ചുമരിനോട് ചേർന്ന് ഒരു പ്രത്യേകതരം കസേര അത് ഓടിലോ പിച്ചളയിലോ ഉണ്ടാക്കിയതുപോലെ തോന്നിച്ചു മറ്റു കസേരകൾ പീഠം പോലെ ഉള്ളവയായിരുന്നു. അവ ആറു എണ്ണം ഉണ്ടായിരുന്നു ഒരു വശത്തു മൂന്നെണ്ണം വീതം കൃത്യമായി അകലത്തിൽ ക്രമീകരിച്ചിരുന്നു. ഇതിൽ ഒരു പീഠത്തിനു മറ്റെല്ലാത്തിലും അല്പം ഉയരക്കൂടുതൽ ഉണ്ടായിരുന്നു.
കൃഷ്ണകുമാരൻ മുറിയിലുള്ള മറ്റു ആറു വിളക്കുകൾ കുടി തെളിച്ചു. ഇപ്പോൾ മുറിയിൽ 7വിളക്കുകളും 7ഇരിപ്പിടങ്ങളും മാത്രം.
അമ്മേ….
എനിക്കെല്ലാം ഒരു കടങ്കഥ പോലേ തോനുന്നു അമ്മേ…..
സരസ്വതി പാർവ്വതി അമ്മയോട് പറഞ്ഞു.
റാണി സരസ്വതി…..
എനിക്കത് മനസിലാകും എന്തെന്നാൽ ഞാനും ഒരുനാൾ ഇങ്ങനെ നിന്നിട്ടുണ്ട് …..
ഇനി രണ്ട് ചടങ്ങുകൾ മാത്രം, അതിനുശേഷം ഞാൻ എല്ലാം വിശദമായി പറഞ്ഞു തരാം…….
അതുവരെ കൃഷ്ണനെയും,എന്നെയും അനുസരിച്ചാലും……
(ഞാൻ എപോഴെങങ്കിലും അമ്മയെ അനുസരിക്കാതിരിന്നിട്ടുണ്ടോ…….അമ്മേ ?എന്നപോലെ സരസ്വതി പാർവതി അമ്മയെ നോക്കി.)
കൃഷ്ണൻ അപ്പോൾ അങ്ങോട്ടുവന്നു അമ്മേ…….
ആദ്യം സദസ്സ് …..
പിന്നെ നാമസ്‌തികം…..
സദസിന് മുൻപ് വിഭൂഷണം……..
പാർവ്വതി അമ്മ ഉടനെ തന്നെ,ലക്ഷ്മിയെയും,നീലിമയേയും വിളിച്ചു അതിനുശേഷം അവർ നാലുപേരും ചേർന്ന്.
നടുമുറിയുടെ തെക്കുള്ള ഇരുട്ട് മുറിയെലേക്ക് കൊണ്ടുപോയി,അവിടെ ദീപം തെളിച്ചു വലിയ താക്കോലെടുത്തു ഭിത്തിയിൽ കൈകൊണ്ടു പരതി അതിനു ശേഷം താക്കോൽ ഭിത്തിയിലേക്ക് അമർത്തി തിരിച്ചു.അതുനുശേഷം വാതലിന് തൊട്ടുള്ള പലകയിൽ പിടിച്ചു വലിച്ചു. സരസ്വതിയെയും ലക്ഷ്മിയെയും നീലിമയേയും അമ്പരപ്പിച്ചുകൊണ്ട് അപ്പോൾ ഭിത്തിയിൽ നിന്നു ഒരു വാതിൽ തുറക്കപ്പെട്ടു.അതിൽ നിന്നും വലിയ മരം കൊണ്ടുള്ള പെട്ടിയിൽ പാർവ്വതി അമ്മ പിടിച്ചു അപ്പോഴേക്കും നീലിമയും,ലക്ഷ്മിയും അവരെ