രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Posted by

ആകെ വിളറി വെളുത്ത് കലങ്ങിയ കണ്ണുകളുമായി ഇരുന്ന എന്നെ , എന്നിട്ടും കണ്ണിൽ ചോര ഇല്ലാത്ത പോലെ മഞ്ജുസ് ട്രീറ്റ് ചെയ്തു .

“പറ്റിപ്പോയി മഞ്ജുസേ..സോറി..”
ഒടുക്കം ഗതികെട്ട് ഞാൻ പയ്യെപ്പറഞ്ഞു .

“അപ്പൊ വിളിച്ചത് അവളെ തന്നെ ആണല്ലേ ? ”
മഞ്ജുസ് ഒന്നുകൂടി ചോദിച്ചു . ഞാനതിനു പയ്യെ മൂളുക മാത്രം ചെയ്തു .

“മ്മ് ..വളരെ നല്ല കാര്യം . ഇനിയിപ്പോ ഞാൻ എന്താ ചെയ്യേണ്ടത് എന്നുകൂടെ മോൻ പറ ? നിങ്ങള് തമ്മില് എങ്ങനെയുള്ള ബന്ധം ആണെന്നൊക്കെ എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട് . ഞാൻ അങ്ങ് മാറി തന്നേക്കട്ടെ ?”
മഞ്ജുസ് ഗൗരവത്തിൽ എന്നെ നോക്കി .

ഞാൻ അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . എന്റെ സങ്കടം അങ്ങനെ കാണിക്കാൻ ആണ് എനിക്ക് തോന്നിയത് . ചിരിച്ചു കൊണ്ട് കരയുന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ . എല്ലാം കഴിഞ്ഞെന്നു തോന്നി !

“പറ ..എന്താ സാറ് ഒന്നും മിണ്ടാത്തത്..”
മഞ്ജുസ് വീണ്ടും ചോദിച്ചു എന്റെ വലതു കവിളിൽ തഴുകി .

“ഹാഹ് പറ കവി ഞാൻ കൂടി കേൾക്കട്ടെ ..എത്ര നാളായി ഈ പരിപാടി തുടങ്ങീട്ട് ? ഈ കാര്യം ഞാൻ നിന്റെ അമ്മയോടും മാമന്മാരോടും ഒകെ പറഞ്ഞാൽ ഉള്ള മോന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ ?”
മഞ്ജുസ് ഒരു ചിരിയോടെ എന്നെ നോക്കി .

ഞാൻ അതിനൊന്നും മിണ്ടിയില്ല . മോഷണം കയ്യോടെ പിടിച്ച കള്ളന്റെ അവസ്ഥയായിരുന്നു എന്റേത് !

“എന്താടാ ? ഞാൻ പറയട്ടെ ?”
മഞ്ജുസ് വീണ്ടും എന്റെ കവിളിൽ തഴുകി ചിരിയോടെ ചോദിച്ചു . ഒരു തരം പരിഹാസം ആണവൾക്ക് !

“ആഹ് പറഞ്ഞോ ..”
അവളുടെ കൊണ കേട്ടു മടുത്തിട്ടെന്നോണം ഞാൻ പയ്യെ പറഞ്ഞു . പിന്നെ എന്റെ കവിളിൽ പിടിച്ചിരുന്ന അവളുടെ വലതു കൈത്തലവും ഞാൻ തട്ടിക്കളഞ്ഞു .

“ഹോ…അപ്പോഴേക്കും ദേഷ്യം വന്നല്ലോ ..”
അവൾ പരിഹാസത്തോടെ എന്നെ നോക്കികൊണ്ട് ചിരിച്ചു .

“ആ വന്നു ..നിനക്കെന്താ നഷ്ടം ..കുറെ നേരം ആയല്ലോ ഇത്..?’
അവളുടെ റാഗിങ്ങ് ഓർത്തു ഞാൻ ഒന്ന് ദേഷ്യത്തിൽ പറഞ്ഞു .

“ഡാ ഡാ ..കൂടുതൽ ഷൈൻ ചെയ്യല്ലേ .. . ഹോ…എന്തൊക്കെ ആയിരുന്നു ഡയലോഗ് ..മഞ്ജുസ് ആനയാണ് തേങ്ങയാണ്..എന്റെ ഭാഗ്യം ആണ് ..എന്നിട്ടിപ്പോ നാണമുണ്ടോടാ പുന്നാര മോനെ നിനക്ക് ?പറ്റില്ലെങ്കി എന്നെ കളഞ്ഞിട്ട് പോടാ..ആര് പിടിച്ചു വെക്കുന്നു നിന്നെ ..”

Leave a Reply

Your email address will not be published. Required fields are marked *