ഞാൻ പെട്ടെന്ന് ആ ഡ്രസ്സ് എടുത്തിട്ട് അവളെയും കൊണ്ട് ഡ്രസിങ് റൂമിൽ കയറി..സെയിൽസ്‌ഗേൾ ഇത് കണ്ടു അന്തം വിട്ടു നിന്നു…
“നീ എന്താ നോക്കിയത് എന്ന് എനിക്ക് മനസ്സിലായി..”…ഞാൻ ഷാഹിയോട് പറഞ്ഞു…
“അത് പിന്നെ…”..ഷാഹി വാക്കുകൾ കിട്ടാതെ തപ്പിതടഞ്ഞു…
“അത് പിന്നെ…?..”..സമർ അവളോട് ചോദിച്ചു…
“അതിനൊക്കെ നല്ല വിലയാണ്..വില കുറവുള്ളത് വാങ്ങാം…”…ഷാഹി പറഞ്ഞു…
“എന്നിട്ടെന്തിനാ ഒറ്റ വലിക്ക് കീറാനോ..”..ഞാൻ അവളോട് ചോദിച്ചു…
“എന്റെ കയ്യിൽ ഇതിനുമാത്രം പൈസയൊന്നുമില്ല…”..അവൾ പറഞ്ഞു…
“നിന്നോട് ഞാൻ പൈസ ചോദിച്ചോ..”..ഞാൻ അവളോട് ചോദിച്ചു..
അവൾ അതിന് മറുപടിയൊന്നും പറയാതെ നിന്നു…
“ഷാഹീ..നീ ഞാൻ വാങ്ങിത്തരുന്നതിന്റെ വിലവിവരപട്ടിക നോക്കണ്ടാ…ഞാൻ വാങ്ങി തരുന്നു അത് നീ ധരിക്കുന്നു…നീ എന്റെ വീട്ടിലെ ഒരംഗം ആണിപ്പോ… സൊ ഇനി നീ പ്രൈസ് ടാഗ് നോക്കിയാൽ നല്ല അടി കിട്ടും..മനസ്സിലായോ..”..ഞാൻ അവളോട് ചോദിച്ചു…
അവൾ അതെയെന്ന് തലയാട്ടി…
“എന്നാ ഇത് ഇട്ടിട്ട് പുറത്തേക്ക് വാ..”..ഞാൻ ഡ്രസ്സ് അവൾക്ക് കൊടുത്തിട്ട് പുറത്തേക്കിറങ്ങി…
ആ സെയിൽസ്‌ഗേൾ ഞങ്ങള് കയറിയ ഡ്രസിങ് റൂമിലേക്ക് തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു…ഞാൻ പുറത്തിറങ്ങിയപ്പോൾ അത് കണ്ടു..ഞാൻ അവളെ പറ്റിക്കാൻ പുറത്തിറങ്ങിയപ്പോ ചുണ്ടിൽ ഒന്ന് ചെറുതായി തടവി..ഞാനും അവളും ഉള്ളിൽ നല്ല കിസ്സ് ചെയ്യുകയായിരുന്നെന്ന് അവൾ കരുതിക്കോട്ടെ… അവൾ മുഖം പൊത്തി നാണത്തോടെ ഒരു ചിരി ചിരിച്ചു…
കുറച്ചുകഴിഞ്ഞു ഷാഹി ഡ്രസ്സ് അണിഞ്ഞു പുറത്തേക്ക് വന്നു…പിന്നെയും അതെ ഫീലിംഗ്…എന്താ ചോറുക്ക് എന്റെ കുഞ്ചുണ്ണൂലിയെ കാണാൻ…ഞാൻ ആ സെയിൽസ്‌ഗേൾ നെ മൂപ്പിക്കാൻ ഷാഹിയോട് ചുണ്ടിൽ എന്തോ ഉണ്ടെന്ന് കാണിച്ചു…അവൾ ചുണ്ടിൽ തടവി…സെയിൽസ്‌ഗേൾ ഇത് കണ്ടു..അവൾ പിന്നെയും നാണിച്ചു ചിരിച്ചു..ഞാൻ സെലക്ട് ചെയ്ത ഡ്രെസ്സിലും എന്റെ കുഞ്ചുണ്ണൂലി ഒരു ദേവതയെ പോലെ തോന്നി..ഞങ്ങൾ പിന്നെയും ഡ്രസ്സ് സെലക്ട് ചെയ്തു..പഴയപോലെ അവൾ മടി കാണിച്ചില്ല..അവൾക്ക് ഡ്രസ്സ് തിരഞ്ഞെടുക്കാൻ ഒപ്പം കൂടി…
അങ്ങനെ ഡ്രസ്സ് കുറെ എടുത്തു…ഞാൻ അവളോട് ഉള്ളിൽ ഇടനുള്ളതൊക്കെ എടുക്കണ്ടേ എന്ന് ചോദിച്ചു…അവൾ നാണിച്ചിട്ട് വേണ്ടാ എന്ന് പറഞ്ഞു..പോയി എടുക്കെടി എന്ന് ഞാൻ കപടകോപത്തോടെ പറഞ്ഞു…സെയിൽസ് ഗേളിനെ വിളിച്ചിട്ട്
“ക്വാളിറ്റി സാധനം മാത്രം എടുത്താൽ മതി..നല്ലത് നോക്കി കൊടുക്കണം കേട്ടോ…”..ഞാൻ ഷാഹിയുടെ മുൻപിൽ വെച്ച് സെയിൽസ് ഗേളിനോട് പറഞ്ഞു…ഷാഹി എന്നെ കാണാതെ കോക്രി കാണിച്ചു…ഞാൻ കയ്യൊങ്ങിയപ്പോഴേക്കും അവൾ സെയിൽസ്‌ഗേളിനെയും കൂട്ടി ഓടി…ഞാൻ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തു…
ഷാഹിയും സെയിൽസ്‌ഗേളും കൂടി സെലക്ട് ചെയ്യാൻ തുടങ്ങി..
“ഹസ് ആണല്ലേ ഒപ്പമുള്ളത്…”..സെയിൽസ്‌ഗേൾ ഷാഹിയോട് ചോദിച്ചു…
“അതെ…”..ഷാഹിയും വിട്ടുകൊടുക്കാൻ പോയില്ല…അല്ലെങ്കി തന്നെ ഇത്രയും ചൊറുക്കുള്ള ഒരുത്തൻ ഹസ് അല്ലെ എന്ന് ചോദിക്കുമ്പോ എന്തിനാ സത്യം പറയുന്നേ..അവൾ അസൂയ പിടിച്ചു ചാവട്ടെ എന്ന്…