“ഹായ് ബാഷാ… ഹായ് റോക്കി…”…സമർ അവരെ രണ്ടുപേരെയും നോക്കി കൈ കാണിച്ചുകൊണ്ട് പറഞ്ഞു…അതാണ് അവർ രണ്ടുപേരുടെയും പേര്..ബാഷാ..റോക്കി…അവർ ബൗ ബൗ എന്ന് കുരച്ചു… രണ്ടുപേരും എണീറ്റ് നേരെ നിന്നു… സമറിനെക്കാൾ നീളവും തടിയുമുണ്ടായിരുന്നു അവർക്ക്…ഒരു കടുവയുടെ വലിപ്പം തന്നെ…എന്നാൽ അത്ര അങ്ങ് ഇല്ലതാനും…അവർ രണ്ടുകാലിൽ എണീറ്റ് നിന്ന് സമറിനെ അടുത്തേക്ക് വിളിച്ചു..തുടൽ കെട്ടിയത് കാരണം അവർക്ക് അധികം മുന്നോട്ട് ചലിക്കാൻ സാധിച്ചില്ല…കുറേ നാളുകൾക്ക് ശേഷം തന്റെ യജമാനനെ കണ്ട ആ നായ്ക്കൾക്ക് അവരുടെ സ്നേഹം അടക്കാൻ സാധിച്ചില്ല…അവർ രണ്ടുപേരും സമറിനെ അടുത്തേക്ക് വിളിച്ചുകൊണ്ടിരുന്നു…ഇമ്മാനെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റുന്ന ഇനമാണ്…ചത്താലും കൂറ് മാറില്ല…
സമർ ബാഷയുടെ അടുത്തേക്ക് ചെന്നു..അവൻ അടുത്തെത്തിയതും ബാഷാ സമറിന്റെ മേലിലേക്ക് വീണു…അവനെ രണ്ടുകാലിൽ നിന്ന് കെട്ടിപ്പിടിച്ചു…മുഖമാകെ നക്കി….
“ബാഷാ…റിയലി മിസ്ഡ് യൂ…”…സമർ ഒരു കൈകൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മറ്റേ കൈകൊണ്ട് അവന്റെ വയറിൽ പിടിച്ചു അവനെ താങ്ങി…സമറിന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ പാഞ്ഞു..അവന്റെ രോമങ്ങളിൽ സമർ തലോടി…ബാഷയ്ക്ക് സമറിനെ കണ്ടതിലുള്ള സ്നേഹം അടക്കാൻ സാധിക്കുന്നില്ലയിരുന്നു…അവൻ നിർത്താതെ അവനെ ഉമ്മ വെച്ചുകൊണ്ടിരുന്നു…സമറിന്റെ ചെവിയിലും തലമുടിയിലുമൊക്കെ അവൻ നക്കിക്കൊണ്ടിരുന്നു..ബാഷയെ താങ്ങി നിർത്തുക എന്നുള്ളത് പാടുള്ള കാര്യമാണ്..ഒരു മുന്നൂറ് നാന്നൂറ് കിലോ ഭാരമുണ്ട് അവന്… അവനെയാണ് സമർ താങ്ങി നിന്നത് ഇത്രയും നേരം…സമർ ബാഷയെയും താങ്ങിക്കൊണ്ട് റോക്കിയുടെ അടുത്തേക്ക് തിരിഞ്ഞു…ബാഷാ സമറിനെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ റോക്കിയും സമറിന്റെ കാലിൽ വലിക്കാൻ തുടങ്ങിയിരുന്നു..റോക്കിയെ കെട്ടിയ ഇടത്ത് നിന്നും ദൂരം കുറച്ചുള്ളത്കൊണ്ട് അവന് സമറിന്റെ മേലേക്ക് കേറാൻ കഴിഞ്ഞില്ല…
സമർ ബാഷയെയും താങ്ങി അവന്റെ തുടലിന്റെ അടുത്തെത്തി..സമർ റോക്കിയുടെ തുടൽ അഴിച്ചു…പിന്നെന്താ കഥ…രണ്ടുപേരും കൂടി സമറിന്റെ മേലേക്ക് കയറി…വേറെയൊന്നും നോക്കിയില്ല സമർ നിലത്ത് കിടന്നു..നോ രക്ഷ…റോക്കിയും ബാഷയും കൂടി സമറിനെ നക്കി വെളുപ്പിച്ചു..കുറെ കാലമായി കാണാത്ത പരിഭവം മുഴുവൻ ഉണ്ടായിരുന്നു അവരുടെ സ്നേഹപ്രകടനത്തിൽ..സമർ അവരുടെ രോമങ്ങളിലൂടെ തലോടിക്കൊണ്ടിരുന്നു…റോക്കിയും ബാഷയും ഇടയ്ക്കിടയ്ക്ക് തലപൊക്കി സമറിന്റെ മുഖത്തേക്ക് നോക്കും പിന്നെയും അവന്റെ ദേഹത്ത് കിടന്ന് ഉമ്മ വെക്കും..ഇതൊരു രണ്ടുമൂന്ന് തവണ ആയപ്പോൾ സമർ “എന്താടാ…”..എന്ന് ചോദിച്ചു..അവർ അതിന് ഒരു ഒന്നൊന്നര കുര വെച്ചുകൊടുത്തു സമറിന്റെ ആ ചോദ്യത്തിന്..കുറേ നാളായി മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ ചോദ്യം ചോദിക്കുന്നോടാ നാറി എന്നായിരുന്നു റോക്കിയുടേം ബാഷയുടേം കുരയുടെ പൊരുൾ…അത് സമറിന് മനസ്സിലായി..