രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Posted by

ഞങ്ങടെ മാര്യേജ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ എന്റെ അച്ഛൻ അവനോടു പേഴ്സണൽ ആയിട്ട് സംസാരിച്ചതാ . അച്ഛന്റെ ബിസിനസ് ഒകെ എന്റെ പേരിൽ ആണല്ലോ , അതൊക്കെ കവിയുടെ കൂടി പേരിലേക്ക് മാറ്റം എന്ന് അച്ഛൻ പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല ..നീ പറയുന്ന പോലെ ആണെങ്കിൽ അവനു എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാരുന്നു ! ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു മീരയെ നോക്കി .

മീര അതിനു മറുപടിയായി ഒന്ന് അമ്പരക്കുക മാത്രം ചെയ്തു .

“അത് മാത്രം അല്ലെടി ..ഞാൻ എന്തൊക്കെ പറഞ്ഞാലും അധികം ഒന്നും അവൻ തിരിച്ചു പറയില്ല . ഞാനെങ്ങാനും കരഞ്ഞാലോ എന്നുള്ള പേടിയാണ് അവനു . ഇടയ്ക്കു നല്ല പുളിച്ച തെറി ഒക്കെ പറയുമെങ്കിലും കുറച്ചു കഴിഞ്ഞാ വന്നു സോപ്പിടും .. എന്നെ അത്രയ്ക്ക് ഇഷ്ടാടി !! ഒന്നുമില്ലേലും എന്നെ കിട്ടാൻ വേണ്ടി വെയ്ൻ കട്ട് ചെയ്‌തില്ലേടി അവൻ , അങ്ങനെയുള്ള അവനെ ഞാൻ എങ്ങനെയാടി സംശയിക്കുന്നെ ?സംടൈംസ് എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അവനെ കിട്ടാൻ മാത്രം എനിക്കൊരു ക്വാളിറ്റിയും ഇല്ലെന്നു..”

മഞ്ജുസ് ചെറുതായി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞതും മീര പുഞ്ചിരിച്ചു . പിന്നെ കസേരയിൽ നിന്നും എഴുനേറ്റു മഞ്ജുവിനടുത്തേക്കു ചേർന്നിരുന്നു .

“നീ ഒരുപാട് മാറിയല്ലോ മഞ്ജു ..നീ ഇങ്ങനെ ഇമോഷണൽ ആവുന്ന ടൈപ്പൊന്നും അല്ലായിരുന്നല്ലോ ?”
മഞ്ജുസിന്റെ ഇടതു തുടയിൽ കൈത്തലം ചേർത്തുകൊണ്ട് മീര പയ്യെ ചോദിച്ചു .

“അറിയില്ലെടി ..അവന്റെ കാര്യം വരുമ്പോ ഞാൻ പെട്ടെന്ന് ഇമോഷണൽ ആവും..പൊസ്സസ്സീവ് ആകും. ബികോസ് ഹി ഈസ് മൈ വീക്നെസ് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മീരയെ നോക്കി .

“മ്മ് …എനിക്കറിയാം ..ഇന്നലെ കവിയുടെ ഒറ്റ ഡയലോഗിൽ എനിക്കതു മനസിലായിട്ടുണ്ട് ”
മീര ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ചേർത്ത് പിടിച്ചു .

“എന്തായാലും നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് നല്ല സന്തോഷം ഉണ്ട് മോളെ . ഇന്നലെ കവിയോട് സംസാരിച്ചപ്പോഴും എനിക്കതു തോന്നിയിട്ടുണ്ട് . പിന്നെ നിന്റെയും ഉള്ളിലിരുപ്പൊന്നു അറിയാൻ വേണ്ടി തന്നെയാ ഞാൻ അവനെ കുറ്റപ്പെടുത്തി സംസാരിച്ചത്…”
മീര പുഞ്ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈത്തലം പിടിച്ചെടുത്തു .

“ആണോ എന്നിട്ട് അവനെന്തു പറഞ്ഞു ?”
മഞ്ജുസ് പെട്ടെന്ന് ആകാംക്ഷയോടെ മീരയെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *