ഹിമകണം [Kannan]

Posted by

കുറച്ചു ഗൗരവത്തിൽ കൃഷ്ണ കൈകെട്ടി നിന്ന് ചോദിച്ചു
“മോളെ അമ്മു ഞങ്ങൾ അതല്ല…പിന്നെ…”
റഫീഖ് വാക്കുകൾക്കായി ഒന്നു തപ്പി
“എന്നാൽ ഇനി ഞാൻ സത്യം പറയാം…ഇവൻ വന്നു പറഞ്ഞു ഒരു ലോക സുന്ദരി നമ്മുടെ
കോളേജിൽ എത്തിയിട്ടുണ്ടെന്ന് അപ്പൊ അവൾ നമ്മുടെ അമ്മുക്കുട്ടിയേക്കാൾ സുന്ദരിയാണോ എന്നറിയാനാ ഞങ്ങൾ വന്നത് സത്യം”
ബാലുവിന്റെ പറച്ചിൽ കേട്ട് കൃഷ്ണക്ക് ചിരിവന്നു
“കൂടുതൽ സുഖിപ്പിക്കാതെ ആങ്ങളമാർ ചെന്നാട്ടെ”
“അപ്പൊ പുതിയ കുട്ടി?” അരുൺ വീണ്ടും ചോദിച്ചു
“ആ ചെല്ല്…ചെല്ല്…” കൃഷ്ണ പറഞ്ഞു
വീണ്ടും അവർ മടിച്ചു നിന്നപ്പോ അവൾ പറഞ്ഞു
“ആ പ്രിൻസിപ്പലിനെ കാണാൻ എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്…കാണാനൊക്കെകൊള്ളാം പക്ഷേ
ഭയങ്കര ഹെഡ് വെയിറ്റ്…പരിചയപ്പെടാൻ ചെന്നവൾമാർക്കൊക്കെ കണക്കിന് കിട്ടിയിട്ടുണ്ട്…വലിയ
പണക്കാരിയാണെന്ന ഭാവമാണ്…പിന്നെ നമ്മുടെ പ്രിൻസിയുടെ അടുത്ത ആരോ ആണ്…പേര്
രുദ്ര മഹാദേവൻ” ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.
“അപ്പൊ ശരിയെന്നാ പിന്നെ കാണാം” അതും പറഞ്ഞു വിഷ്ണുവും കൂട്ടരും തിരിഞ്ഞു നടന്നു
“ അപ്പോൾ കുറച്ചുമാറി അവരെ തന്നെ ശ്രദ്ധിക്കുകയായിരുന്ന വിശാഖും കൂട്ടരും
“അവന്മാർ ഈ കോളേജിൽ കിടന്ന് അധിക നാൾ ഷൈൻ ചെയ്യില്ല”
പല്ലുരുമ്മിക്കൊണ്ട് വിശാഖ് പറഞ്ഞു
“പക്ഷേ അവൾ കൃഷ്ണ…എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചായി അവളെയും
ഞാനെന്റെ കട്ടിലിൽ എത്തിക്കും നിങ്ങൾ നോക്കിക്കോ”
വിശാഖ് ക്രൂരമായ ഭാവത്തോടെ പറഞ്ഞു
“അത് നടക്കണമെങ്കിൽ അവന്മാർ നാലുപേരും തമ്മിൽ തെറ്റണം”
സൂരജ് പറഞ്ഞു
“അത് വല്ല്യ പാടാണ് നമ്മൾ ശ്രമിച്ചപ്പോഴത്തെ അനുഭവം അറിയാല്ലോ?” അവരുടെ കൂട്ടത്തിലുള്ള
ശങ്കർ പറഞ്ഞു
“നീയൊക്കെ നോക്കിക്കോ അത് നടക്കും… ആ മെർലിനും ബാലഗോപാലും തമ്മിൽ എന്തോ
കണക്ഷനുണ്ടന്നല്ലേ നീ പറഞ്ഞത്…”
സൂരജിനോട് വിശാഖ് ചോദിച്ചു
“അങ്ങനെയൊരു കരക്കമ്പി കേൾക്കുന്നുണ്ട്…എന്താ അന്വേഷിക്കണോ…?”
“മ്…നീയൊന്ന് അന്വേഷിക്ക്… ചിലപ്പോ ആവശ്യം വന്നേക്കും”
“ അത് ഞാനേറ്റു” സൂരജ് പറഞ്ഞു.

അതേസമയം വിഷ്ണുവും കൂട്ടുകാരും കോളേജിന്റെ വരാന്തയിലൂടെ സംസാരിച്ചുകൊണ്ട്
നടക്കുകയായിരുന്നു പെട്ടെന്ന് ആരോ വന്ന് വിഷ്ണുവിന്റെ ദേഹത്തിടിച്ചു… അവന്റെ കയ്യിലിരുന്ന
മൊബൈൽ താഴെ വീണു , ഇടിച്ച ആളിനെ നോക്കാതെ “കണ്ണുകണ്ടൂടെ” എന്നും ചോദിച്ചുകൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *