രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Posted by

“അതോ…അതിപ്പോ എന്തൊക്കെ പറഞ്ഞാലും ഇയാളെന്റെ സ്ടുടെന്റ്റ് അല്ലെ . പിന്നെ ആള് സീരിയസ് ആണോ അല്ലയോ എന്ന് നമുക്കറിയില്ലല്ലോ …അപ്പൊ ഒന്ന് ടെസ്റ്റ് അടിച്ചു നോക്കിയതാ..”
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നുമെഴുനീറ്റു . പിന്നെ എന്റെ അടുത്തേക് സോഫയിലേക്കായിരുന്നു . എന്നോട് ഒട്ടിച്ചേർന്നു , എന്റെ വലതു കയ്യിൽ ഇടം കൈ കോർത്ത് പിടിച്ചു മഞ്ജുസ് മീരയെ നോക്കി . മഞ്ജുസിന്റെ അഫക്ഷനും എന്റെ പരുങ്ങലുമെല്ലാം മീര ചെറു ചിരിയോടെ നോക്കിയിരുന്നു . മറ്റൊരാളുടെ മുൻപിൽ അങ്ങനെ ക്ലോസ് ആയിട്ട് ഇരിക്കാൻ എനിക്കെന്തോ ബുദ്ധിമുട്ട് തോന്നി .പക്ഷെ ഞാൻ എതിർക്കായൊന്നും പോയില്ല . എന്നാൽ പിന്നെ അതിന്റെ പേരിൽ ആയിരിക്കും പുതിയ അങ്കംവെട്ടു !

“മ്മ്..എന്നിട്ട് ടെസ്റ്റ് പാസ്സ് ആയോ ?”
മീര ഞങ്ങളെ നോക്കി ചിരിച്ചു .

“ആഹ് ..പാസ് ആയതുകൊണ്ടാണല്ലോ ഞങ്ങളിപ്പോ നിന്റെ മുൻപിൽ ഇരിക്കുന്നെ .”
മഞ്ജുസ് എന്റെ കൈത്തലം അമർത്തികൊണ്ട് മീരയെ നോക്കി പറഞ്ഞു .

“മ്മ്..പക്ഷെ കവി ഒന്നും മിണ്ടുന്നില്ലല്ലോ ..എന്താടോ പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ ?”
മീര എന്നെ നോക്കി തമാശ പോലെ തിരക്കി .

“ഏയ് ..അങ്ങനൊന്നുമില്ല ..അറിഞ്ഞുകൊണ്ട് എടുത്തു തലയിൽ വെച്ചതല്ലേ . സോ..”
ഞാൻ പയ്യെ പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി .അവളുടെ മുഖത്തും ചെറിയ ചിരിയുണ്ട് .

“ആഹ് ..അപ്പൊ ചെറിയ കുറ്റബോധം ഉണ്ടെന്നു സാരം ..അല്ലെടോ ?”
മീര എന്നോടായി ചോദിച്ചു ചിരിച്ചു .

“ആഹ് ..അങ്ങനെ പറയണം എന്നൊക്കെ ഉണ്ട്. പക്ഷെ ഇവള് ആള് ശരിയല്ല .”
ഞാൻ മഞ്ജുസിന്റെ കൈ വിടുവിച്ചു ചിരിയോടെ പറഞ്ഞതും അവളെന്റെ കയ്യിൽ നുള്ളി .

“സ്സ്…”
അവളുടെ നുള്ളലിൽ ഞാൻ മീരയെ നോക്കി ഒന്ന് എരിവ് വലിച്ചു . അത് കണ്ടു മീരയും ചെറുതായി ഒന്ന് പുഞ്ചിരിച്ചു .

“ഇതൊക്കെ ഈ തെണ്ടി ചുമ്മാ പറയുന്നതാ ..അല്ലേലും ഒരാളുടെ മുൻപിൽ വെച്ച് ഇവൻ എന്നെക്കുറിച്ചു നല്ലതായിട്ട് ഒരു കാര്യം പോലും പറയില്ല..”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി മീരയോടായി പറഞ്ഞു .

“ആഹ് …അതിനു പറയാൻ നല്ലതായിട്ട് എന്തേലും വേണ്ടേ..”

Leave a Reply

Your email address will not be published. Required fields are marked *