രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Posted by

ഞാൻ മഞ്ജുസിനെ ഒന്നുടെ കളിയാക്കികൊണ്ട് എഴുനേറ്റു . എന്റെ സംസാരം കേട്ട് മീരക്ക് ചെറുതായി ചിരി വരുന്നുണ്ട്. അത് കാണുമ്പോൾ മഞ്ജുസിനും കലിപ്പ് വരും .

“ഹോ…നീ ഒന്ന് പോയെ ..പോയി കുളിച്ചിട്ട് റൂമിൽ ഇരുന്നോ..ഞാൻ അങ്ങോട്ട് വന്നേക്കാം ..”
ഒടുക്കം ഞാനൊന്നു പോയാൽ മതിയെന്ന ലെവലിൽ മഞ്ജു എന്നോട് കല്പന ഇറക്കി .

“ആഹ് ..എന്നാൽ അങ്ങനെ ആവട്ടെ . അല്ലേലും നിങ്ങളുടെ കത്തി കേൾക്കാൻ എനിക്ക് വല്യ താല്പര്യം ഇല്ല . കാറിൽ കേറിയപ്പോ തൊട്ട് സഹിക്കുന്നത്…കൂട്ടുകാരിയും മോശം ഒന്നുമല്ല ട്ടോ ”
ഞാൻ മീരയെയും മഞ്ജുസിനെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു .

“അയ്യടാ..പറയുന്ന ആളൊരു മാന്യൻ ..”
തിരിഞ്ഞു നടന്ന എന്നെ നോക്കി മഞ്ജുസും പയ്യെ പറഞ്ഞു .

“എന്തോന്നാ കേട്ടില്ല ?”
ഞാൻ അവളെ നോക്കി പിന്തിരിഞ്ഞു .

“ഒന്നുമില്ല..പൊക്കോ …”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ചിരിച്ചു . അതോടെ ഞാൻ റൂം ലക്ഷ്യമാക്കി നീങ്ങി . ആ സമയത്തും അവർ എന്നെകുറിച്ചാണ് സംസാരിച്ചിരുന്നത് . നേരത്തെ മീര എന്നോട് ചോദിച്ച ചോദ്യം ഇത്തവണ അവൾ മഞ്ജുസിനോടും ചോദിച്ചു . എനിക്ക് മഞ്ജുസിനോടുള്ള സ്നേഹത്തിൽ മീരക്ക് എന്തോ അപ്പോഴും സംശയം ബാക്കിയായിരുന്നു .

“എടി മഞ്ജു , ഞാൻ ചോദിക്കുന്നോണ്ട് നീ ഒന്നും വിചാരിക്കരുത് ..നിനക്ക് ശരിക്കും ഇവനെ ഇഷ്ടമാണോ ? അതോ ആൾക്കാരെ ബോധിപ്പിക്കാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നതോ ?”
മീര ചെറിയ സന്ദേഹത്തോടെ മഞ്ജുസിനെ നോക്കി മുഖവുരയോടെ തുടങ്ങി . ഞാൻ അടുത്ത് നിന്ന് മാറിയത് രണ്ടു പേർക്കും ഉള്ളു തുറക്കാനുള്ള ഒരവസരം കൂടി ആയിമാറി .

“അതെന്താടി അങ്ങനെ ഒരു ചോദ്യം ? നിനക്ക് എന്നെക്കണ്ടിട്ട് ഞാൻ ഹാപ്പിയായി ഇരിക്കുന്നത് പോലെ തോന്നുന്നേ ഇല്ലേ ?”

Leave a Reply

Your email address will not be published. Required fields are marked *