“ആഹ്..ഇനി അത് പറഞ്ഞോടി.അതുകൊണ്ടാണല്ലോ നിന്റെ തന്തപ്പിടി എനിക്ക് സ്വത്തൊക്കെ തരാമെന്നു പറഞ്ഞപ്പോ എനിക്ക് നിങ്ങളെ മോളെ മാത്രം മതിയെന്ന് പറഞ്ഞത്.”
ഞാൻ ചുമ്മാ തട്ടിവിട്ടുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു .
“ഓ പിന്നെ…അതൊക്കെ ചുമ്മാ ആളാവാൻ പറഞ്ഞതാണെന്ന് എനിക്കറിഞ്ഞൂടെ . മോളെ കെട്ടിയാൽ പിന്നെ ബാക്കിയൊക്കെ ആൾറെഡി കിട്ടുമെന്നുറപ്പല്ലേ …ഹി ഹി..”
മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു ചിരിച്ചു .പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നു .എന്റെ നെഞ്ചിലേക്ക് വീണുകിടന്ന അവളെ ഞാൻ സ്വല്പം കൂടി വലിച്ചു കയറ്റി .
“നീ കുളിക്കുന്നില്ലേ…? നല്ല വിയർപ്പു മണക്കുന്നുണ്ട് ”
ഞാൻ അവളുടെ തൊട്ടുരുമ്മി കിടക്കുമ്പോഴുള്ള ഗന്ധം ഓർത്തു പയ്യെ ചോദിച്ചു .
“കുറച്ചു കഴിയട്ടെ …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി . പരസ്പരം ചുണ്ടുകൾ ചേർത്തുകൊണ്ട് പിടിവിടുവിക്കാതെ ഞങ്ങളെ ചുംബനം ആസ്വദിച്ചു .
“കുറച്ച് കഴിയാനൊന്നും നിൽക്കണ്ട .നീ പോയി പെട്ടെന്ന് റെഡിയായിട്ട് വാ . എനിക്ക് ഇപ്പൊ നല്ല മൂഡ് ആണ് …”
ഞാൻ അവളുടെ ചുണ്ടിൽ നിന്ന് എന്റെ ചുണ്ടുകൾ പിൻവലിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“പക്ഷെ എനിക്ക് ചെറിയ തലവേദന ഒക്കെയുണ്ട് .പുറത്തൊക്കെ കറങ്ങിയൊണ്ടാണെന്നു തോന്നണൂ ”
മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“ആഹ്..എന്നാലും കുഴപ്പം ഇല്ല. ഇനിയിപ്പോ നിന്നെ ഇങ്ങനെയൊന്നു കിട്ടാൻ രണ്ടു മൂന്നാഴ്ച കഴിയും..”
ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു .
“ഏഹ്..അതെന്താ ?
എന്റെ മറുപടി കേട്ട് മഞ്ജുസ് ഞെട്ടി . സ്വല്പം അമ്പരപ്പോടെ അവള് കാര്യം തിരക്കി കണ്ണുമിഴിച്ചു !
“അടുത്ത ആഴ്ച മീറ്റിങ്ങുണ്ട് , അത് കഴിഞ്ഞാൽ പിന്നെ കമ്പനി വക ടൂർ .ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആകണമെങ്കിൽ രണ്ടു മൂന്നാഴ്ചയാകില്ലേ ?”
ഞാനവളെ നിരാശയോടെ നോക്കി .
“ശൊ..എന്നാലും മൂന്നാഴ്ച എന്നൊക്കെ പറയുമ്പോ..എനിക്ക് പറ്റില്ലട്ടോ അത്രേയൊന്നും കാത്തിരിക്കാൻ . അങ്ങനെയാണേൽ ഞാനും വരും ടൂറിനു ..”
മഞ്ജുസ് പാതി കളിയായും പാതി കാര്യമായും പറഞ്ഞു ചിണുങ്ങി .