” അങ്ങനെ കാര്യമായിട്ടൊന്നും പറഞ്ഞില്ല , എന്നാലും അവന്റെ സംസാരം കേട്ടപ്പോ അവനു നിന്നോട് എന്തോ വല്ലാത്തൊരു അറ്റാച്മെന്റ്റ് ഉണ്ടെന്നു എനിക്ക് തോന്നി . ഐ തിങ് യു ആർ ലക്കി മഞ്ജു . സംഭവിച്ചതൊക്കെ നല്ലതിനാണെന്നങ്ങു വിചാരിച്ചോ ..”
മീര ചിരിയോടെ പറഞ്ഞു അവളെ ഇറുകെ പുണർന്നു .
“പഴയതൊക്കെ ഞാൻ എപ്പോഴോ മറന്നെടി . അവനെ ആദ്യം ഒന്നും എനിക്ക് വല്യ മൈൻഡ് ഉണ്ടായിരുന്നില്ല , പിന്നെ പിന്നെ ചെക്കൻ പുറകീന്നു മാറാതെ ആയപ്പോൾ എന്തോ ഒരു പാവം തോന്നി . ചുമ്മാ ഒന്ന് ടീസ് ചെയ്തു നിക്കാമെന്നൊക്കെയേ ഞാനും വിചാരിച്ചുള്ളു . പക്ഷെ പയ്യെ പയ്യെ ഞാനൊക്കെ എന്ജോയ് ചെയ്യാൻ തുടങ്ങി . അവന്റെ കളിയാക്കലും കൊഞ്ചലും , ഇഷ്ടമാണെന്നു പറയാൻ വേണ്ടിയുള്ള വിളിയും ..”
മഞ്ജുസ് ആവേശത്തോടെ പറഞ്ഞു മീരയെ നോക്കി . അവളും അതെല്ലാം ആസ്വദിച്ചു കേൾക്കുന്നുണ്ട് .
“പിന്നെ ഈയിടക്ക് അവൻ തന്നെയാ എന്റെ പാസ്റ്റ് ഒകെ അറിയണം എന്ന് വാശി പിടിച്ചത് . അങ്ങനെയാ ആദർശിന്റെ കാര്യം ഒകെ ഞാൻ പറഞ്ഞത് . ഓർക്കുമ്പോ ഇപ്പോഴും ചെറിയ വിഷമം ഒകെ ഉണ്ടേലും നീ പറഞ്ഞ പോലെ ഒക്കെ നല്ലതിനായിരുന്നു ..അല്ലേൽ എന്റെ കവിയെ എനിക്ക് കിട്ടുമായിരുന്നോ? മാരീഡ് ലൈഫ് ഒകെ ഇത്രമാത്രം എന്ജോയ് ചെയ്യാൻ പറ്റുമെന്ന് ഞാനിപ്പൊഴാ അറിയുന്നേ..ജസ്റ്റ് ബിക്കോസ് ഓഫ് ഹിം ”
മഞ്ജുസ് പാതി കാര്യം ആയും പാതി കളിയായും പറഞ്ഞു ചിരിച്ചു .
“മ്മ് ..എന്നിട്ട് പിന്നെന്തിനാടി അവനോടെപ്പോഴും ഒരുമാതിരി ശത്രുക്കളെ പോലെ പെരുമാറുന്നെ ? ഞാൻ ഇടക്കു അതും ശ്രദ്ധിക്കുന്നുണ്ട്..രണ്ടും കീരീം പാമ്പും പോലാണല്ലോ ?”
മേരാ സംശയത്തോടെ ചോദിച്ചു .
“ഹി ഹി..അങ്ങനെ ഒന്നും ഇല്ലെടി . അത് മ്യൂച്ചൽ അണ്ടർ സ്റാൻഡിങ്ങിലുള്ള കളിയാക്കൽ ആണ് . എത്ര വഴക്കിട്ടാലും അവൻ “പോട്ടെ മഞ്ജുസേ..സാരല്യടി ” എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചാൽ ഉള്ള ഫീൽ ഉണ്ടല്ലോ മോളെ [സ്വല്പം ആവേശത്തോടെ ചിണുങ്ങിക്കൊണ്ട് ]…അതിനു വേണ്ടി തന്നെയാ ഞാൻ വഴക്കിടുന്നെ.”
മഞ്ജുസ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു സോഫയിലേക്ക് മലർന്നു കിടന്നു . പിന്നെ ഒരു ദീർഘ ശ്വാസമെടുത്തു മീരയെ നോക്കി ചിരിച്ചു .
“മ്മ് ..സംഗതി ഒക്കെ ശരി . ഈ കളി കാര്യം ആവാതെ നോക്കിക്കോ . ഈ പറഞ്ഞ പോലെ അവനും എപ്പോഴും ഒരുപോലെ നിൽക്കണം എന്നൊന്നുമില്ല . മോളും കുറച്ചൊക്കെ സൂക്ഷിക്കുന്നത് നല്ലതാ…”
മീര ഒരുപദേശം പോലെ പറഞ്ഞു .
“ആഹ്….നോക്കാം..എന്തായാലും അവനെന്നെ തല്ലുവൊന്നും ഇല്ല . അതെനിക്കുറപ്പാ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .