പിന്നീട് വീട്ടിലെത്താനുള്ള തിരക്കിൽ ആയിരുന്നു ഗോവിന്ദ്.പുറപ്പെടാൻ ഒരുങ്ങിയ ഗോവിന്ദിനെ വില്ല്യം കാര്യം ഒന്നുകൂടി ഓർമ്മിപ്പിച്ചു.മാധവന്റെ നിർദേശപ്രകാരം ആ ഗസ്റ്റ് ഹൗസ് പൂട്ടി താക്കോൽ ഓഫീസിൽ മേരിയെ ഏൽപ്പിച്ചു.തത്കാലം വില്ല്യമിനെ മറ്റൊരു ഫ്‌ളാറ്റിലേക്ക് ആക്കിയിട്ടാണ് ഗോവിന്ദ് വീട്ടിലേക്കുള്ള യാത്ര തുടർന്നതും.
*****
പതിവില്ലാതെ മുറ്റത്തു കാർ വന്നു നിൽക്കുന്നതുകണ്ട് ഉമ്മറത്തെക്ക് വന്നതാണ് സാവിത്രി.ഇറങ്ങുന്നയാളെ കണ്ടവൾ ആശ്ചര്യപ്പെട്ടു.”……വല്യേട്ടൻ…….”
സാവിത്രി മന്ത്രിച്ചുകൊണ്ട് ഓടി അടുത്തേക്ക് ചെന്നു.
“ഏട്ടൻ ഈ വഴിയൊക്കെ മറന്നുന്നാ കരുതിയെ”
“അപ്പൊ നീയോ?തറവാട്ടിലെക്കുള്ള
വരവ് നന്നേ കുറഞ്ഞു.ഒന്ന് വന്നു കാണാം എന്ന് വച്ചപ്പോൾ അവളുടെ ഒരു……….”
“ഒന്ന് പോ ഏട്ടാ…..അറിയാവുന്നതല്ലെ
സ്കൂളിലെ തിരക്കും ഇവിടുത്തെ പ്രശ്നങ്ങളും ഒക്കെ?”
“ആഹ് അറിയുന്നുണ്ട്.കഴിഞ്ഞത് കൂടി കേട്ടപ്പോൾ ഇരുപ്പുറച്ചില്ല.അതാ പെട്ടെന്ന്…..ഇന്ന് തന്നെ വരാൻ പറ്റും എന്ന് നിനച്ചതുമല്ല”
സംസാരിച്ചുകൊണ്ട് തന്നെ അവർ പ്രധാന ഹാളിൽ എത്തിയിരുന്നു.
അമ്മാവനെ കണ്ടതും ഗായത്രി ഓടി വന്ന് കാൽ തൊട്ടു വന്ദിച്ചു.അവളെ നെറുകയിൽ തലോടി അനുനഗ്രഹം നൽകി അദ്ദേഹം.സാവിത്രിയുടെ കണ്ണുകൾ അവളെ തേടിയെത്തി.ആ നോട്ടം മനസിലായി എന്നത് പോലെ ഗായത്രി അടുക്കള ലക്ഷ്യമാക്കി നടന്നു.
“സാവിത്രി……..മാധവൻ?”
“ഏട്ടൻ കൊച്ചി വരെ പോയതാ.അല്പം വൈകും വരുമ്പോൾ”
“…..മ്മ്മ്മ്…..”അയാളൊന്ന് മൂളുക മാത്രം ചെയ്തു.
“അവിടെ എന്തുണ്ട് ഏട്ടാ വിശേഷം ഒക്കെ?അങ്ങോട്ടേക്ക് വരണം എന്ന് കരുതും.ഒന്ന് സമയം ഒത്തുകിട്ടണ്ടെ.”
“സമയം കിട്ടുന്നതും നോക്കിയിരുന്നാ
ഒന്നും നടക്കില്ല സാവിത്രിയെ.നമ്മൾ സമയം കണ്ടെത്തുകയാണ് വേണ്ടത്”
“ഈ ഏട്ടൻ…..”സാവിത്രി ചെറു പരിഭവം മുഖത്തു കാട്ടി.
അപ്പോഴേക്കും ഗായത്രി ചായ എടുത്തിരുന്നു.ഊണ് മേശയിലിരുന്നു ചായ ഊതിക്കുടിക്കുമ്പോൾ ഗായത്രി അമ്മാവന് മുറി തയ്യാറാക്കിയിരുന്നു.
അപ്പോഴും താഴെ എന്ത് നടക്കുന്നു
എന്നതറിയാതെ വീണയും ശംഭുവും തങ്ങളുടെ പ്രണയം പങ്കുവക്കുകയായിരുന്നു.അവരുടെ ലോകത്തിരിക്കുമ്പോൾ ചുറ്റുമുള്ളത് അവർ മറക്കാൻ പഠിച്ചിരുന്നു.അത് കൊണ്ടുതന്നെ ബാൽക്കണിയിൽ ഇരുന്നിട്ട് പോലും താഴെ കാർ വന്നത് അവർ അറിഞ്ഞതെയില്ല.ശംഭുവിന്റെ നെഞ്ചിൽ ചാരി അവനോട് കൊഞ്ചുകയാണ് അവൾ.അവന്റെ മുന്നിൽ അവളൊരു വെറും പൈങ്കിളി പെണ്ണായി മാറി.