ഞാൻ സ്റ്റേജിൽ ഇരുന്നു . എല്ലാവരും ഘോരഘോരമായി പ്രസംഗിച്ചു .
എനിക്ക് പ്രസംഗിക്കാൻ ഉള്ള സമയം ആയി .
ഞാൻ എണിറ്റു : എല്ലാവരെയും അഭിസംബോധന ചെയ്തു .
എന്നിട്ടു ഞാൻ പറഞ്ഞു .
ഞാൻ : ഇന്ന് ഈ ഹോസ്പിറ്റൽ ഇവിടെ തുടങ്ങാൻ പ്രധാന കാരണം ഞാനോ , ഫാദർ ജോർജോ , പുത്തൻചോല പള്ളി ഇടവകയോ അല്ല . ഏറ്റവും കൂടുതൽ സഹായിച്ചത് നമ്മുടെ അലക്സാണ്ടർ ആണ് . പള്ളിയിൽ നിന്ന് സാമ്പത്തിക സഹായം എത്താൻ വൈകിയത് കൊണ്ട് മുഴുവൻ സാമ്പത്തിക സഹായവും ചെയ്തതു അലക്സാണ്ടർ ആണ് . അലക്സാണ്ടർ അത് മാത്രം അല്ല ഇതിന്റെ ഉപകരണങ്ങൾക്ക് വേണ്ടി മുംബൈ വരെ വരികയും ചെയ്തു .
കുറച്ചു നേരത്തെ നിശബദതക്കു ശേഷം എല്ലാവരും നല്ല ഒരു കൈയടി സമ്മാനിച്ചു .
ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞു .
എല്ലാവരും ഹോസ്പിറ്റലിൽ വന്നു ,വലിയ തീരുമേനി നാട മുറിച്ചു ഉദ്‌ഘാടനം ചെയ്തു . എന്നിട്ടു എന്റെ കൂടെ കോൺസൾറ്റഷൻ റൂമിൽ വന്നു .
ഞാൻ ആദ്യം ആയി വലിയ തിരുമേനിയെ നോക്കി മരുന്ന് കൊടുത്തു . അങ്ങേർക്കു ബി പി യും ഷുഗറും ഉണ്ടായിരുന്നു .
പരിശോധന കഴിഞ്ഞപ്പോൾ വലിയ തീരുമേനി .
ഡോകറ്ററെ , പള്ളിയിൽ നിന്ന് പൈസ പാസ്സ് ആക്കിയിരുന്നു എന്തോ കാലതാമസം വന്നു . അത് വേഗം തീർത്തുകൊള്ളാം . ഞാൻ ഇപ്പോൾ തന്നെ ഫാദർ ആൽബെർട്ടിനെ വിളിച്ചു ശെരിയാക്കാം .
തീരുമേനി ഫാദർ ആൽബെർട്ടിനെ വിളിച്ചു .
തീരുമേനി : അച്ചോ എന്താ ക്യാഷ് ഇവർക്ക് കിട്ടാൻ താമസിച്ചത് .
ഫാദർ ആൽബർട്ട് : തിരുമേനി അത് ബാങ്കിൽ എന്തോ പ്രോബ്ലം അത് തീർന്നു രണ്ടു ദിവസം കൊണ്ട് കൊടുത്തേക്കാം .
എല്ലാവർക്കും നന്ദി പറഞ്ഞു വലിയ തീരുമേനി പോയി .
അപ്പോൾ റീത്ത അവർക്കു ചായ ആയി വന്നു .
ഫാദർ ആൽബർട്ട് : നീ അല്ലേ തിരുസഭയ്ക്കു എതിരെ കേസ് കൊടുത്തവൾ .
റീത്ത ഒന്നും മിണ്ടാതെ നിന്നു .
ഫാദർ ആൽബർട്ട് : നിനക്കു ഇവിടെ ആരാ ജോലി തന്നത് .
ഫാദർ ജോർജ് : അച്ചോ ഡോകട്ർ നിയമിച്ചതാണ് .
ഫാദർ ആൽബെർട്ടീന് ഞാൻ അലക്സാണ്ടറിനെ പൊക്കിയതും ക്യാഷ് കിട്ടാത്ത കാര്യം പറഞ്ഞതും ഒക്കെ ദേഷ്യം ഉണ്ടായിരുന്നു .
ഫാദർ ആൽബർട്ട് : ആ നടക്കട്ടെ എത്ര നാൾ പോകും എന്ന് നമ്മുക്ക് കാണാം .
എന്ന് പറഞ്ഞു ഫാദർ ആൽബെർട്ടും , ഫാദർ ഡിക്സൺ പോയി .
അത് കഴിഞ്ഞു പഞ്ചായത്ത് മെമ്പർ ജോസഫ് ചേട്ടൻ കയറി വന്നു ഞാൻ അയാളെ ചികിത്സിച്ചു .
ജോസഫ് : നന്നായി ഹോസ്പിറ്റൽ തുടങ്ങിയത് ഞങ്ങൾക്ക് സംഭാവന തരാൻ ആളായല്ലോ .
എനിക്ക് ഈർഷ്യ തോന്നി മൈരൻ ഒന്ന് തുടങ്ങാൻ കാത്തിരിക്കുക ആണ് പിരിക്കാൻ .
അത് കഴിഞ്ഞു ഞാൻ ഉത്ഘടനത്തിനു വന്ന ആളുകളെ ഒക്കെ നോക്കി . എന്നിട്ടു പതുക്കെ 6 മാണിയോട് കൂടി എല്ലാം തീർത്തു .
എല്ലാവരും പോയി . അവസാനം ഫാദർ ജോർജ് ഉം , നേഴ്സ് മാരും റീത്തയും മാത്രം .
ഫാദർ എനിക്ക് ഷേക്ക് ഹാൻഡ് നൽക്കി ഡോകറ്ററെ തകർത്തു . എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഏഞ്ചൽസ് ഹോസ്പിറ്റൽ തുറക്കണം എന്ന് .
ഞാൻ : നാളെ ഞായറാഴ്ച ആണ് . അപ്പോൾ ഇനി തിങ്കളാഴ്ച കാണാം .
നേഴ്സ് മാരോട് തിങ്കളഴ്ച രാവിലെ 9 വരാൻ പറഞ്ഞു . ഞങ്ങൾ ഒക്കെ പിരിഞ്ഞു പോയി . ഞാൻ തിരിച്ചു ക്വാട്ടേഴ്സിലേക്ക് പോയി .