അയ്യോ..പൊന്നു കണ്ണാ ചതിക്കല്ലെ മോനെ…കുഞ്ഞാന്റി ഒരു പഞ്ചിന് പറഞ്ഞതാ ഹി ഹി..”
എന്റെ മറുപടി കേട്ടതും അവൾ പഴയ കൊഞ്ചലുമായെത്തി .
“ആഹ്..അതൊക്കെ ഓക്കേ [ഞാൻ ശബ്ദം ഒന്ന് മയപ്പെടുത്തി ] . പിന്നെ കുഞ്ഞാന്റി, ഞാൻ തെറി ഒകെ പറഞ്ഞത് നീ സീരിയസ് ആയി എടുക്കല്ലേ ട്ടോ..ചുമ്മാ ദേഷ്യത്തിന് പറഞ്ഞതാണേ..നിന്നോടല്ലെടി പന്നി എനിക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റൂ”
ഞാൻ ചെറിയ ചമ്മലോടെ അവളെ കാര്യം ധരിപ്പിച്ചു .സ്വല്പം ദേഷ്യം തോന്നിയെങ്കിലും അവളെ വിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല.
“ആഹ്..അതൊക്കെ കുഞ്ഞാന്റിക്ക് അറിയാടാ , നീ എന്റെ കള്ളക്കണ്ണൻ അല്ലെ..”
അവൾ പതിയെ പറഞ്ഞു ചിരിച്ചു . അതിലൊരു മോഹഭംഗം ഉണ്ടോ എന്നെനിക് തോന്നാതിരുന്നില്ല .പക്ഷെ എല്ലാം കഥം കഥം , മുടിഞ്ചത് മുടിഞ്ച് പോച് !
“മ്മ്..പിന്നെ ഈ പറഞ്ഞതും നീ അവൾക്കു എത്തിച്ചു കൊടുത്താൽ എന്റെ തനിക്കൊണം കാണും..അതും പറഞ്ഞില്ലെന്നു വേണ്ട…”
ഞാൻ മഞ്ജുസിന്റെയും അവളുടെയും രഹസ്യ ധാരണ ഓർത്തു സ്വല്പം ദേഷ്യത്തിൽ പറഞ്ഞു .
“ഹ ഹ ..ഇല്ലെടാ കണ്ണാ ..നീ ധൈര്യമായിട്ട് ഇരുന്നോ…ഇപ്പൊ പറഞ്ഞതൊക്കെ നമ്മള് മാത്രേ അറിഞ്ഞിട്ടുള്ളു..എന്താ പോരെ ?”
അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് എന്നോടായി തിരക്കി .
“ആഹ്..മതി മതി . എന്ന വെച്ചോ . ഞാൻ കുളിക്കാനാണെന്നും പറഞ്ഞു ബാത്‌റൂമിൽ കേറിയിട്ട് കുറച്ചു നേരം ആയി . ഇനി പെണ്ണുംപിള്ള തിരഞ്ഞു വരുന്നേനു മുൻപേ കുളിച്ചിറങ്ങാൻ നോക്കട്ടെ ”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ചിരിച്ചു .
“മ്മ്….ശരി ശരി….പിന്നെ കൊഞ്ചാൻ അല്ലേലും ഇടക്കൊക്കെ വിളിക്കണേ കണ്ണാ ..”
കുഞ്ഞാന്റി സ്വല്പം വിഷമത്തോടെ പയ്യെ എന്നെ ഉപദേശിച്ചു .
“ആഹ്…വിളിക്കാടി കുഞ്ഞാന്റി. പിന്നെ പിള്ളേരോടൊക്കെ എന്റെ അന്വേഷണം പറ. പറ്റിയാൽ അടുത്ത പ്രാവശ്യം വരുമ്പോ ഞാൻ അങ്ങോട്ട് വരാം ”
ഞാൻ അവൾക്കു വാക്കുകൊടുത്തുകൊണ്ട് ഫോൺ കട്ടാക്കി കുളി തുടങ്ങി . കുളി പാതിയായി നിൽക്കുമ്പോഴാണ് പ്രിയസഖി , മീരയുമായുള്ള സംസാരവും കഴിഞ്ഞു പ്രണയം തുളുമ്പികൊണ്ട് റൂമിലോട്ടു കടന്നു വന്നത് . ഒന്നുമുള്ളിയിട്ട കുളിക്കാമെന്നൊക്കെ വിചാരിച്ചിട്ടുള്ള വരവ് ആണ് .
“എടാ നീ എന്തെടുക്കുവാടാ ..കുറെ നേരം ആയല്ലോ അവിടന്ന് പോന്നിട്ട് ? ഒന്നിറങ്ങുന്നുണ്ടോ , എനിക്ക് അർജന്റ് ആയിട്ടിപ്പോ പോണം ”
മഞ്ജുസ് റൂമിലേക്ക് കടന്നു വന്നു ബാത്രൂം വാതിലിൽ തട്ടികൊണ്ട് പറഞ്ഞു .
“ഓഹ്..അത്ര അർജന്റ് ആണേൽ വല്ല പറമ്പിലും പോയി ഒഴിക്ക്. എനിക്ക് എന്തായാലും കുറച്ചു സമയം പിടിക്കും “