വില്ലൻ 6 [വില്ലൻ]

Posted by

ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
നാ നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
നാ നാ നാ

(one of my Fav song aan..Madrasapattinam enna tamil movieyil ullathan..plz try to hear…U will feel loved..?)
സമർ രാവിലെ എണീറ്റപ്പോൾ ഇട്ട് പോയതായിരുന്നു ആ ഗാനം…
ആ മധുരഗാനം അവളിലേക്ക് ഒഴുകിയെത്തി…അവൾ അതിൽ ലയിച്ചു തന്നെ ഇരുന്നു..അവളിൽ പ്രേമം നുരപൊന്തി..

പണ്ടാരോ പറഞ്ഞ പോലെ
അവളുടെ ഉള്ളിൽ ചിത്രശലഭങ്ങൾ പറക്കാൻ തുടങ്ങി…എന്റെ വയറിൽ ഒക്കെ അവ പറക്കാൻ തുടങ്ങി…ചിത്രശലഭങ്ങളുടെ ചെറിയ ചിറകടികൾ ഒക്കെ എന്റെ അടിവയറ്റിൽ ഫീൽ ചെയ്യാൻതുടങ്ങി..എനിക്ക് ഇക്കിളി വരുന്നു.എന്താ ഒരു നല്ല സുഗന്ധം…ചിത്രശലഭങ്ങൾ പൂക്കളിൽ നിന്ന് തേനിനോടൊപ്പം നുകർന്നെടുത്ത സവിശേഷമായ സുഗന്ധം..അതെന്റെ ശരീരമാകെ പരത്തിയപോലെ..എല്ലാത്തിനും ഒരു നറുമണം….
എനിക്ക് കുളിര് കോരി തുടങ്ങി…ആകെ തണുക്കുന്നു… ഇതാണോ പ്രേമത്തിന്റെ കുളിര്.. പടച്ചോനെ എന്റെ കേസ് കൈവിട്ടുപോയോ..തണുത്തിട്ട് കൈയൊക്കെ തരിച്ചപോലെ..ഞാൻ കയ്യെടുത്ത് മുഖത്തിൽ വെച്ചു… ഞാൻ പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു…എന്തൊരു തണുപ്പ്..ഇതിപ്പോ എന്താ ഇങ്ങനെ…

ജനലിലൂടെ ഒഴുകിവന്ന ഇളംകാറ്റ് എന്റെ അവസ്ഥ മോശമാക്കി..ഫീലിംഗ്സ് കൂട്ടി..എന്റെ മുടിയിഴകളൊക്കെ പാറി കളിച്ചു ആ കാറ്റിൽ…ആ കാറ്റിന് എന്തോ പ്രത്യേകതയുണ്ട്..എന്തോ ഞാൻ ഒന്ന് റീഫ്രഷ് ആയപോലെ…

അവൾക്കെന്തൊക്കെയോ തോന്നിത്തുടങ്ങി…ആ പാട്ട്..അവളിൽ എന്തൊക്കെയോ നിറച്ചു.. അതിലെ വരികൾ…അതിലെ ഓരോ വാക്കുകളും അവൾക്ക് വേണ്ടി എഴുതിയതാണെന്ന്‌ അവൾക്ക് തോന്നി…അതിൽ തന്നെക്കുറിച്ചല്ലേ പറയുന്നേ..അവൾക്ക് തോന്നിപ്പോയി…താൻ ഇത്രയും കാലം കാത്തിരുന്നവൻ എന്റെ അടുത്തെത്തിയെന്നല്ലേ ആ വരികൾ പറഞ്ഞത്…അവനാണോ..അവനുവേണ്ടിയാണോ ഞാൻ കാത്തിരുന്നത്..അവനാണോ ദൈവം എനിക്കായി കാത്തുവെച്ചത്…സമർ അവനാണോ…ഒരു വാക്ക് പോലും മിണ്ടാതെ ഒരു നോക്കിൽ നൂറു കാര്യം പറഞ്ഞില്ലേ…അവൾക്കിന്നലെ അവനോട് ഒന്നും മിണ്ടാതിരുന്നത് ഓർമ വന്നു..വായ്കൊണ്ട് ഒരു വാക്കും പറയാതെ കണ്ണുകൾ കൊണ്ട് നോട്ടം കൊണ്ട് അവനെനിക്ക് ആയിരം പൂച്ചെണ്ടുകൾ കൈമാറിയില്ലേ..അവനെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടുപോലുമില്ല..പക്ഷെ ഇവിടെ വന്നതിന് ശേഷം അവനെ ആലോചിക്കാതെ ഒരു ദിവസം പോലും

Leave a Reply

Your email address will not be published. Required fields are marked *