ഇടയ്ക്ക് മനോജുമായി പുറത്ത് പോയാലും അത് അടുത്തുള്ള ഏതെങ്കിലും കോഫി ഷോപ്പ് വരെ മാത്രമേ പോകൂ കാരണം അധികം സമയം കളയാൻ അവൾക്ക് സാധിക്കില്ല .. 7 മണിയ്ക്ക് തൻ്റെ ഭർത്താവ് ജോലി കഴിഞ്ഞ് എത്തുന്നതിന് മുൻപ് വീട്ടിൽ എത്തിയില്ലെങ്കിൽ വലിയ പ്രശ്നങ്ങളിലേയ്ക്ക് അത് ചെന്ന് എത്തും എന്ന് അവൾ ഭയപെട്ടിരുന്നു..
ഒരു ദിവസം കോഫി ഷോപ്പിൽ ഇരിക്കുമ്പേൾ ആണ് അവൾ പറഞ്ഞു
“നാളെ അവളുടെ പിറന്നാൾ
ആണ് ”
പക്ഷെ അച്ചായന് വർക്ക് ഉണ്ട് ..
അദ്ദേഹം ഇന്ന് രാത്രി കുവൈറ്റിന് പോകും .. അവൾ സങ്കടത്തോടെ പറഞ്ഞു ..
എനിക്ക് സത്യത്തിൽ 2 ലഡു മനസ്സിൽ പൊട്ടി .. ബിനോയ് ഇവിടെ ഇല്ല .പിന്നെ ഇവളെ തനിച്ച് കിട്ടുകയും ചെയ്യും .. ഞാൻ അത് കേട്ടതും അവളുടെ കൈ പിടിച്ച് ആശംസകൾ അറിയിച്ചു .. എങ്കിൽ നാളെ നമ്മുക്ക് അടിച്ച് പൊളിക്കാം എല്ലാം എൻ്റെ ചിലവ് എന്താ സമ്മതിച്ചോ …?
അവൾ അതിശയത്തോടെ അവനെ നോക്കി , തൻ്റെ ഭർത്താവ് പോലും ഇങ്ങനെ ഒരിക്കലും എൻ്റെ പിറന്നാളിനെ കുറിച്ച് പറഞ്ഞിട്ട് പോലും ഇല്ലാ .. അവളുടെ കണ്ണിൽ ചെറുതുള്ളി കണ്ണീർ പൊടിഞ്ഞു .. ഇത് കണ്ട് മനോജ് അവളെ ആശ്വസിപ്പിച്ചു ..
അവൾക്കൊരു സമ്മാനം കൊടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചു …
ആലോചിച്ച്
കിടന്നിട്ട് ഉറക്കം വന്നില്ല എങ്ങനെ അവളെ കാണും നാളെ ?.. വെള്ളിയാഴ്ച്ച ആയത് കൊണ്ട് അവൾക്ക് നാളെ ഓഫീസ് ഇല്ല
ഞാൻ അവളെ വിളിക്കാൻ ശ്രമിച്ചു…
മൊബൈയിലിന്റെ മറ്റെ തലക്കൽ നാൻസിയുടെ മധുരമുള്ള ശബ്ദം!
“എന്താ മനോജ് ഉറങ്ങിയില്ലേ ഇതു വരെ? ”
“ഇല്ലാ,
എന്തു പറ്റി ഈ രാത്രിയിൽ?
മനോജ് : “ഒന്നുല്ലാ, നാളെ നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ ??
നാൻസി : എവിടെ …?
മനോജ് : ഒരു സിനിമയ്ക്ക് ,
പിറന്നാൾ കാരിക്ക് ഒരു സമ്മാനം തരാൻ വേണ്ടി ..
നാൻസി: ഹേയ് അതൊന്നും വേണ്ട മനോജ്
മനോജ് : അങ്ങനെ പറയരുത് .. എൻ്റെ സമ്മാനം നിരസിച്ചാൽ എന്നെ നിരസിക്കുന്ന പോലെയാ ..