അപ്രതീക്ഷ അകാരമാണത്തിൽ എതിരാളി താഴെ വീണു തനിക്കു എന്താണ് സംഭവിക്കാതെ എന്ന് അയാൾക്ക് മനസിലായില്ല,കഴുത്തിൽ അതിയായ വേദന കണ്ണിൽ നിന്നും പൊന്നീച്ച പാറി, കാതിൽ ഒരു മൂളക്കം മാത്രം. അയാൾ കുറച്ചു നേരത്തിനു ശേഷം എണീറ്റിരുന്നു പിന്നെ ദേഷ്യത്തോടെ പണ്ടാരത്തെ നോക്കി.
പണ്ടാരം അയാളെ നോക്കി ഇങ്ങനെ പറഞ്ഞു അബലരെയും സ്ത്രീകളെയും ആക്രമിക്കുന്നത് പരുഷലക്ഷണമല്ല അതിനാൽ നീ മാപ്പ് അർഹിക്കുന്നില്ല.
അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു,അയാൾ തനിക്കേറ്റ അടിയേക്കാൾ അയാളെ ദേഷ്യം പിടിപ്പിച്ചത് അവിടെ കൂടിയാവുരുടെ അവജ്ഞയോടെ ഉള്ള ചിരിയാണ്.പക്ഷെ അയാൾ പെട്ടെന്ന് ദീർഘമായി ശ്വാസവലിച്ചു ദേഷ്യത്തെ മയപ്പെടുത്തി പിന്നെ. തന്റെ വലതുകാലിൽ ഞെരിഞ് അമർന്നു തലയില്ക്കുള്ള രക്ത ഓട്ടം തുഹാരിതപ്പെടുത്തിട എന്നിട്ട് കണ്ണടച്ച് പിന്നോട്ടു വലിഞ്ഞു നിവർന്നു ഇപ്പോൾ അയാൾ അക്രമിക്കാനാണോ തടുക്കാൻ ആണോ നിൽക്കുന്നത് എന്ന് ആർക്കും മനസിലാകില്ല.
സിംഗം പണ്ടാരം അയാൾക്ക് ചുറ്റും ഇടതുകാൽ പിന്നോട്ട് വച്ച് വലതുകാൽ സമാന്തരമായി വച്ചു കളരി ചുവടിൽ നീരിക്ഷിച്ചുകൊണ്ട് ചുറ്റും നീങ്ങി. ഇപ്പോൾ എതിരാളിക്ക് പണ്ടാരത്തെ ചുറ്റി നോക്കണ്ടതിനാൽ എതിരാളിയുടെ ചുവടിൽ തുലന ശക്തി കുറഞ്ഞു.
ഞൊടിയിടയിൽ എതിരാളിയുടെ കാലിനിടയിലൂടെ പണ്ടാരം പാഞ്ഞു എതിരാളിയെ പണ്ടാരം തോളിലുയർത്തി എതിരാളിയുടെ തോൾ പ്പൽകയെ തന്റെ കാല്മുട്ടിലെക്ക് ശക്തമായി ഇടിച്ചു. അയ്യാളുടെ കൈ തോളിൽ നിന്നും ഇളകി ഊർന്നു അയാൾ അലറിക്കരഞ്ഞു.
പണ്ടാരം അയാളുടെ കൈപിടിച്ചു തിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു.ഇനി നിന്റെ കൈ ഒരു സ്ത്രീ യുടെ നേരേ ഉയർത്തരുത് എന്ന് പറഞ് അയാളുടെ കയ്യ്മുട്ടിൽ തന്റെ കൈകൊണ്ട് വെട്ടി അയാളുടെ ബോധം നഷ്ടപ്പെട്ടു.
അപ്പോഴേക്കും അയാളുടെ ശിങ്കിടികൾ അവിടെ എത്തിയിരുന്നു അജാനബാഹുവായ അയ്യാളെ നിഷ്പ്രയാസം കീശടക്കിയത് കണ്ട് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവർ മിഴിച്ചു നിന്നു.
കൂടിയിരുന്നവർ കയ്യടിച്ചു ,അതൊന്നും ശ്രദ്ധിക്കാതെ സിംഗം കുതിരപുറത്ത് കയറി വളരെ സാവധാനം അവിടെനിന്നും ഓടിച്ചുപോയി പക്ഷെ ഇതിനിടയിൽ തന്റെ സഞ്ചിയിൽനിന്നും വളരെ മൃദുവായ വസ്ത്രം ഊർന്നു വീണുപോയതു അറിയാതെ.
സിംഗം പണ്ടാരം പിന്നെ വേഗത കൂട്ടി കുറച്ച് മാറി കുതിരയെ നിറുത്തി തന്റെ സഞ്ചിയിൽ നിന്നും വസ്ത്രം എടുത്തു ധരിക്കാൻ നോക്കിയപ്പോൾ ആണ് തന്റെ ദൂത വേഷം സഞ്ചിയിൽ കാണാനില്ല എന്ന സത്യം അയാൾ അറിഞ്ഞത് .
****************************************
കുറച്ച് സമയം മുൻപ്
ശിങ്കിടികളിലൊരാൾ വേഗം ബോധരഹിതന്റെ മുഖത്തു വെള്ളം തളിച്ചു അയ്യാൾ വേദയോടെ കണ്ണുതുറന്നു.അവൻ ഇവിടുത്തുകാരനല്ല വിടര്തവനെ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിക്കുക. ഇത്രയും പറഞ്ഞു അയ്യാൾ വേദനയിൽ പുളഞ്ഞു തന്റെ നുറുങ്ങിയ കൈ അനക്കാൻ ശ്രമിച്ച അയ്യാൾ വീണ്ടും ബോധരഹിതനായി.