത്തിൽ തൊടരുത്.ഇവർ രണ്ടും അത് റാണിക്ക് അണിയിച്ചു തരും,ഇതിൽ മുന്ന് ചേലകളാണ് ഉള്ളത്.ഇതിൽ ഏതു വേണം എന്ന് മാത്രം റാണിക്ക് തീരുമാനിക്കാം. എന്ന് പറഞ്ഞു വലിയ പെട്ടി തുറന്നു.
വിളക്കിന്റെ വെളിച്ചത്തിൽ ചേലകൾ വെട്ടിത്തിളങ്ങി ഒപ്പം നീലിമയുടെയും ലക്ഷ്മിയുടെയും സരസ്വതിയുടെയും കണ്ണുകളും.അതൃയ്ക്ക് ശോഭയുള്ള പട്ടിലും സ്വര്ണത്തിലും നിർമിച്ച ചേലകൾ,ഒന്ന് മരതക നിരത്തിലുള്ളത്,ഒന്ന് ഇന്ദ്രനീലത്തിൽ ഇനിയൊന്നു ചുമന്നു മാണിക്യം പോലെ.
നീലിമ എട്ടതിക്കു എതാണിഷ്ടപ്പെട്ടതു പച്ച വർണ്ണമല്ലേ?….എന്ന് സരസ്വതി ചോദിച്ചു.നീലിമ അതേ എന്ന് തലയാട്ടി. ലക്ഷ്മി ഇടതിക്കു നീല വർണ്ണം അല്ലേ ഇഷ്ടപെട്ടത്? എന്ന് അവൾ ചോദിച്ചപ്പോൾ അതേ എന്ന് അവരും തലയാട്ടി.
അമ്മേ കോകില രാജ്യത്തിന്റ തമ്പുരാട്ടിക്ക് ഒരാഗ്രഹം ഉണ്ട് അത് നീലിമ ഏടത്തി പച്ച ചേലയും,ലക്ഷ്മിയേടത്തി നീല ചേലയും ഉടുത്തുതിനുശേഷം ഞാൻ മൂന്നാമത്തെ ചേല ഉടുക്കാം എന്നതാണ്.
പാർവതി അമ്മ ഇത് പ്രതീക്ഷിച്ചതു പോലെ മന്ദസ്മിതം പൊഴിച്ചു.ഏട്ടത്തിമാർ രണ്ടും സരാസവതിയെ കിട്ടിപിടിച്ചു,വരുടെ കണ്ണുകൾ ഈറനായി.
പാർവ്വതി അമ്മ റാണിയെ ഒരുക്കുവാൻ ഏൽപിച്ചശേഷം വടക്കിനിയിലേക്ക് പോയി. അവിടെ യഥാക്കറമം കൃഷ്ണൻ രാജേന്ദ്രൻ ഒടുവിലായി നാഥൻ എന്നിവർ വലതു ഭാഗത്തുള്ള ഇരിപ്പിടങ്ങളിൽ ആസനസ്ഥരായിരുന്നു.പാർവ്വതി അമ്മ ഇടത് ഭാഗത്തുള്ള കുറച്ചു ഉയർന്ന ഇരിപ്പിടത്തിൽ ഇരുന്നു, അവിടെ ഉണ്ടയിരുന്ന രണ്ട് ഇരിപ്പിടങ്ങൾ കാലി ആയിരുന്നു.
കുറച്ചുനേരത്തിന്ള്ളിൽ,പത്മ അവിടെ വന്ന് തമ്പുരാട്ടി എഴുനുള്ളുന്നു എന്നുപറഞ്ഞു തിരിച്ചുപോയി. ഉടനെ എല്ലാവരും എഴുന്നേറ്റു നിന്നു. വാതിൽ തുറന്നു ഉള്ളിൽ വന്ന മൂന്നപേരെയും കണ്ടാൽ 3ദേവിമാർ ഒന്നിച്ചുവന്നപോലെ തോന്നിച്ചു. ലക്ഷ്മി സ്രസ്വാതിയുടെ ഇടതും നീലിമ വലുതും കൈ പിടിച്ചിരുന്നു.പത്മ ചേലയുടെ നീളമുള്ള മുന്താണി നിലത്തിഴയാതെ കൈയില്പിടിച്ചു പിന്നാലെ വന്നു.
അവർ സരസ്വയെ വലിയ ഇരിപ്പിടത്തിലേക്ക് ആനയിചിരുത്തി, പത്മ രാമച്ച വിശറി കൈൽ പിടിച്ചു ഇരുപ്പിടത്തിനു പിന്നിൽ ഇടതുഭാഗത്തു നിന്നു.
സരസ്വതി ഇരിപ്പിടത്തിൽ ഇരുന്നശേഷം ഇടതുകാൽ മടക്കി ഇരിപ്പിടത്തിൽ വച്ച് വലതുകാൽ താഴെ വച്ചിരുന്ന കൊച്ചു പീഠത്തിൽ വച്ച്.തന്റെ നേരേ ഉള്ള വലിയ തൂക്കുവിളക്കിലേക്ക് നോക്കി മുഖം അല്പം മുകളിലേക്ക് ചരിച്ചു ആരെയും ശ്രദ്ധിക്കാതെ ഇരുന്നു.ആ ഒറ്റയിരുപ്പിന്റ രാജകിയപ്രൗഢിയിൽ സദസിൽ ഇരുന്നവർ എല്ലാവരും (എല്ലാവരും സരസ്വതിയിലും മുതിർന്നവർ ആയിരുന്നു ) എഴുനേറ്റ് കൈകൂപ്പി (കൈ കൂപ്പി പോയി എന്നുവേണം പറയാൻ ).
കൃഷ്ണൻ എഴുന്നേറ്റു നിന്ന്
കാലം സദസ്സ് ആരംഭിക്കഉന്നതിനു അനുയോജ്യം ………എന്ന് പറഞ്ഞു(എന്ന് ഉണർത്തിച്ചു എന്നുവേണം പറയാൻ ).