ആണ് തിരഞ്ഞതും.അപ്പോഴും ബാൽക്കണിയിൽ ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു ശംഭു.
“നിന്റെ മറ്റവന്റെ കാര്യം തിരക്കാനല്ല നിന്നെ ഞാൻ കെട്ടിയതും ഇപ്പോൾ ഇങ്ങു വിളിച്ചതും.”ശംഭുവിന്റെ അടുക്കലേക്ക് നടന്ന വീണയെ നോക്കി ഗോവിന്ദ് ആക്രോശിക്കുകയായിരുന്നു.
അതുകേട്ട് വീണ തിരിഞ്ഞുനോക്കി.
എന്തെന്നറിയാൻ ശംഭുവും.”വന്ന് നാടറിഞ്ഞു കെട്ടിയവന്റെ കാര്യങ്ങൾ നോക്കെടി”ഗോവിന്ദ് തിളച്ചുകയറി.
ഒരു നിമിഷം പതറിയെങ്കിലും വീണ അവന്റെയടുത്തെക്ക് ചെന്നു.
അടിക്കാൻ കയ്യോങ്ങിയതും പിന്നിൽ നിൽക്കുന്ന സാവിത്രിയെ അവൾ കണ്ടു.നിസ്സഹായയായി കണ്ണുകൊണ്ട് വിലക്കിയ സാവിത്രിയെ ധിക്കരിക്കാൻ അവക്ക് ആ നിമിഷം സാധിച്ചില്ല.
അവളറിയാതെ തന്നെ കൈ പിൻവലിച്ചു.
“എന്താടി…….നീ അടിക്കുന്നില്ലെ…?”
ദേഷ്യത്തോടെ മുഖം വെട്ടിച്ചു വീണ ശംഭുവിന്റെ മുറിയിലേക്ക് കയറി.
ഇതെല്ലാം കണ്ട് കാര്യം പൂർണ്ണമായി പിടികിട്ടാതെ ശംഭുവും നിന്നു.തന്നെ കലിപ്പിച്ചു നോക്കുന്ന ഗോവിന്ദിന്റെ മുന്നിലേക്ക് അവൻ നടന്നടുത്തു.
“പുന്നാര മോനെ…… ഇനി എന്റെ പെണ്ണിന് നേരെ നിന്റെ ഒരു ശബ്ദം എങ്കിലും പൊങ്ങിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും”ഗോവിന്ദിന്റെ കോളറിൽ കുത്തിപ്പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തിയാണ് അവനത് പറഞ്ഞതും.അപ്പോഴും താഴെ ആര് എന്നതിനെക്കുറിച്ചു ശംഭുവിന് ധാരണയുണ്ടായിരുന്നില്ല.അവന്റെ ഭീഷണിയിൽ ഗോവിന്ദ് ഒന്നടങ്ങി എങ്കിലും ഉടനെ ഒരാളിക്കത്തൽ അവൻ പ്രതീക്ഷിച്ചതുമല്ല.പക്ഷെ സാവിത്രിയുടെ സാന്നിധ്യം പോലും മറന്നുള്ള ശംഭുവിന്റെ പ്രവർത്തി അവളിൽ കൂടുതൽ ആശങ്ക ഉളവാക്കിയതെയുള്ളൂ.
ശംഭു മുറിയിലേക്ക് പോയതും സാവിത്രി ഗോവിന്ദിന് മുന്നിലെത്തി.
“ഏട്ടൻ നാളെ അങ്ങ് പോകും.ഇവൻ ഇവിടെയുണ്ടെന്നൊ,കൂടുതൽ നെഗളിപ്പ് കാണിക്കാനോ നിന്റെ നാവ് ചലിച്ചാൽ….നിനക്കറിയാല്ലോ എന്നെ”
ഒരുഗ്ര ശാസനയും കൊടുത്തശേഷം സാവിത്രി താഴേക്ക് പോയി.
അത്താഴസമയമായപ്പോൾ പതിവ് തെറ്റിച്ചുകൊണ്ട് സാവിത്രി ശംഭുവിന് ഭക്ഷണവുമായി മുകളിലേക്ക് വന്നു.
വീണക്കൊപ്പം മുറിയിൽ ആയിരുന്നു അവൻ.വാതിലിൽ തട്ടി അകത്തേക്ക്
കയറിയ സാവിത്രിയെ കണ്ട വീണക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചുകയറി.
“ആങ്ങള വന്നപ്പോൾ അമ്മ ഇവനെ ഒറ്റപ്പെടുത്തുവാ അല്ലെ?”
“മോളെ പ്രശ്നം ആക്കല്ലേടി.അമ്മക്ക്
ഇത്തിരി സമയം താ.ഇന്നൊരു രാത്രി മോളൊന്ന് അടങ്.നാളെ ഏട്ടൻ അങ്ങ് പോവും.”