ഇത് കെടവൊന്നും ഇല്ലല്ലോ… ”
സജീഷിന് അയാളുടെ നർമ്മബോധം ഇഷ്ട്ടപ്പെട്ടു…
” തൽക്കാലം നീ ഇപ്പോ ഒരെണ്ണം ഒഴിക്ക്… ”
സജീഷ് വേഗം ഗ്ലാസ്സ് എടുത്ത് കുപ്പിയിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് കഴുകി വൃത്തിയാക്കി, ശേഷം കുപ്പി പൊട്ടിച്ച് അതിലേക്ക് ഇരു ഗ്ലാസുകളിലേക്കും പകർന്നു…
ഏതാണ്ട് ഒരു ലെവൽ ആയി എന്ന് തോന്നിയ നിമിഷം അവൻ നിർത്തി… ഇരു ഗ്ളാസ്സിലും വെള്ളം ഒഴിച്ചു…
ഒരെണ്ണം എടുത്ത് റോഷന്റെ നേരെ നീട്ടി…
ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
” ഞാൻ ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ലട്ടാ… ”
സജീഷ് പറഞ്ഞു…
അവർ ഇരുവരും ഗ്ലാസ്സ് കൂട്ടി മുട്ടിച്ച് ചിയേർസ് എന്ന് പറഞ്ഞ് ഒരു സ്വിപ്പ് എടുത്തു…
ഒരു സൗഹൃദത്തിന്റെ ജനനം…
” എന്തായി നിന്റെ പെണ്ണ് കാണൽ???
ഒന്നും അങ്ങട് ഏൽക്കണില്ലല്ലോ… ”
സജീഷ് ചിരിച്ചുകൊണ്ട് ആ ചോദ്യം തള്ളികളയാൻ ശ്രമിച്ചു…
” ഹമ്മമ്മം… ” അവൻ പതിയെ മൂളി…
” ഞാൻ ഇപ്പോൾ അതൊന്നും അത്ര കാര്യമായി എടുക്കാറില്ല….
നടക്കുമ്പോ നടക്കട്ടെ… ”
സജീഷ് ഒരു ഇറുക്ക് കൂടി വായിലാക്കി…
റോഷൻ അപ്പോഴേക്കും അത് മുഴുവൻ കുടിച്ചിരുന്നു…
” ഞാൻ ഒറ്റവലിയാ… ”
അതും പറഞ്ഞ് റോഷൻ ഒരു എക്കിൾ വന്ന പോലെ ഒരു ഏമ്പക്കം വിട്ടു…
” നീ ഇങ്ങനെ തളരല്ലേ… മ്മക്ക് നോക്കാടാ… ”
സജീഷ് ഒരു ഇറുക്ക് കൂടി അകത്താക്കി…
” അതല്ല ചേട്ടാ… കൊറേ പ്രശ്നങ്ങൾ ഉണ്ട്… പറയാൻ തുടങ്ങിയാ.. ”
” നീ ഒരെണ്ണം കൂടി ഒഴിക്ക് … ” റോഷൻ അവന് നേരെ ഗ്ലാസ്സ് നീട്ടി..
നീ അത് വിട് എന്റെ സജീഷെ… ഒന്ന് രണ്ട് പെണ്ണുങ്ങൾ എന്തോ പറഞ്ഞു എന്നും പറഞ്ഞ് നീ ഇങ്ങനെ അതും ഓർത്ത് ഇരിക്കേണ്ട കാര്യം ഒന്നും ഇല്ല…
നിനക്കുള്ള കുട്ടി എവിടേങ്കിലും കാത്ത് ഇരിക്കാനുണ്ടാവും… എല്ലാം ഒരു സമയം ആണ് ടാ… ”
സജീഷ് ഗ്ലാസ്സിൽ മദ്യവും വെള്ളവും പകർന്ന് ശേഷം റോഷന് കൊടുത്തു…
” ഞാൻ സോഫിയെ പെണ്ണ് കാണുമ്പോ അവൾക്ക് 18 വയസ്സ് ആയിട്ടെ ഉള്ളു…
” അന്ന് അവൾക്ക് വലിയ വണ്ണം ഒന്നും ഇല്ല… കണ്ടാൽ പതിനെട്ട് വയസ്സ് ആയി എന്ന് തോന്നും എന്ന് മാത്രം… ”
” പക്ഷെ നല്ല … നല്ല ഒരു മുഖശ്രീ ഉണ്ടായിരുന്നു ട്ടാ… ”
” അവളുടെ ഒരു പ്രത്യേക തരം പെരുമാറ്റം ഉണ്ടായിരുന്നു എന്റെ പൊന്നു മോനെ… ഞാൻ വീണുപോയി…
” അവളുടെ അച്ഛനേം അമ്മെനേം ഒക്കെ അവൾ വല്ലാതെ ബഹുമനിക്കുന്നുണ്ടായിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു… ”
” എന്താ പറയാ… നമുക്ക് ഇങ്ങനെ ഉള്ളീന്ന് ഒരു തോന്നൽ ഉണ്ടാവില്ലേ… ഇവളെ വിട്ടുകൊടുക്കരുത് എന്നൊക്കെ…
അതുപോലെ ഒരു ഫീൽ ആയിരുന്നു എനിക്ക്…. ”
” എന്റെ വീട്ടുകാർക്ക് അന്ന് വലിയ താൽപ്പര്യം ഒന്നും ഉണ്ടായിരുന്നില്ല… ”
” പക്ഷെ ഞാൻ പിടിച്ച പിടി വിട്ടില്ല…
എനിക്ക് അവളെ മതി എന്ന് തീർത്ത് പറഞ്ഞു… ”
” അങ്ങാനാ ഞാൻ സോഫിയെ കെട്ടിയത്… ”
റോഷൻ ഒറ്റവലിക്ക് വീണ്ടും ആ ഗ്ലാസ്സ് കാലിയാക്കി…
സജീഷ് അയാളുടെ മനോഹരമായ സംസാരം രസിച്ചു കേട്ടുകൊണ്ട് സ്വന്തം ഗ്ലാസ്സ്ലേക്ക് വീണ്ടും കുപ്പിയിൽ നിന്നും മദ്യം പകർന്നു…