ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Posted by

വീണ സാവിത്രിയെ ഒന്ന് നോക്കി.
ദയനീയമായി സാവിത്രി അവളെയും.
ആ കണ്ണുകളിൽ ഒരു യാചനയുടെ സ്വരം ഉണ്ടായിരുന്നു.

“എന്ത് നോക്കിനിക്കുവാ പന്നി.ഇനി പിടിച്ചിറക്കണോ?ഇറങ്ങിപ്പോടാ നായെ”ഗോവിന്ദ് മുരണ്ടു.”എടീ നീ എന്ത് കണ്ടു നിൽക്കുവാ,പോയി വിളമ്പിവക്കാൻ നോക്ക്.അവളുടെ ഒരു നോട്ടം കണ്ടില്ലേ?”ഗോവിന്ദ് കിടന്നു ചീറി.

അപ്പോഴും സാവിത്രി വീണയെ മുറുകെ പിടിച്ചിരുന്നു.അവൾ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന അഗ്നിപർവ്വതമാണെന്ന് അവളറിഞ്ഞു.ഗായത്രിയും ഒന്ന് പ്രതികരിക്കാൻ ആവാതെ നിൽക്കുന്നു.ഏവരും നോക്കിനിൽക്കെ ശംഭു മുറിയിലേക്ക് കയറി.ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്റെ ബാഗും എടുത്തുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.ആർക്കും മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങിയ അവന്റെ കയ്യിൽ വീണ കയറിപ്പിടിച്ചു.
“നിക്ക് ശംഭുസേ……”അതായിരുന്നു അവന്റെ കണ്ണുകളിൽ നോക്കിയവൾ പറയാതെ പറഞ്ഞത്.

“അവളുടെ അഹങ്കാരം കണ്ടില്ലേ?”
അമ്മാവൻ നിൽക്കുന്ന ധൈര്യത്തിൽ അവളെ അടിക്കാൻ ഓങ്ങിയ അവന്റെ കൈ അവൾ തടഞ്ഞു.”ഇനി നീ മിണ്ടിയാൽ,നിന്റെ കൈ എനിക്ക്‌ നേരെ ഉയർന്നാൽ
അപ്പൊ നിന്റെ അന്ത്യമാ……”

ഗോവിന്ദിന്റെ കൈ പതിയെ താണു.
പിടിവിട്ടുപോയി എന്ന് സാവിത്രി മനസിലാക്കി.പക്ഷെ വീണയെ ഞെട്ടിച്ചുകൊണ്ട് ശംഭു അവളുടെ
പിടി വിടുവിച്ചിട്ട് ആ വീടുവിട്ടിറങ്ങി.
വീണ പിറകെ ചെന്ന് വിളിച്ചിട്ടും അവൻ നിന്നില്ല.

“മോൾ അകത്തു പോ….അവനുള്ള സ്ഥാനം ആ കളപ്പുരയാ.”
ഗാംഭീര്യമുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി.അമ്മാവൻ ആയിരുന്നു അത്.”ഇവിടെ സ്ത്രീകൾ ആരും പുരുഷൻമാരുടെ നേരെ മറുത്തു പറയാറില്ല.അതും സ്വന്തം ഭർത്താവിന്റെ നേർക്ക്.പരിഷ്കാരി ആയി ജീവിക്കുമ്പോൾ ഇതൊന്നും മറക്കാതിരുന്നാൽ നന്ന്”
അകത്തേക്ക് നടന്ന അവളോടായി അയാൾ പറഞ്ഞു.

അവളത് ഗൗനിക്കാതെ മുന്നോട്ട് നടന്നു.”എന്താ കുട്ടി,ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടൊ?”

“എനിക്ക്‌ ചെവിക്ക് കുഴപ്പം ഒന്നുമില്ല.
അമ്മാവനാണ്,ആ ബഹുമാനം ഉണ്ട് താനും.എന്നുവെച്ചു എന്നെ ഭരിക്കാൻ വന്നാൽ……”അവൾ അയാൾക്ക് നേരെ വിരൽ ചൂണ്ടി.
എന്നിട്ടവൾ അകത്തേക്ക് നടന്നു.

ചെല്ലുമ്പോൾ ഗോവിന്ദ് കഴിക്കാൻ ഇരുന്നിരുന്നു.അപ്പോഴേക്കും അമ്മാവനും വന്നിരുന്നു.അയാളുടെ മുഖത്തു ദേഷ്യം തളം കെട്ടി നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *