വില്ലൻ 6 [വില്ലൻ]

Posted by

അന്തരീക്ഷമാകെ ചുവന്നു തുടുത്തു…സൂര്യന്റെ അവസാനത്തെ രശ്മികളെ മരങ്ങൾ തടഞ്ഞു…അവർക്ക് തടയാൻ പറ്റാത്തത് മനുഷ്യൻ ഏറ്റുവാങ്ങി…
ആദിവാസി ഗോത്രക്കാരുടെ ഇടം…അവരും അവരുടെ ജനങ്ങളും പ്രകൃതിയുമായി ലയിച്ചുപോകുന്ന അവരുടെ വാസസ്ഥലം…ദൂരെ…ഒരു ആൽമരം…അവിടെ അവരെ കാക്കുന്ന പരദേവത കുടികൊള്ളുന്നു…അതിനടുത്തായി ഒരു വലിയ നീണ്ട മൺകുടം…വലിയ ഭരണി പോലെ…

അവിടേക്ക് തൊണ്ണൂറും പിന്നിട്ട ഒരു വൃദ്ധൻ കണ്ണുംനട്ടിരുന്നു…കുറേ നേരം…അയാളുടെ അടുത്ത് ഒരു ഇരുപതുവയസുകാരൻ വന്നിരുന്നു…അവർ രണ്ടുപേരും കുറച്ചുനേരം അവിടേക്ക് തന്നെ നോക്കി ഇരുന്നു…

“എന്നയ്യാ…അങ്കയെ പാക്കിറേൻ…(എന്താ അയ്യാ അവിടേക്ക് തന്നെ നോക്കി ഇരിക്കുന്നെ…)..”..ആ പയ്യൻ ആ വൃദ്ധനോട് ചോദിച്ചു…വൃദ്ധൻ മറുപടി നൽകിയില്ല…അവൻ കാത്തുനിന്നു…നിശബ്ദത…

“അന്ത നാട്കൾ… അന്ത നാട്കൾ എൻ വാഴ്ക്കയിൽ ഒരു മുറൈകൂടെ പാക്ക എനക്ക് ആയുൾ കിടയ്ക്കും എന്ന് നാൻ നിനൈക്കവില്ലൈ…(ആ നാളുകൾ…ആ നാളുകൾ എന്റെ ജീവിതത്തിൽ ഒരിക്കൽ കൂടി കാണാൻ എനിക്ക് ആയുസ്സ് കിട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…)…”…വൃദ്ധൻ അവനോട് പറഞ്ഞു…
അവൻ അത് കേട്ടു… അവൻ ഒന്നും മിണ്ടിയില്ല…പിന്നെയും അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു…

“അന്ത നാട്കൾ..അത് എപ്പടി ഇരുക്കും അയ്യാ…(ആ നാളുകൾ…അത് എങ്ങനെയുണ്ടാവും അയ്യാ…)..”..ആ പയ്യൻ ചോദിച്ചു…

“നീ കടവുൾ ഇരിക്കാൻ ന്ന് നമ്പ്റിയാ..(നീ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ..)..”..വൃദ്ധൻ അവനോട് ചോദിച്ചു…
അവൻ അതിന് അതെയെന്ന് തലയാട്ടി…

“എന്നാ…നിശ്ചയമാ ചെകുത്താനും ഇരുക്കാൻ എന്ന് നീ നമ്പി താൻ ആകണും…(അങ്ങനെയാണെങ്കിൽ തീർച്ചയായും ചെകുത്താനും ഉണ്ടെന്ന് നീ വിശ്വസിക്കണം…)..”..വൃദ്ധൻ പറഞ്ഞു…ഒരു നിശ്ശബ്ദതയ്ക്കു ശേഷം…

“നീ അവനെ പാക്കപോറേൻ…അവനെ..ചെകുത്താനെ…അവനോടെ രുദ്രതാണ്ഡവത്തെ നീ അനുഭവിക്ക പോറേൻ…(നീ അവനെ കാണാൻ പോകുന്നു…അവനെ…ചെകുത്താനെ…അവന്റെ രുദ്രതാണ്ഡവത്തെ നീ അറിയാൻ പോകുന്നു…)..”..വൃദ്ധൻ പറഞ്ഞു…പിന്നെയും നിശബ്ദത…

“നീ കടവുളെ മറക്ക പോറേൻ..(നീ ദൈവത്തെ മറക്കാൻ പോകുന്നു…)..”..വൃദ്ധൻ പറഞ്ഞു നിർത്തി…

“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *