“പക്ഷെ സർ……ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ സുര…….?അവൻ എങ്ങനെ?അവനീ പെണ്ണ് വിഷയം ഒന്നും ഉള്ളയാളല്ല സാറെ,ഭൈരവൻ നേരെ തിരിച്ചും”
“അതാടോ ഇപ്പോൾ കുഴക്കുന്നത്.
എന്തൊ പൊരുത്തക്കെടുകൾ തോന്നുന്നു അല്ലെ?ഭൈരവൻ-പിന്നെ ഒരു പെണ്ണ്-സുര ഒന്നും അങ്ങോട്ട്
കണക്ട് ആവുന്നില്ല.കണ്ടുപിടിക്കണം.”
“അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ സുരയെ കണക്ട് ചെയ്യുക ബുദ്ധിമുട്ട് ആവും സർ.”
“അതാടോ ഞാനും ആലോചിക്കുന്നത്.രണ്ട് ക്രിമിനൽസ് പക്ഷെ പെണ്ണ് വിഷയം മാത്രം വേറിട്ടു നിർത്തുന്നവർ.അങ്ങനെയൊരു കാര്യത്തിന് അവര് തമ്മിൽ കോർക്കാനുള്ള ചാൻസ് ഇല്ല.പിന്നെ
സുര ആർക്കെങ്കിലും വേണ്ടിയവനെ തീർത്തത് ആണെങ്കിൽ അങ്ങനെ ഒരുവൾ ഇടക്ക് വരേണ്ട കാര്യവുമില്ല.”
“ഒരു കാര്യം സർ……റിപ്പോർട്ടിൽ ആയുധത്തെക്കുറിച്ച് വല്ലതും?”
“വാ വട്ടമുള്ള എന്തെങ്കിലും ആവാൻ ആണ് സാധ്യതയെന്ന് പറയുന്നുണ്ട്.
മഴുവൊ കൈക്കോട്ടോ പോലെ എന്തെങ്കിലും.ഇതൊരു കോംപ്ലിക്കെറ്റെഡ് കേസ് ആടോ.
പ്രത്യക്ഷത്തിൽ നിസാരമെന്ന് തൊന്നുമെങ്കിലും,ഇതിൽ എങ്ങനെ എന്ന് ധാരാണയുണ്ട്.പക്ഷെ ആര്?
എന്തിന്?എവിടെ വച്ച്?കണ്ടെത്തണം പത്രോസേ.”
“ആകെ കുഴയുമല്ലോ സർ”
“നമ്മുക്ക് നോക്കാം പത്രോസ് സാറെ.
കുഴഞ്ഞുമറിഞ്ഞ ഏത്ര കേസിന് നമ്മൾ തുമ്പ് കണ്ടെത്തിയിരിക്കുന്നു.
താനിപ്പോ വണ്ടിയെടുക്ക്.നമ്മുക്ക് ആ ഭൈരവനെ കിട്ടിയ ഇടം വരെ പോയി നോക്കാം.”
*****
പുറകുവശം പാതി കെട്ടിയ വെളുത്ത ബൊലേറോ കുതിച്ചുപായുന്നു.
രാജീവ് റാം അപ്പോഴും എന്തൊ ചിന്തയിലാണ്.പത്രോസ് ഡ്രൈവിംഗ് സീറ്റിലും.”എടൊ ആ കിള്ളിമംഗലം മാധവൻ ആളെങ്ങനെ?”എന്തൊ
ഓർത്തെന്നപോലെ രാജീവ് ചോദിച്ചു.