കുറ്റബോധം 13 [Ajeesh]

Posted by

” എന്റെ ചേട്ടാ…. നിങ്ങക്ക് നടന്ന പോലെ എനിക്കും നടക്കണം എന്നുണ്ടോ??? ”
സംഭവം ഇങ്ങനൊക്കെ കേൾക്കുമ്പോ എന്റെ മനസ്സും ഒന്ന് പോസിറ്റീവ് ആവണുണ്ട്, പക്ഷെ ഉള്ളത് പറയാല്ലോ…
ഈ പെണ്ണ് കണ്ട് നടന്ന് മട്ടി എനിക്ക്… ”
” സത്യം പറഞ്ഞാൽ അതാ സംഭവം… ”
” ഓരോ ക്ടാങ്ങളുടെ മുന്നിൽ പോയി നിന്ന് നമ്മൾ ഊളനായി തിരിച്ചു വരണ പോലെ ഒരു ഫീൽ… ”
” സജീഷ് പതുക്കെ തന്റെ ഗ്ലാസ്സിൽ നിന്ന് ഓരോ ഇറുക്ക് വച്ച് സേവിക്കാൻ തുടങ്ങി…
” ആ… നീ അതൊക്കെ വിട്… ”
” പിന്നെ എന്റെ അച്ഛന്റെ ഒരു കൂട്ടുകാരൻ ഉണ്ട്…
ഇവിടെയല്ല തൃശ്ശൂർ ടൗൺ ഏരിയേല്… ശിവൻന്നാണ് പേര്… നല്ല ഒരു മനുഷ്യനാ… ”
പുള്ളിക്കാരന്റെ ഒരു മോള് ഉണ്ട്…
അവൾ പ്ലസ് ടു ന് പഠിക്കുമ്പോ ആണെന്ന് തോന്നുന്നു ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്… നല്ല ഒരു കുട്ടി ആണ്… ഇപ്പൊ ഏതാണ്ട്‌ കെട്ടിക്കാൻ ഒക്കെ പ്രായം ആയിക്കാണണം… ഞാൻ ഒന്ന് അന്വേഷിക്കട്ടെ… ”
സജീഷ് വല്ലാതെയായി…
” ചേട്ടാ… ചേട്ടൻ ഇതിന് വേണ്ടി കഷ്ടപ്പെടാൻ ഒന്നും നിക്കണ്ട… ”
” എന്തിനാ വെറുതെ ….
പിന്നെ ഞാൻ ഒരു തലവേദന ആവും നിങ്ങൾക്ക്… ”
” സോഫിക്ക് തന്നെ ഇപ്പൊ എന്റെ പിന്നാലെ നടന്ന് മടുത്ത് തുടങ്ങി… ”
” അതൊക്കെ ഞങ്ങളുടെ കാര്യം അല്ലെ… അതൊന്നും നീ കാര്യമാക്കണ്ട… ”
സജീഷ് വീണ്ടും റോഷന് മദ്യം പകർന്ന് കൊടുക്കാൻ ശ്രമിച്ചു…
” വേണ്ടടാ… ഞാൻ നിർത്തി…
നിനക്ക് ഒരു ഗിഫ്റ്റ് തന്നിട്ട് ഞാൻ തന്നെ തീർക്കാ… ”
റോഷൻ സന്തോഷപൂർവ്വം നിരസിച്ചു…
സജീഷ് തന്റെ രണ്ടുപേരുടെയും ഒഴിഞ്ഞ ഗ്ലാസുകൾ വാങ്ങി നിലത്ത് വച്ചു…
” ടാ സജീഷേ… ഇത്തവണ നിന്റെ എല്ലാ പ്രശ്‌നങ്ങളും നമുക്ക് തീർക്കാടാ… ”
ഞാൻ അല്ലെ പറയണ്‌… ”
റോഷൻ ആത്‍മവിശ്വാസത്തോടെ പറഞ്ഞു…
അയാളുടെ സംസാരത്തിൽ വല്ലാത്ത സാഹോദര്യം നിറഞ്ഞു നിന്നു…
” രണ്ട് പേരും ഇവിടെ എന്താ പരിപാടി ??? ”
സോഫിയുടെ ശബ്ദം പറമ്പിലേക്ക് മുഴങ്ങി കേട്ടു…
സജീഷ് വേഗം തന്നെ കുപ്പിയും ഗ്ലാസ്സും കവറിൽ ആക്കി ഒളിപ്പിക്കാൻ തുടങ്ങി…
” വേണ്ട വേണ്ട… ഞാൻ കണ്ടു.. ഇനി ഒളിപ്പിച്ച് തടി ഊരാൻ നോക്കണ്ട… ”
റോഷൻ വേഗം എഴുന്നേറ്റ് തന്റെ ഭാര്യയെ അനുനയിപ്പിക്കാൻ നോക്കി…
” എന്റെ പൊന്ന് സോഫി… 2 പെഗ്ഗ്…
ഞങ്ങൾ ഒന്ന് കമ്പനി ആവാൻ വേണ്ടി തുടങ്ങിയതല്ല… ”
സോഫി സജീഷിനെ നോക്കി…
അവൻ ജാള്യത കലർന്ന മുഖത്തോടെ അവളെ നോക്കാൻ ആകാതെ താഴേക്ക് നോക്കി ആ മാവിൻ തടിയിൽ തന്നെ ഇരുന്നു…
” നീ നടക്ക് ഞാൻ പറഞ്ഞ് തരാം… ”
റോഷൻ സോഫിയുടെ തോളിൽ പിടിച്ച് ഉന്തി നടന്നു… പുറകിലേക്ക് നോക്കി സജീഷിനോട് ഒന്ന് കണ്ണിറുക്കി കാണിക്കാനും അയാൾ മറന്നില്ല…
” ഇച്ഛയാ… നിങ്ങള് വെറുതെ അവനെക്കൂടെ ഇതൊക്കെ പഠിപ്പിക്കല്ലേട്ടാ…. ”
അവന് ഇതൊന്നും ശീലം ഇല്ലാത്തതാ… ”
അവളുടെ വാക്കുകൾ ചെറു ധ്വനിയോടെ സജീഷിന്റെ കാതുകളിൽ എത്തി…
” തന്നെ ഇപ്പോഴും അവൾ വല്ലാത്ത ഒരു ആദരവോടെ കാണുന്നു എന്ന് സജീഷിന്റെ മനസ്സ് പറഞ്ഞു…
താൻ അർഹിക്കാത്ത ആദരവ്… “

Leave a Reply

Your email address will not be published. Required fields are marked *