“മാനേജർ സാറെ,മാഷ് പറഞ്ഞത് മനസിലായില്ലന്നുണ്ടൊ?ഇവിടെ പലരുടെയും മുന്നിൽ പ്യുൺ ജോലി
ചെയ്യുന്നവരാ.അതിനേക്കാൾ ഉപരി ഈ ഓഫീസിന്റെ സംരക്ഷണം ഈ ഞങ്ങൾക്കാ.ആൾബലം കാണിക്കാനാണെങ്കിൽ ഒന്ന് ചുറ്റിലും നോക്കിയാൽ മതി”
വില്ല്യമിന്റെ കണ്ണുകൾ ഓടിനടന്നു.
ഓഫീസിനുള്ളിൽ തൂക്കാനും ചായ നൽകുവാനും നിൽക്കുന്നവരിൽ ചിലർ അങ്ങോട്ടേക്ക് രൂക്ഷമായി നോക്കുന്നതവൻ കണ്ടു.
“എന്റെ ആൾക്കാരാ സാറെ…..മാഷ് പോവാൻ പറഞ്ഞ സ്ഥിതിക്ക് എതിർത്തുകൊണ്ട് ഇവിടെ നിക്കാൻ ചങ്കുറപ്പ് ഉണ്ടെങ്കിൽ തുടരാം.പക്ഷെ നാളെ സൂര്യോദയം നീ കാണില്ലെന്ന് മാത്രം”
ഒരു നിമിഷം വില്ല്യം ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു.അവൻ അസ്വസ്ഥനായിരുന്നു.ഗോവിന്ദ് പറഞ്ഞത് അത്ര ഗൗരവത്തിൽ എടുത്തില്ല എങ്കിലും ഇപ്പോൾ കാര്യം പിടികിട്ടിയ അവസ്ഥയിലാണ് വില്ല്യം.
“ഞാൻ പറഞ്ഞപ്പോൾ കണ്ട നിന്റെ ആത്മവിശ്വാസം,അതെവിടെ വില്ല്യം?”
ഗോവിന്ദ് പരിഹാസത്തോടെ ചോദിച്ചു.
“എടാ നാറി…..എരിതീയിൽ എണ്ണ ഒഴിക്കാൻ ആണോ നീ കൂടെയിങ്ങു പോന്നത്?”
“എടാ…..ഒരു കാര്യം പറഞ്ഞാൽ അത് മനസിലാക്കാനുള്ള ക്ഷമ വേണം.
പിന്നെ ഞാനും ഇങ്ങ് പോന്നത്,നിന്റെ
ഇവിടുത്തെ പൊറുതി മതിയാക്കിച്ച്
താക്കോലും ആയി ചെല്ലാൻ അച്ഛൻ പറഞ്ഞത് കൊണ്ടാ.”
വില്ല്യം വീണ്ടും എന്തൊ ആലോചിച്ചു നിന്നു.അവൻ ഫോണെടുത്തു ആരെയോ വിളിക്കുന്നതും ഗോവിന്ദ് ശ്രദ്ധിച്ചു.പക്ഷെ ഒറ്റക്ക് മാറിനിന്ന് സംസാരിച്ചതിനാൽ അതവന് കേൾക്കുവാനും സാധിച്ചില്ല.”ഗോവിന്ദ്
തത്കാലം ഞാൻ ഇവിടുന്ന് മാറുന്നു.
ഒരു ഫ്‌ളാറ്റ് ഒത്തുകിട്ടിയിട്ടുണ്ട്.
ബാക്കി വഴിയെ പറയാം.”
“ഇനിയെന്താ നിന്റെ പ്ലാൻ?”
“പറയാം……പക്ഷെ ഗോവിന്ദ്,നീയിന്നു മുതൽ വീട്ടിൽ കാണണം.നിന്റെ തറവാട്ടിൽ.പോയി വരുന്നത് അല്പം ബുദ്ധിമുട്ടാണ്,പക്ഷെ അത് അഡ്ജസ്റ്റ് ചെയ്തെ പറ്റൂ.പക്ഷെ നീ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ നിന്റെ കണ്ണിൽ പലതും കാണും,മറ്റുചിലത് കേൾക്കും,അതങ്ങ് കണ്ണടച്ചേക്കണം.
എന്നാൽ നീ ശ്രദ്ധാലുവായിരിക്കണം.
നിനക്ക് ശബ്ദമുയർത്താൻ കിട്ടുന്ന അവസരം ഉപയോഗിക്കണം.ഒരു പിടിവള്ളി കിട്ടിയാൽ,ബുദ്ധിപൂർവ്വം അതുപയോഗിച്ചാൽ കളി നമ്മുടെ കയ്യിൽ വരും.”
“നീയെന്താ പറഞ്ഞുവരുന്നത്?”