അവൻ അവസരം മുതലെടുക്കുകയാണെന്ന് അവൾക്ക് മനസിലായി.സാവിത്രിയും എന്ത് പറയണം എന്നറിയാതെ നിൽക്കിന്നു.
പിന്നിൽ ഗായത്രിയും.കാരണം അവൾ പറഞ്ഞു തുടങ്ങിയാൽ ശംഭു ആരെന്ന് കൂടെ പറയേണ്ടി വരും.
സ്വന്തം ആങ്ങളമാരെ നല്ലവണ്ണം അറിയുന്ന സാവിത്രി ശംഭുവിനെ ഓർത്തു മാത്രമാണ് നിയന്ത്രിക്കുന്നത്
“ഗോവിന്ദ് നീ എന്താ ഇങ്ങനെ.അല്പം മയത്തിലൊക്കെ പറഞ്ഞൂടെ.ഇനി മോള് ശ്രദ്ധിച്ചോളും”അമ്മാവൻ ഗോവിന്ദിന്റെ പുറത്ത് തട്ടി പറഞ്ഞു.
“…..മ്മ്മ്…..”അവനൊന്ന് മൂളിയിട്ട് ചായക്കപ്പ് തിരികെ കൊടുത്തു.
“ഒന്ന് ഫ്രഷ് ആയിട്ട് വരാം അമ്മാവാ.”
അതും പറഞ്ഞു ഗോവിന്ദ് മുകളിൽ പോകാൻ തുടങ്ങി.ഒപ്പം മുകളിലേക്ക് വരാൻ വീണയെ കണ്ണു കാട്ടി.മറ്റു വഴി
ഇല്ലാത്തതിനാൽ കപ്പ് അടുക്കളയിൽ വച്ച് അവൾ പോകുവാൻ തുടങ്ങി.
അപ്പോഴേക്കും അമ്മാവനും മുറിയിൽ കയറിയിരുന്നു.
“മോളെ…… ഒന്ന് അഡ്ജസ്റ്റ് ചെയ്യടി.
അമ്മ നോക്കിക്കോളാം.ഇപ്പൊ ഏട്ടന്റെ വരവ് ഞാൻ പ്രതീക്ഷിച്ചതല്ല”
“ചെയ്യാം….പക്ഷെ ഗോവിന്ദ് കൂടുതൽ ഭരിക്കാൻ വന്നാൽ ഞാൻ പ്രതികരിക്കും.അത് അമ്മാവൻ ആണോ മരുമോൻ ആണൊ എന്ന് ഞാൻ നോക്കില്ല.”
“മോളെ എന്നെ കൂടുതൽ പ്രശ്നത്തിലാക്കല്ലെടി…അവനെ ശംഭുനെയൊന്ന് നീയോർക്ക്.അവന് വേണ്ടിയെങ്കിലും”
“അമ്മാ….ആങ്ങളമാരെ ഭയന്ന് ഏത്ര നാൾ പൊതിഞ്ഞുവക്കും.അവനൊരു ആൺകുട്ടിയാ.പിടിച്ചുനിൽക്കുമെന്ന് ഉറപ്പുമുണ്ട്.എന്നുവെച്ചു ഒറ്റക്ക് ആരുടെ മുന്നിലേക്കും ഇട്ടുകൊടുക്കില്ല അവനെ.എനിക്ക് വേണം എന്റെ ശംഭുനെ.”
“മോളെ അമ്മയെ സങ്കടത്തിലാക്കരുത്,ഈ ഒരു രാത്രി മാത്രം ഒന്ന് ഒതുങ്ങി നിന്നൂടെ?”
“ഈ കാര്യത്തിൽ ഇനിയൊരു സംസാരം വേണ്ട….ഞാൻ ചെല്ലട്ടെ, അവന്റെ ഭാവം എന്താണെന്നറിഞ്ഞിട്ടാവാം ബാക്കി.”
സാവിത്രി എന്തൊ പറയാൻ തുനിഞ്ഞതും അതിന് ചെവികൊടുക്കാതെ വീണ മുകളിലേക്ക് കയറി.പറയാൻ തുടങ്ങിയ സാവിത്രിയെ ഗായത്രി തടയുകയും ചെയ്തു.
“അമ്മ….ചേച്ചിയെ തടയാൻ കഴിയില്ല.
ശംഭു….അവനായി എന്ത് വേണേലും ചേച്ചി ചെയ്യും.അമ്മാവൻ അവനെ ഇവിടെ കണ്ടാൽ അതും പ്രശ്നമാണ്.
പിരി കേറ്റാൻ ഗോവിന്ദും ഉണ്ടെങ്കിൽ
പിന്നെ ഞാൻ പറയണ്ടല്ലോ……..”
സാവിത്രി അറിയാതെ ഈശ്വരനെ വിളിച്ചുപോയി.അതെ സമയം മുകളിൽ എത്തിയ വീണ ശംഭുവിനെ