“എന്നാൽ ഇതൊന്ന് പോയി ഇട്ടു വാ…”..സമർ അവളോട് പറഞ്ഞു…
“ഞാനെന്തിനാ ഇത് ഇടുന്നെ…”..അവൾ അവനോട് ചോദിച്ചു…
“ഇത് നീ നിനക്ക് വേണ്ടി സെലക്ട് ചെയ്തതല്ലേ…”..സമർ അവളോട് പറഞ്ഞു…
“അപ്പൊ ഏതോ ഫ്രണ്ട്…”…ഷാഹി നിന്ന് പരുങ്ങി…
“ഏത് ഫ്രണ്ട്…”..സമർ ചോദിച്ചു…
“അതല്ല…ഇയാളുടെ ഏതോ ഫ്രണ്ട് ന് വേണ്ടിയല്ലേ സെലക്ട് ചെയ്യാൻ പറഞ്ഞത്..”…ഷാഹി അവനോട് പറഞ്ഞു…
“അങ്ങനെയൊരു ഫ്രണ്ട് ഒന്നുമില്ല…ഇത് നിനക്ക് വേണ്ടിയാ…ഇനി എടുക്കുന്നതും നിനക്ക് വേണ്ടിയാ…”..സമർ പറഞ്ഞു..
“അത് വേണ്ട…”..ഷാഹി പറഞ്ഞു…
“അത് വേണം…”..സമർ അവളെ ഉന്തിതള്ളി ഡ്രസിങ് റൂമിലേക്ക് വിട്ടു…അവൾ ഉള്ളിലേക്ക് പോയി…ഞാൻ പുറത്തു വെയിറ്റ് ചെയ്തു…സെയിൽസ് ഗേൾ ഞങ്ങളുടെ വർത്തമാനം കണ്ട് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…
കുറച്ചുകഴിഞ്ഞു അവൾ ആ ഡ്രസ്സ് ഇട്ടു പുറത്തേക്ക് വന്നു…ഓഹ്… ഒരു രക്ഷയുമില്ല…ഇവൾ ആകാശത്ത്നിന്ന് ഇറങ്ങി വന്ന ദേവതയാണോ എന്നുപോലും എനിക്ക് തോന്നി…അത്രയ്ക്ക് ഭംഗി ആയിരുന്നു അവളെ അതിൽ കാണാൻ..ഞാൻ അവളെ തന്നെ ഇമവെട്ടാതെ നോക്കിനിന്നു…അവൾ എന്നോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്..ഞാൻ അവൾക്ക് തള്ളവിരൽ പൊക്കികാണിച്ചു സൂപ്പർ എന്ന് പറഞ്ഞു..സെയിൽസ് ഗേളും അവളെ ആ വേഷത്തിൽ കണ്ടു അതിശയിച്ചു നിന്നു.. അത് കണ്ട് എന്തോ എനിക്ക് ഒരു കാരണമില്ലാത്ത അഭിമാനം തോന്നി…
“ഓക്കേ അല്ലെ..”..അവൾ ഡ്രസ്സ് ഒന്ന് ശരിയാക്കി എന്നോട് ചോദിച്ചു…
“സൂപ്പർ ആണ്.. നല്ല ചോറുക്കുണ്ട് ഈ ഡ്രെസ്സിൽ കാണാൻ…”..ഞാൻ അവളോട് പറഞ്ഞു…
അവൾ നാണിച്ചു ഒരു ചിരി പാസാക്കി…
ഞാൻ പിന്നെ കുറച്ചു ഭംഗിയുള്ള ഡ്രെസ് സെലക്ട് ചെയ്തിട്ട് അവൾക്ക് നേരെ നീട്ടി…
“ഇതെങ്ങനെയുണ്ട് നോക്ക്…”..ഞാൻ അവളോട് പറഞ്ഞു..
അവൾ എന്തോ നോക്കിയിട്ട് വേണ്ടാ അത് പോരാ എന്ന് പറഞ്ഞു…
ഞാൻ പിന്നെയും രണ്ടുമൂന്നെണ്ണം കാണിച്ചുകൊടുത്തു…പിന്നെയും ഇതുതന്നെ സ്ഥിതി..ഇവൾ എന്താ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല…ഷാഹി എന്താ നോക്കുന്നത് എന്നറിയാൻ വേണ്ടി ഒരു ചുരിദാർ കൂടി സെലക്ട് ചെയ്ത് അവൾക്ക് കൊടുത്തു..അവൾ അതും വാങ്ങി..അവൾ ഞാൻ കാണാതെ പതിയെ പ്രൈസ് ടാഗ് നോക്കുന്നു…അത് ഞാൻ കണ്ടു..വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ വേണ്ട എന്ന് പറഞ്ഞു എനിക്ക് നീട്ടി…
ഞാൻ ഇത്രയും നേരം സെലക്ട് ചെയ്തതിൽ ഒന്ന് രണ്ടെണ്ണം സെയിൽസ് ഗേളിന് നേരെ നീട്ടിയിട്ട് അതെടുക്കാൻ പറഞ്ഞു…അപ്പൊ ഷാഹി എന്നെ തടഞ്ഞു…
“അതോന്നും വേണ്ട…രസമില്ല…”..ഷാഹി എന്നോട് പറഞ്ഞു…