എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല..അവനെക്കുറിച്ചു ആലോചിക്കുന്ന ഓരോ നിമിഷം എന്തൊക്കെയോ..എന്തൊക്കെയോ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്…ഒരു സംരക്ഷണം..ഒരു കരുതൽ…ഏതൊരു പെണ്ണും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന പ്രഥമ കാര്യം..അത് പക്ഷെ അവനെ ഒരിക്കൽപോലും കാണാതെ എനിക്ക് ഫീൽ ചെയ്തിട്ടില്ലേ… അവന്റെ ഓരോ വാക്കുകളും അവന്റെ ശബ്ദം പോലും തന്നെ ഒരു മായികലോകത്തേക്ക് കൊണ്ടുപോയില്ലേ..ഞാൻ കേട്ട ആ സൂഫി സംഗീതം അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഒരു മാൻപേടയെ പോലെ അവന്റെ കരവലയത്തിനുള്ളിൽ കിടന്ന് കേൾക്കാൻ താൻ എത്ര തവണ കൊതിച്ചിട്ടുണ്ട്…ഒരിക്കൽ പോലും കാണാത്ത അവന്റെ നെഞ്ചിലെ ഓരോ രോമങ്ങളും ഞാൻ എണ്ണിത്തീർത്തില്ലേ…അവനെ കണ്ടപ്പോളോ…എവിടെയോ കണ്ടുമറന്നപോലെ…എവിടെയോ കണ്ട് പരിചയിച്ച മുഖം..ഞാൻ കണ്ട കനവുകളിലേത് പോലെ…അവൻ എന്നെ പറ്റിച്ചപ്പോൾ.. അവന്റെ കുറുമ്പിന് മുന്നിൽ ഞാൻ തോറ്റപ്പോൾ.. ശരിക്കും ഞാൻ അവനെ കൂടുതൽ ഇഷ്ടപ്പെടുക അല്ലെ ചെയ്തത്…അവനെ കൂടുതൽ ഇഷ്ടപ്പെട്ടത്തിന്റെ നാണം അല്ലെ ഒരു വാക്ക് പോലും മിണ്ടാനാവാതെ എന്നെ ഭക്ഷണം കഴിപ്പിച്ചത്…ആ മൗനം അവൻ കാട്ടിയ കുറുമ്പ് എന്നെ വേദനിപ്പിച്ചു എന്ന് അവന് തോന്നിയപ്പോൾ അവൻ എന്നെ തേടി വന്നില്ലേ…എന്നെ സംസാരിക്കാൻ..എന്നെ ചിരിപ്പിക്കാൻ…അവനും ഉണ്ടോ എനിക്ക് അവനോട് തോന്നിയ ആ ഒരിഷ്ടം…അതോ ഞാൻ ഒരു പാവം പിടിച്ച പെണ്ണ് ആണെന്ന് കരുതി വന്നതാണോ..അല്ല…എനിക്ക് എവിടെയാ അവനെ ആഗ്രഹിക്കാനുള്ള യോഗ്യത..ആരുടെയൊക്കെയോ കാരുണ്യം കൊണ്ടാണ് പഠിക്കുന്നത് പോലും..ആ ഞാനാ ഒരു കൊട്ടാരം സ്വന്തമായുള്ളവനെ ആഗ്രഹിക്കുന്നെ…അത് വേണ്ടാ.. അത് ശരിയാവില്ല…മനസ്സിൽ നൂറ് നൂറ് കിനാവുകൾ പൊന്തി വരുന്നുണ്ട്…എന്നെ അതിലൊന്നും വീഴാതെ കാക്ക് പടച്ചോനെ..നിങ്ങൾക്കറിയാലോ എന്റെ കഥ…ആഗ്രഹം ഉണ്ട് ആ രാജകുമാരനെ എന്റേതാക്കാൻ… അവന്റെ സ്വർഗത്തിൽ ജീവിക്കാൻ…അവന്റെ മാത്രം സ്വന്തമായി..അവന്റെ നെഞ്ചിൽ ഓരോ രാവും തലവെച്ചു കിടന്നുറങ്ങാൻ..പക്ഷെ എനിക്ക് അതിനുള്ള യോഗ്യതയില്ല… അങ്ങനെയുള്ള അർഹിക്കാത്ത മോഹങ്ങളിൽ നിന്നൊക്കെ നീയെന്നെ രക്ഷപ്പെടുത്ത്…ഞാൻ അവന്റെ വേലക്കാരി മാത്രമാണ് ഇപ്പൊ….
അപ്പോളാണ് അവൾ അതോർത്തത്… രാവിലത്തെ ചായ ഉണ്ടാക്കി കൊടുത്തിട്ടില്ല…പടച്ചോനെ എനിക്ക് ഇത് എന്തുപറ്റി…അവൾ എണീറ്റ് അടുക്കളയിലേക്ക് പാഞ്ഞു…
എന്തൊരു മറവിയാണ് പടച്ചോനേ…ഇങ്ങക്ക് ഒന്ന് ഓർമിപ്പിച്ചൂടെ…അവൾ വെള്ളം എടുത്ത് ഗ്യാസിൽ വെച്ചു… അവൻ ഇനി എന്ത് കരുതുമോ ആവോ…ഇന്നലെ മുഖം വീർപ്പിച്ചിരുന്നു വെറുപ്പിച്ചു..ഇപ്പൊ ഇതാ തന്റെ കടമയും മറന്നിരിക്കുന്നു…എനിക്ക് ഭയങ്കര അഹങ്കാരമാണെന്ന് അവൻ കരുതില്ലേ…ആ കാപ്പിപ്പൊടി എവിടെ…ഇത് എവിടെയാ പോയി ഒളിച്ചിരിക്കുന്നെ…പണ്ടാരമടങ്ങാൻ…ഹാ..ഇവിടെ ഒളിച്ചിരിക്കാണോ.. അവൾ കാപ്പിപൊടിയെടുത്ത് തിളച്ച വെള്ളത്തിൽ ഇട്ടു..ഏലക്കയെടുത്ത് പൊടിച്ചിട്ടു…ഒന്ന് വേഗം ആവ് അങ്ങട്… ഷാഹി അടുക്കളയിൽ നിന്ന് ഓരോന്ന് പിറുപിറുത്തു…പെട്ടെന്ന് അവൾ സമർ സംസാരിക്കുന്നത് കേട്ടു… പടച്ചോനെ…സമർ എണീറ്റിട്ടുണ്ടല്ലോ..പിന്നിലുണ്ട്…