“…..ശംഭുസേ…..”
“…..മ്മ്മ്മ്…….”
“എന്നെയൊന്നു വീട്ടിൽ കൊണ്ട് പോവോ?”
“എന്താ പെട്ടെന്നൊരു പൂതി?”
“അല്ല….കെട്ടിന്റെ അന്ന് ചെന്നത് അല്ലാതെ അങ്ങോട്ടേക്കൊന്ന് പോയത് കൂടിയില്ല.ശരിക്കും അതൊക്കെ ഒരു ചടങ്ങാ.ഇപ്പൊ അമ്മ സമ്മതിച്ച നിലക്ക് ഒന്ന് നിന്നിട്ട് വരാം ശംഭുസേ.”
“ഈ പ്രശ്നങ്ങളുടെ ഇടയിൽ തന്നെ വേണോ പെണ്ണെ?”
അത് കേട്ടതും അവളുടെ മുഖം വാടി.
അവൻ പോകാം എന്ന് സമ്മതിച്ചതും അവളുടെ മുഖം വിടർന്നു.അവന്റെ കവിളിൽ ഒരു ചുംബനം കൊടുത്തിട്ട് അവന്റെ മടിയിൽ നിന്നെഴുന്നെറ്റ നേരം മുറ്റത്തൊരു കാർ കിടക്കുന്നത് അവൾ കണ്ടു.”ആരോ താഴെ വന്നല്ലോ ശംഭുസേ!”
അതു കേട്ടവൻ താഴേക്ക് നോക്കി.
ആ സമയം ഗോവിന്ദിന്റെ കാറും പടികടന്നെത്തി.”ഇവനും വന്നോ?”
അതിശയോക്തിയിൽ ശംഭു തിരക്കി.
“എന്തായാലും ശംഭുസ് ഇവിടെ നിക്ക്. ഞാൻ നോക്കിയിട്ട് വരാം.”
അവന്റെ സമ്മതം കിട്ടിയതും വീണ താഴേക്ക് ചെന്നു.അപ്പോൾ ഗോവിന്ദ് അമ്മാവനൊപ്പം ഇരുന്ന് സംസാരിക്കുന്നുണ്ട്.”മോളിവിടെ ഉണ്ടായിരുന്നൊ?”അയാൾ തിരക്കി.
“ഞാൻ മുകളിൽ….ഒന്നുറങ്ങിപ്പൊയി”
“കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചതെയുള്ളൂ,അപ്പോഴേക്കും ആളിങ്ങെത്തി.”
“വീണാ….ഒരു ചായ കിട്ടുവോ?”
അമ്മാവൻ അടുത്തിരിക്കുന്നത് മുതലാക്കി അവൻ ചോദിച്ചു.
കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ച വീണ ഗോവിന്ദിനെ ഒന്ന് നോക്കിയിട്ട് അടുക്കളയിലെക്ക് നടന്നു.”എന്താ വീണാ ഇത് കടുപ്പം ഇല്ലല്ലോ,എന്നാൽ മധുരത്തിന് ഒരു കുറവുമില്ല.ഇനിയെന്നാ ഇതൊക്കെ ഒന്ന് പഠിക്കുക.”വീണ കൊടുത്ത ചായ അല്പം കുടിച്ചിറക്കിയ ശേഷം ഗോവിന്ദ് പറഞ്ഞു.അമ്മാവന്റെ സാന്നിധ്യം അവൻ മുതലെടുക്കാൻ തീരുമാനിച്ചിരുന്നു.കാരണം സാവിത്രി പോലും അയാളെ എതിർത്ത് പറയില്ല എന്നതുകൊണ്ട് തന്നെ.
വീണ അവനെയൊന്ന് കലിപ്പിച്ചു നോക്കി.
“നീ നോക്കി പേടിപ്പിക്കണ്ട.ഉള്ളത് പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ.”