“ഓഹ്…ആയിക്കോട്ടെ…ഞാൻ എന്തായാലും അവനെ നല്ലപോലെ നോക്കുന്നുണ്ട്..അതിനുള്ളത് അവനുണ്ട്.. അതിൽ നിങ്ങൾ രണ്ടുപേർക്കും സംശയമുണ്ടോ…”..അനു ഒടുവിൽ തോൽവി സമ്മതിച്ചുകൊണ്ട് ചോദിച്ചു…അതിൽ എനിക്കും ഗായത്രിക്കും വേറൊരു അഭിപ്രായം ഇല്ലായിരുന്നു…ഞങ്ങൾ ഇല്ലായെന്ന് തലയാട്ടി…
“ഇന്ന് അവനാ ജാക്കറ്റും ഇട്ട് വിജയ് സ്റ്റൈലിൽ വന്നപ്പോ എന്നാ ലുക്ക് ആണെന്ന് അറിയാമോ…”..അനു പറഞ്ഞു…
“ശരിയാ..ജാക്കറ്റ് കൂടി ഇട്ടപ്പോൾ ഒടുക്കത്തെ ഗ്ലാമർ ആയിട്ടുണ്ട്…അവൻ കെട്ടുന്നവളുടെ ഭാഗ്യം…”..ഗായത്രി പറഞ്ഞു…അത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം…എന്തോ ഒരു അഭിമാനം..പക്ഷെ അതിന്റെ കാരണം എനിക്ക് മനസ്സിലായില്ല…
“സത്യമാ…അവനെയൊക്കെ കെട്ടാൻ പറയുവാണേൽ ഞാൻ കണ്ണുംപൂട്ടി സമ്മതിക്കും…”..അനു കള്ളച്ചിരി ചിരിച്ചു പറഞ്ഞും..
“അയ്യാ…അച്ചായത്തിക്കുട്ടിയുടെ ഒരു പൂതി…”…ഗായത്രിയും ഞാനും കൂടി അവളെ കളിയാക്കി…
“പക്ഷെ പ്രധാന പ്രശ്നം അതൊന്നുമല്ല..അവൻ മുസ്ലിം ആണ്..”..അനു പറഞ്ഞു…
“അതും ശേരിയാ…”..ഗായത്രിയും അവളെ അനുകൂലിച്ചു…
“ഇവൾക്ക് നല്ല സ്കോപ്പ് ഉണ്ട്…”..എന്നെ നോക്കി അനു പറഞ്ഞു..അത് കേട്ടപ്പോൾ എന്റെയുള്ളിൽ സന്തോഷം നിറഞ്ഞു…അത് ഒരു ചിരിയായി പുറത്തേക്ക് വന്നു…
“അയ്യടാ…അത് കേട്ടപ്പോൾ അവളുടെ ഒരു ചിരി നോക്ക്…”..അനു എന്നെ ചൂണ്ടി പറഞ്ഞു…ഗായത്രിയും എന്നെ കളിയാക്കി…
എനിക്ക് പിന്നേം ചിരി വന്നു..
“എന്താ ചൊറുക്ക് അവളുടെ കള്ളച്ചിരിക്ക്..”..അനു എന്നെ കെട്ടിപ്പിടിച്ചു ചിരിച്ചുകൊണ്ട് കളിയാക്കി… ഗായത്രിയും അത് കണ്ടു ചിരിച്ചു…
കുറച്ചുകഴിഞ്ഞു അവർ തിരിച്ചു ക്ലാസ്സിലേക്ക് പോകാനൊരുങ്ങി…പെട്ടെന്ന് ടീനയും കൂട്ടരും അവിടേക്ക് കടന്നുവന്നു..
“എന്താ മക്കളെ സുഖമല്ലേ…”..ടീന അവരോട് ചോദിച്ചു…
അവർ പേടിച്ചു ടീനയെം കൂട്ടരെയും നോക്കി…
“അച്ചോടാ.. പേടിച്ചുപോയോ എല്ലാവരും…”..ടീന ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചു…അവർ അതിനും ഒന്നും മറുപടി പറയാതെ നോക്കിനിന്നു…
“ഇവർ മൗനസമരത്തിൽ ആണെന്ന് തോന്നുന്നല്ലോടി മറിയെ…”..ടീന പറഞ്ഞു…
“ഇനിയിപ്പോ എന്താ ചെയ്യാ ടീനേ…”…മറിയ ടീനയോട് ചോദിച്ചു…
“തൽക്കാലം മോളുസ് രണ്ടും സ്ഥലം വിട്ടോ…”..അനുവിനേം ഗായത്രിയെയും ചൂണ്ടിക്കൊണ്ട് ടീന പറഞ്ഞു…ഷാഹി പേടിക്കാൻ തുടങ്ങി..പഴയ വൈരാഗ്യം തീർക്കാനാണ് അവർ വന്നത് അവൾക്ക് മനസ്സിലായി…
അനുവിനെയും ഗായത്രിയെയും അവർ ഉന്തി തള്ളി പറഞ്ഞുവിട്ടു…അവർ കൊറേ ദൂരം അവളെയും കാത്ത് നില്ക്കാൻ തുടങ്ങി…ഷാഹി ഒറ്റയ്ക്കായി…
“എന്താടി മോളെ നിന്റെ നെഗളിപ്പ് കുറഞ്ഞോ…”..ടീന ചോദിച്ചു…ഷാഹി ഒന്നും പറഞ്ഞില്ല…
“നിന്നോടല്ലെടി മൈരേ ചോദിക്കുന്നതിന് മണി മണി പോലെ ഉത്തരം തരണമെന്ന് പറഞ്ഞത്…”..ടീന ഷാഹിയോട് ചൂടായി…
“ആ…”..ഷാഹി പേടിച്ചിട്ട് പെട്ടെന്ന് മറുപടി കൊടുത്തു..