വീണയിൽ നിന്നും അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചതല്ല.”വീണാ…നീ വിളമ്പുന്നുണ്ടൊ?”ഗോവിന്ദ് തിരക്കി.
അവളൊന്ന് കടുപ്പിച്ചു നോക്കുക മാത്രം ചെയ്തു.സാവിത്രി എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്നു
ഗായത്രി അവളോടു യാചിക്കുന്നുണ്ട്.
സാഹചര്യം പന്തിയല്ലെന്ന് മനസിലായ ഗോവിന്ദൻ പിന്നെ നിശബ്ദനായി.
ഗായത്രി ഒരുവിധം വീണയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ സാവിത്രി അവർക്ക് വിളമ്പാൻ തുടങ്ങിയിരുന്നു.
“ചേച്ചി…….എനിക്ക് മനസിലാവും.
ഇപ്പോൾ അഡ്ജസ്റ്റ് ചെയ്തെ പറ്റു. അവൻ സാഹചര്യം മുതലെടുത്തതാ”
“എന്റെ ശംഭുനെ ഇറക്കിവിട്ടിട്ട് ഏതൊ തെണ്ടിയെ പിടിച്ചിരുത്തി ഊട്ടുന്നു നിന്റെ അമ്മ.ത്ഫൂ……”വീണ ഒന്ന് കാറിത്തുപ്പി.
കൂടുതൽ മിണ്ടാതെ അവൾ ഫോൺ എടുത്തു ഡയൽ ചെയ്തു.റിങ് ചെയ്തു എങ്കിലും കാൾ കട്ട് ചെയ്തു
വീണ്ടും വിളിക്കുമ്പോൾ ശംഭുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
*****
സമയം രാത്രി പത്തു കഴിഞ്ഞു.അന്ന് അലച്ചിലിന് ശേഷം രാജീവ് തന്റെ വാടകവീട്ടിലെത്തുംബോൾ നന്നേ വൈകി.തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ഓഫ് ചെയ്തിരുന്ന ഫോൺ ഓൺ ചെയ്തു നോക്കിയ അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.വളരെ സന്തോഷവാനായി ആ മെസ്സേജ് അവൻ വായിച്ചു.ഉടൻ തന്നെ ഒന്ന് കുളിച്ചെന്ന് വരുത്തി
ബുള്ളറ്റുമെടുത്ത് അയാളിറങ്ങി.
സ്ഥലം എത്തിയപ്പോൾ ചുറ്റും നോക്കിയ ശേഷം വണ്ടി ഓഫ് ചെയ്തു തള്ളിയാണ് ആ ഗേറ്റിനുള്ളിലേക്ക് രാജീവ് കയറിയത്.
പുറത്തെ ലൈറ്റ് ഓഫ് ചെയ്തിരുന്നു.
ഉമ്മറത്തയാളുടെ സാന്നിധ്യം അറിഞ്ഞ നിമിഷം ഹാളിൽ ലൈറ്റ് തെളിഞ്ഞു.ഗ്രീൻ സിഗ്നൽ കിട്ടിയ നിമിഷം രാജീവ് വാതിൽ തുറന്ന് അകത്തു കയറി.അവിടെ സോഫയിൽ ഒരു ട്രാൻസ്‌പെരന്റ് ഗൗൺ ധരിച്ചു കാമാതുരയായി ഒരുവൾ കിടന്നിരുന്നു.”…..ചിത്ര…..”
അവളുടെ കണ്ണുകൾ മാടിവിളിച്ചതും ഞരമ്പിന് തീ പിടിച്ച രാജീവ് അവളെ കൈകളിൽ കോരിയെടുത്തതും ഒരുമിച്ചായിരുന്നു……….അവന്റെ കൈകളിൽ കിടന്നു പിടയുമ്പോഴും ആ കണ്ണുകളിൽ കാമത്തിനൊപ്പം മറ്റു ചില ഭാവങ്ങൾ മിന്നിമറയുന്നത് അവൻ കണ്ടു.തന്റെ കൈകളിൽ കഴുത്തിൽ ചുറ്റിപ്പിടിച്ചു കിടന്ന അവളെയും കൊണ്ട് അവൻ ബെഡ് റൂം ലക്ഷ്യമാക്കി നടന്നു……..
തുടരും
ആൽബി