നാൻസി : അതുകൊണ്ടല്ല …ബിനോയ് അറിഞ്ഞാൽ പ്രശ്നമാകും
മനോജ്: അതിന് അവൻ രണ്ട് ദിവസം കഴിഞ്ഞല്ലേ വരൂ …
നാൻസി : ഉം.. പക്ഷേ ആരെങ്കിലും അറിഞ്ഞാൽ !!!
മനോജ്: ആരും അറിയില്ല എൻ്റെ കാറിൽ പോയി നമ്മുക്ക് തിരിച്ച് വരാം എന്താ ഓക്കെ അല്ലെ ??
നാൻസി : ഉം!!! ഓ— …. കെ
അവൾ സമ്മതിച്ചു ..
മനോജിൻ്റെ
മനസ്സിൽ ഒരായിരം പൂത്തിരികൾ വിരിഞ്ഞതു പോലെ. മനസ്സിൽ എന്തെല്ലാമൊ വികാരങ്ങളുടെ വേലിയേറ്റം!
നാൻസി : “ശരി നാളെ കാണാം ” “ഗുഡ് നൈറ്റ്,
മനോജ് : സ്വീറ്റ് ഡ്രീംസ്”
മധുരമുള്ള അവളുടെ ശബ്ദം ഫോണിന്റെ അങ്ങെ തലയ്ക്കൽ നിലച്ചിട്ടും നിശബ്ദനായി നിൽക്കാനെ മനോജിന് കഴിഞ്ഞുള്ളൂ
പിന്നെ എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ല, ഏറെ നാളത്തെ മോഹം സഫലമാകാൻ പോകുന്നു! രാത്രിക്കു എന്താണിത്ര നീളം?
എവിടെയാണ് ഒരു രാക്കുയിൽ പാടുന്നത്? എവിടെ നിന്നാണു ഒരു പ്രതിരാപ്പൂവിന്റെ ലഹരിയുള്ള ഗന്ധം?
പിന്നെ സുഖമുള്ള സ്വപ്തനങ്ങളിലേക്കു അറിയാതെ മിഴികൾ അടഞ്ഞു.
ഉണരുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ടിന്റെ ഈണം ഉണ്ടായിരുന്നു. കുളിക്കുമ്പോഴും മനസ്സിൽ ആ മൂളിപ്പാട്ടുകൾ ഉണ്ടായിരുന്നു
രാവിലെ തന്നെ കാർ നന്നായി കഴുകി തുടച്ച് കഴിഞ്ഞതും അവളുടെ മൊബയ്ലിൽ നിന്നും വീടിൻ്റെ അഡ്രസ്സും , ലൊക്കേഷൻ മാപ്പ് വന്ന് ചേർന്നു ഉടനെ തന്നെ യാത്ര ആരംഭിച്ചു ..
അബുദാബി നഗര മദ്ധ്യത്തിലെ ബുരൈമി ടവർ ബിൽഡിങ്ങിലൊന്നിലെ ആൻസിയുടെ ഫ്ലാറ്റിന്റെ കോളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോൾ മനസ്സിൽ വികാരങ്ങൾ തിരയിളക്കാൻ തുടങ്ങി അടുത്തു വരുന്ന കൊലുസുകളുടെ കലടി ശബ്ദങ്ങൾ ഹ്രദയത്തിൽ പെരുമ്പറ മുഴക്കാൻ തുടങ്ങി.
വാതിൽ തുറക്കുമ്പോൾ ഒരു നിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല എന്റെത്രയൊ തവണ എന്റെ സ്പനങ്ങളെ ധന്യമാക്കിയ നാൻസി എനിക്കു ഏറ്റവും പ്രിയപ്പെട്ട രൂപത്തിൽ!! വാലിട്ടു കേഴുതി, നീണ്ടു ചുരുണ്ട മുടി അഴിച്ചിട്ടു. വൈലറ്റ് കസവ് മുണ്ടും സെറ്റും ധരിച്ചു. നെറ്റിയിൽ ഒരു ചന്ദനക്കുറിയുമായി ഒരു നാടൻ പെണ്ണിനെ പോലെ എന്റെ നാൻസി
“എന്താ സാറേ അവിടെ തന്നെ നിന്നു കളഞ്ഞതു്? നാൻസിയുടെ ചോദ്യം ആണു എന്നെ പരിസരബോധത്തിലേക്കു തിരിച്ചു കൊണ്ടു വന്നതു.