മഞ്ജുസ് കള്ളാ ലക്ഷണത്തോടെ മീരയെ നോക്കി .
“ഹി ഹി…അങ്ങനെ ഒന്നുമില്ലെടി ..ലാപ് തുറന്നിട്ട് കുറെ നേരം സൊള്ളും . പിന്നെ ചില്ലറ നോട്ടി തിങ്ങ്സ്..”
മീരക്കു അത് പറയുമ്പോഴും വല്യ നാണം ഒന്നുമുണ്ടായിരുന്നില്ല .
“ആഹാ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“മ്മ് ..നിങ്ങള് തമ്മില് അങ്ങനെ വല്ല കലാപരിപാടിയും ഉണ്ടോ ?”
മീര അറിയാനുള്ള ആകാംക്ഷയിൽ കസേരയിൽ ചാരികിടന്നുകൊണ്ട് തിരക്കി .
“ഏയ് ..ആ വക പരിപാടി ഇല്ല ..കവിക്ക് താല്പര്യം ഒകെ ഉണ്ട്. പക്ഷെ എനിക്കത്ര ഡൈജസ്റ്റ് ആകാത്ത പരിപാടി ആണത് .”
മഞ്ജുസ് പതിയെ പറഞ്ഞു ചിരിച്ചു .
“മ്മ് …അതൊക്കെ പോട്ടെ..നീ ഞാൻ ചോദിച്ചതിന് കൃത്യം ആയിട്ട് മറുപടി പറഞ്ഞില്ലല്ലോ ? ഹൌ ഈസ് യുവർ കവി നൗ ? അവൻ നിന്റെ സ്വത്തും പണവും ഒക്കെ കണ്ടിട്ടാണ് കെട്ടിയത് എന്ന് നിനക്കു ഒരിക്കൽ പോലും തോന്നിയില്ലേ ? എനിക്കെന്തോ അവനെ ഇപ്പോഴും ഡൗട്ട് ഉണ്ട് ”
മീര കടുപ്പിച്ചു തന്നെ ചോദിച്ചപ്പോൾ മഞ്ജുസിന്റെ മുഖം ഒന്ന് മാറി .
“ശേ ..നീ എന്തൊക്കെയാ മീരേ ഈ പറയുന്നേ . എനിക്കിതൊക്കെ കേൾക്കുമ്പോ ശരിക്കും ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ . എനിക്കില്ലാത്ത സംശയം ആണല്ലോ നിനക്ക് ? ”
എന്നെക്കുറിച്ചു മീര മോശമായി എന്തോ ധരിച്ചു വെച്ചിട്ടുണ്ട് എന്നെ ധാരണയിൽ മഞ്ജുസ് സ്വരം ഒന്നുയർത്തി .
“ഹാഹ്..നീ ചൂടാവാൻ വേണ്ടി പറഞ്ഞതല്ല മോളെ . നിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ അടുത്ത് നിന്ന് കണ്ടിട്ടുള്ളവളാ ഞാൻ . എനിക്കും നിന്റെ സന്തോഷമായിട്ടിരിക്കുന്ന ലൈഫ് കാണാൻ തന്നെയാ താല്പര്യവും ഇഷ്ടവും ഒക്കെ ..പക്ഷെ അതിലൊക്കെ എത്ര മാത്രം സത്യം ഉണ്ടെന്നു അറിയണമല്ലോ ”
മീര സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി .
“നിനക്കിപ്പോ എന്താ അറിയണ്ടേ ? കവിക്കു എന്നെ ഇഷ്ടമാണോ അല്ലയോ എന്നോ ? അതോ എന്റെ background അറിഞ്ഞു വെച്ചിട്ട് എന്നെ കേറി പ്രേമിച്ചതാണോ എന്നോ ?”
മഞ്ജുസ് സ്വല്പം ശബ്ദം ഉയർത്തി മീരയെ നോക്കി .
“ആഹ്..അത് തന്നെ ..എനിക്ക് തോന്നുന്നത് അവൻ കുറച്ചു കഴിഞ്ഞ നിന്നെ ചതിക്കും എന്നാണ് . കണ്ടിട്ട് തന്നെ ഒരു കള്ളലക്ഷണം ഉണ്ട് ”
മീര മഞ്ജുസിനെ ചോദിപ്പിക്കാനായി വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി പറഞ്ഞു . മഞ്ജുസിന്റെ മനസിലുള്ളത് പുറത്തു ചാടിക്കാൻ വേണ്ടി മീര തന്നെ മനഃപൂർവം ഒരു സീൻ ഉണ്ടാക്കിയെടുത്തതാണ് .
“ഒന്ന് പോടി ..ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ ഞാൻ അങ്ങ് സഹിച്ചു . ഇനി വേണേൽ നിനക്ക് ഞാൻ ഒരു കാര്യം കൂടി പറഞ്ഞു തരാം .