ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Posted by

“എടാ നീയിവിടെയാ,അതുകൊണ്ട് നമ്മുക്ക് അടിച്ചുപൊളിക്കാം എന്നല്ലാതെ എന്ത് പ്രയോജനം.അതു കൊണ്ട് തന്നെ നിന്റെ വീട്ടിൽ നടക്കുന്നത് പലതും നീ അറിയുന്നില്ല.
അല്ലെങ്കിൽ അറിയിക്കുന്നില്ല.അവിടെ പലതും നടക്കുന്നുണ്ട്,അതറിഞ്ഞാലെ നമ്മുക്ക് മുന്നോട്ടുള്ള വഴി തുറക്കൂ”

“അതവിടെ നിൽക്കട്ടെ.നീ ആരെയോ കാണാൻ പോയിട്ട് എന്തായി?പിന്നെ ഒന്നും പറഞ്ഞതുമില്ല”

“അയാളെ കണ്ടു……സംസാരിച്ചു…..
അദ്ദേഹവും പറയുന്നത് അതാ.നിന്റെ തറവാട്ടിനുള്ളിൽ നടക്കുന്നതറിയണം
അതിന് നീയവിടെ വേണം”

“അച്ഛനോട്‌ പെട്ടെന്ന് എന്ത് പറയും?”

“അതിനെന്താ ഇത്ര ആലോചിക്കാൻ?
ഇതെനിക്ക് തന്ന അക്കോമൊടെഷൻ അല്ലെ.കൂടെ നീയും താമസിക്കുന്നു.
എന്റെ ജോലിയും പോയി ഇവിടുന്ന് ഒഴിയാനും പറഞ്ഞ സ്ഥിതിക്ക്, നിനക്ക് വീട്ടിൽ പോയി വരാൻ എന്താ ബുദ്ധിമുട്ട്.ചോദിച്ചാൽ ഒറ്റക്ക് നിൽക്കുന്നത് മടുപ്പാണെന്ന് വല്ലതും
പറഞ്ഞൊഴിയ്.ഇപ്പോൾ ആവശ്യം നമ്മുടെയാ.”

“മ്മ്മ് നീ പറഞ്ഞതിലും കാര്യമുണ്ട്.
അപ്പൊ ഇന്ന് തന്നെ മാറിയേക്കാം
അല്ലേടാ?”

“അതാ നല്ലത്.എത്ര വേഗം കാര്യങ്ങൾ അനുകൂലമാകുന്നൊ,
അത്രയും നല്ലത്.റിയൽ എസ്റ്റേറ്റ് കളിച്ചു കാശ് പോയതൊഴിച്ചാൽ വേറെ എന്തുണ്ട് ബാധ്യതകൾ അല്ലാതെ.ഇപ്പോൾ തന്നെ പലിശ മുടങ്ങിയിട്ട് ആ ചെട്ടിയാർ വിളിയോട് വിളിയാ.പെടുമ്പോൾ ഒന്നിച്ചാവും പെടുക.അതിന് മുന്നേ കാര്യങ്ങൾ നടക്കണം”

“അറിയാത്തതല്ല വില്ല്യം,ഓഫീസിൽ അക്കൗണ്ട് മറിക്കാൻ നോക്കിയിട്ട് എന്നായി?നിനക്കും അറിയാത്തതല്ല. സ്ട്രിക്ട് ഡെഡ് ഹാന്ഡിലിങ്,അതും മേരിക്ക് മാത്രം കഴിയുന്നകാര്യം.എന്ത്
ഒരു വൗച്ചർ മാറാൻ പോലും
അവളുടെ സൈനും പിന്നെ അച്ഛന്റെ കൌണ്ടർ ചെക്കിങും.നമ്മൾ വെറും ഡമ്മി ആയിരുന്നടാ…….എക്സ്പോർട്ടിൽ ഡ്യൂപ്ലിക്കേഷൻ നടത്താന്ന് വച്ചപ്പൊ, ഒന്നിലും ഇടപെടാൻ പറ്റാത്ത പട്ടി ആണെന്ന് അന്ന് മനസിലായി.ഒരു മുറിയിൽ എം ഡി എന്ന ലേബലിൽ ഇരിക്കാൻ മാത്രം വിധിക്കപ്പെട്ടവൻ”

“ഇതിലും ഭേദം ബാംഗ്ലൂർ ആയിരുന്നു.
പ്രൊജക്റ്റ്‌ ടെണ്ടർ ചോർത്തിയിട്ട് ആണെങ്കിലും അല്പം കിട്ടപ്പോര് ഉണ്ടായിരുന്നതാ.ഇവിടെ ഇങ്ങനെ ഒന്ന് കിട്ടിയപ്പോൾ സ്വപ്നം കണ്ട നമ്മുക്ക് തെറ്റി.തത്കാലം നീ സമാധാനിക്ക്.എന്നിട്ട് വീട് പിടിക്കാൻ നോക്ക്”

Leave a Reply

Your email address will not be published. Required fields are marked *